Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനവജാത ശിശുവിന്‍റെ ജീവൻ...

നവജാത ശിശുവിന്‍റെ ജീവൻ രക്ഷിക്കാൻ അതിസങ്കീർണ ശസ്ത്രക്രിയ

text_fields
bookmark_border
ഡോ. ​മോ​നി വി​നോ​ദ്
cancel
camera_alt

ഡോ. ​മോ​നി വി​നോ​ദ്

ഫു​ജൈ​റ: ത​ല​ച്ചോ​റി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​വ​ജാ​ത ശി​ശു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച്​ ഫു​ജൈ​റ ആ​ശു​പ​ത്രി. അ​ഞ്ചാ​ഴ്ച പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ്​ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷി​ച്ച​ത്. മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞി​ന്‍റെ ഭാ​രം 1.400 കി.​ഗ്രാം മാ​ത്ര​മാ​യി​രു​ന്നു. നെ​ഞ്ചി​ലും ര​ക്ത​ത്തി​ലും മ​സ്തി​ഷ്ക​ത്തി​ലും അ​ണു​ബാ​ധ​യേ​റ്റ കു​ഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ ത​ല​ച്ചോ​റി​ല്‍ പ​ഴു​പ്പി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്ന​ത്. തു​ട​ർ​ന്ന്​ ഫു​ജൈ​റ ഹോ​സ്പി​റ്റ​ലി​ലെ ന്യൂ​റോ സ​ര്‍ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​മോ​നി വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ത​ല​യോ​ട്ടി തു​റ​ന്ന് പ​ഴു​പ്പ് നീ​ക്കം ചെ​യ്ത് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. മാ​സം തി​ക​യാ​ത്ത കു​ഞ്ഞി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഖ​ദീം പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​ക്കാ​ന്‍ പ്ര​യ​ത്നി​ച്ച എ​ല്ലാ ഡോ​ക്ട​ർ​മാ​രെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsnewbornsave lifeComplicated surgery
News Summary - Complicated surgery to save newborn baby's life
Next Story