റാസല്‍ഖൈമയില്‍ ‘സാമൂഹിക സഹായ കേന്ദ്രം’
text_fieldsആഭ്യന്തര മന്ത്രാലയം
പുറത്തിറക്കിയ ‘സാമൂഹിക
സഹായ കേന്ദ്രം’ പോസ്റ്റർ
റാസല്‍ഖൈമ: ജീവിത വഴികളില്‍ മനഃസംഘര്ഷത്തിലകപ്പെടുന്നവര്ക്ക് സാന്ത്വനമേകാന്‍ റാസല്‍ഖൈമയില്‍ പ്രത്യേക ‘സാമൂഹിക സഹായ കേന്ദ്രം’ പ്രവര്‍ത്തനം തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം. റാക് പൊലീസിന്റെ മുന്‍കൈയില്‍ രാവിലെ 7.45 മുതല്‍ വൈകീട്ട് 3.15 വരെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിന്റെ സഹായത്തിനായി 07 2055155 നമ്പറില്‍ ബന്ധപ്പെടാം.
കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക ആക്രമണം തുടങ്ങിയ നേരിട്ട് മാനസിക സമ്മര്‍ദത്തിലകപ്പെട്ട് ജീവിതം വഴിമുട്ടുന്ന ഏതൊരാള്‍ക്കും സാമൂഹിക സഹായ കേന്ദ്രത്തിന് വിവരങ്ങള്‍ രഹസ്യമായി കൈമാറാം. കുടുംബ വഴക്കുകളിലും ആക്രമണങ്ങളിലും ഔദ്യോഗിക റിപ്പോര്‍ട്ട് ആവശ്യമില്ലാതെത്തന്നെ ആവശ്യക്കാര്‍ക്ക് ‘സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററി’ല്‍ രഹസ്യമായി സഹായം തേടാം.
ഭീഷണി, ബ്ലാക്ക്മെയില്‍ തുടങ്ങിയവ നേരിടുന്നവര്‍, കുറ്റകൃത്യത്തിനും ആക്രമണത്തിനും ഇരയാകുന്ന കുട്ടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിശ്ശബ്ദരായിരിക്കാതെ വേഗത്തില്‍ റാസല്‍ഖൈമയിലെ ‘സാമൂഹിക സഹായ കേന്ദ്രവു’മായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിനും കുട്ടികളെ കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം നല്‍കുന്നതിനും റാസല്‍ഖൈമ സോഷ്യല്‍ സപ്പോര്‍ട്ട് സെന്റര്‍ സന്നദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

