Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗിന്നസ്​ റെക്കോഡിട്ട...

ഗിന്നസ്​ റെക്കോഡിട്ട ഖുർആൻ കാലിഗ്രാഫി തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
ഗിന്നസ്​ റെക്കോഡിട്ട ഖുർആൻ കാലിഗ്രാഫി തട്ടിയെടുത്തതായി പരാതി
cancel
camera_alt

മുഹമ്മദ്​ ദിലീഫ്​ നിർമിച്ച ഖുർആൻ കാലിഗ്രാഫിയുടെ പ്രദർശനം വീക്ഷിക്കുന്ന എം.എ. യൂസുഫലി

ദുബൈ: ഗിന്നസ്​ ​റെക്കോഡ്​ നേടിയ ഖുർആൻ കാലിഗ്രഫിയുമായി സുഹൃത്ത്​​ മുങ്ങിയതായി പരാതി. പ്രവാസി മലയാളി കലാകാരനും ദുബൈ ഹെല്‍ത്ത് കെയർ സിറ്റി വാഫി റസിഡന്‍സിയില്‍ ഗാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശിയുമായ മുഹമ്മദ് ദിലീഫ് ആണ്​ പരാതി നൽകിയിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീര്‍ വടഗിരിയിലിനെതിരെയാണ്​ മുഖ്യമന്ത്രിക്കും പാലക്കാട്​ പൊലീസ്​ സൂപ്രണ്ടിനും പരാതി നൽകിതെന്ന്​ മുഹമ്മദ്​ ദിലീഫ്​ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് വര്‍ഷം കഠിനാധ്വാനം ചെയ്താണ് ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയ്​. ഇത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മുമ്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പതിപ്പ് ദുബൈയിലെ ഉന്നത വ്യക്​തികൾക്ക്​ കൈമാറാമെന്ന് പറഞ്ഞ്​​ 10 മാസം മുമ്പാണ്​​ ജംഷീർ തന്നെ സമീപിച്ചത്​. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്‍റെ സുഹൃത്തും സഹായിയാണെന്നും സ്വയം പരിചയപ്പെടുത്തിയാണ്​ ഇയാൾ താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ദിലീഫ്​ പറഞ്ഞു.

തുടർന്ന്​ 500 കിലോഗ്രാം ഭാരമുള്ള ഖുര്‍ആന്‍ പ്രതി തന്നെ തെറ്റിദ്ധരിപ്പിച്ച്​ ജംഷീര്‍ കൊണ്ടുപോകുകയായിരുന്നു. അത് പിന്നീട് താനറിയാതെ 24 ലക്ഷം രൂപക്ക് മറ്റൊരാൾക്ക്​ വിറ്റ് പണവുമായി ജംഷീര്‍ നാട്ടിലേക്ക് കടന്നുകളഞ്ഞു. ബുര്‍ജ് ഖലീഫയില്‍ താമസിക്കുന്ന മലയാളി വ്യവസായിക്ക് വിറ്റതായാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ, താൻ ഇത്​ വിൽക്കാൻ തയാറല്ല.

ഖുർആൻ കാലിഗ്രഫി തിരികെ ലഭിക്കുന്നതിനും ജംഷീറിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമാണ്​ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. വിഷയത്തിൽ ദുബൈ പൊലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policedubai newsGuinness recordcomplaintQur'ancalligraphystolen
News Summary - Complaint that the Guinness record of Qur'an calligraphy has been stolen
Next Story