Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.എ. യൂസുഫലി...

എം.എ. യൂസുഫലി കോമൺവെൽത്ത് ബിസിനസ് ഫോറത്തിന്​

text_fields
bookmark_border
എം.എ. യൂസുഫലി കോമൺവെൽത്ത് ബിസിനസ് ഫോറത്തിന്​
cancel

അബൂദബി: കോമൺവെൽത്ത് രാഷ്​ട്രതലവന്മാരുടെ ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ബിസിനസ് ഫോറത്തിൽ സംബന്ധിക്കാൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് ക്ഷണം. ഏപ്രിൽ 16 മുതൽ മൂന്ന് ദിവസങ്ങളിലായി ലണ്ടനിലാണ് ഉച്ചകോടി കോമൺവെൽത്ത് നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നുള്ള രാഷ്​ട്രതലവന്മാർ, മന്ത്രിമാർ, ബിസിനസ് മേധാവികൾ തുടങ്ങിയവർ   സംബന്ധിക്കുന്ന   ഉച്ചകോടിയിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ വാണിജ്യ-^വ്യവസായ-^നിക്ഷേപവുമായി ബന്ധപ്പെട്ട  ഉന്നതതല ചർച്ചകളും ബി-ടു-ബി യോഗങ്ങളും നടക്കും. എലിസബത്ത് രാഞ്ജി ആധിഥേയത്വം വഹിക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കം 50ഒാളം രാഷ്​ട്രതലവന്മാർ പങ്കെടുക്കുന്നുണ്ട്. നരേന്ദ്ര മോദി, തെരേസ മെയ് എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന  ഇന്ത്യ-^യു.കെ സി.ഇ.ഒ ഫോറത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രതിനിധി സംഘാംഗമായും യൂസുഫലി പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCommon Wealth Business Man Uae Gulf news
News Summary - Common Wealth Business Man Uae Gulf news
Next Story