ഫീസ് കുടിശ്ശിക നഷ്ടപരിഹാരം അടക്കം സ്കൂളിന് നൽകാൻ വിധി
text_fieldsഅബൂദബി: മകളുടെ പഠനവുമായി ബന്ധപ്പെട്ട ഫീസ് കുടിശ്ശിക നഷ്ടപരിഹാരം സഹിതം സ്വകാര്യ സ്കൂളിന് നല്കാന് പിതാവിന് നിര്‍ദേശം നല്കി അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതി, . ഫീസ് കുടിശ്ശികയായി 15,740 ദിര്‍ഹവും 1000 ദിര്‍ഹം പിഴയും നല്‍കാനാണ് കോടതി പിതാവിനോടു നിര്‍ദേശിച്ചത്. വിദ്യാര്‍ഥിനിയുടെ ഫീസ് കുടിശ്ശികയായ 15,740 ദിര്‍ഹവും നഷ്ടപരിഹാരമായി 3,142 ദിര്‍ഹവും ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്കൂള്‍ കോടതിയെ സമീപിച്ചത്.
ഫീസ് കുടിശ്ശിക നല്‍കുന്നതുവരെ 12 ശതമാനം പലിശയും കോടതിച്ചെലവും ഈടാക്കി നല്‍കണമെന്നും സ്കൂള്‍ ആവശ്യപ്പെടുകയുണ്ടായി. അതേസമയം എതിര്‍കക്ഷി നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാവാതെ വന്നതോടെയാണ് കേസ് സ്കൂളിന് അനുകൂലമായി തീര്‍പ്പാക്കിയത്. പിഴയായി ഈടാക്കിയ 1000 ദിര്‍ഹം സ്കൂളിനുണ്ടായ നഷ്ടത്തിന് പരിഹാരമായി നല്‍കും.

