സാമ്പത്തിക വകുപ്പിലെ പരാതികൾക്ക് അഞ്ചു മിനിറ്റിനുള്ളിൽ പരിഹാരം
text_fieldsഅഹ്മദ് അൽ സാബി
ദുബൈ: മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനുള്ള സംവിധാനവുമായി ദുബൈ സാമ്പത്തിക വകുപ്പ്.
രണ്ടുവർഷം മുമ്പ് പുറത്തിറക്കിയ സ്മാർട്ട് പ്രൊട്ടക്ഷൻ സംവിധാനത്തിെൻറ അപ്േഡറ്റഡ് വേർഷൻ വഴിയാണ് അതിവേഗ പരാതി പരിഹാരത്തിന് ദുബൈ ഇക്കോണമി വഴിയൊരുക്കുന്നത്.
ദുബൈ കൺസ്യൂമർ ആപ് വഴിയും ഇത് ഉപയോഗിക്കാം. നേരത്തെ നാലുദിവസം കാലതാമസമെടുത്തിരുന്ന സ്ഥാനത്താണ് ഇപ്പോൾ അഞ്ചു മിനിറ്റിനുള്ളിൽ പരിഹാരം കാണുന്നത്. മാനുഷിക ഇടപെടലില്ലാതെ നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് വേഗത്തിലുള്ള പരിഹാരം. 2018ലാണ് സ്മാർട്ട് പ്രൊട്ടക്ഷൻ നിലവിൽ വന്നത്. അന്നുമുതൽ ഇതുവരെ 2000ത്തോളം പരാതി പരിഹരിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ പരാതി പരിഹരിക്കാനുള്ള സംവിധാനം എത്തുന്നതോടെ എണ്ണത്തിൽ വർധനവുമുണ്ടാകും. ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതിനും പരാതികൾ സൂക്ഷ്മമായി പരിശോധിച്ച് പരിഹരിക്കാനും പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് ദുബൈ ഇക്കോണമി കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടർ അഹ്മദ് അൽ സാബി പറഞ്ഞു.
ഓൺലൈൻ വഴി പരാതി സമർപ്പിച്ചാൽ ഉടനെ ഉപഭോക്താവിന് സൊലൂഷൻ ലെറ്റർ ലഭിക്കും. ഈ കത്തുമായി ഓഫിസിലെത്തിയാൽ പരാതിയുടെ പൂർണവിവരം ഉദ്യോഗസ്ഥർക്ക് ട്രാക്ക് ചെയ്യാം. ഉപഭോക്താവിന് ഓൺലൈൻ വഴി പരാതിയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

