Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമ്യൂണിറ്റി ക്ലബ്​...

കമ്യൂണിറ്റി ക്ലബ്​ ടൂർണമെൻറ്​; കിരീടം കൊയ്​ത്​ ഇന്ത്യൻ ടീം

text_fields
bookmark_border
കമ്യൂണിറ്റി ക്ലബ്​ ടൂർണമെൻറ്​; കിരീടം കൊയ്​ത്​ ഇന്ത്യൻ ടീം
cancel
camera_alt

ക​മ്യൂ​ണി​റ്റി ക്ല​ബ്​​ ടൂ​ർ​ണ​മെൻറി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ബാ​സ്​​ക​റ്റ്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ നി​ന്ന്

ദു​ബൈ: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​മ്യൂ​ണി​റ്റി ക്ല​ബു​ക​ൾ ഏ​റ്റു​മു​ട്ടി​യ ടൂ​ർ​ണ​മെൻറി​ൽ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ടീം ​മെ​ഡ​ലു​ക​ൾ തൂ​ത്തു​വാ​രി. പു​രു​ഷ, വ​നി​ത സിം​ഗി​ൾ​സ്, ഡ​ബ്​​ൾ​സ്, മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ എ​ന്നി​വ​യി​ലെ​ല്ലാം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കി​രീ​ടം ചൂ​ടി. സിം​ഗി​ൾ​സ്, ഡ​ബ്​​ൾ​സ്, മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ എ​ന്നി​വ​യി​ലെ​ല്ലാം വി​ജ​യി​ച്ച ഇ​ന്ത്യ​ൻ താ​രം ത​നി​ഷ ക്രാ​സ്​​റ്റോ ട്രി​പ്​​ൾ സ്വ​ർ​ണ​വും സ്വ​ന്ത​മാ​ക്കി. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലാ​ണ്​ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സ​ചി​ൻ സേ​ത്​ കി​രീ​ട​മ​ണി​ഞ്ഞു. ഡ​ബ്​​ൾ​സ്​ ഫൈ​ന​ലി​ൽ ഫി​ലി​പ്പീ​ൻ​സ്​ ടീ​മി​നെ തോ​ൽ​പി​ച്ച് രോ​ഹി​ത്​ ഹ​രി​ദാ​സും സി.​പി. ഷി​ബി​ലും ഒ​ന്നാം സ്​​ഥാ​നം നേ​ടി. ഇ​ന്ത്യ​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ വ​നി​ത സിം​ഗി​ൾ​സ്​ ഫൈ​ന​ലി​ൽ ത​നി​ക സെ​ക്വേ​റ​യെ മ​റി​ക​ട​ന്ന്​ ത​നി​ഷ ​ക്രാ​സ്​​റ്റോ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. വ​നി​ത ഡ​ബ്​​ൾ​സ്​ ഫൈ​ന​ലി​ൽ ത​നി​ഷ ക്രാ​സ്​​റ്റോ, വി​ദ്യ മ​ഗ്​​നാ​നി സ​ഖ്യം നേ​പ്പാ​ളി​നെ തോ​ൽ​പി​ച്ചു. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ജെ​യിം​സ്​ വ​ർ​ഗീ​സ്​-​ത​നി​ഷ ക്രാ​സ്​​റ്റോ സ​ഖ്യ​വും കി​രീ​ടം നേ​ടി.

ക്രി​ക്ക​റ്റി​ലും ഇ​ന്ത്യ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ ടീ​മു​ക​ളാ​ണ്​ ഏ​റ്റു​മു​ട്ടി​യ​ത്. ബാ​സ്​​ക​റ്റ്​ ബാ​ളി​ൽ സി​റി​യ കി​രീ​ടം ചൂ​ടി. 14 രാ​ജ്യ​ങ്ങ​ളു​ടെ ക​മ്യൂ​ണി​റ്റി ക്ല​ബാ​ണ്​ ടൂ​ർ​ണ​െ​മ​ൻ​റി​ൽ പ​​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndian teamCommunity Club Tournament
Next Story