‘കമോൺ കേരള’ സ്റ്റാൾ ബുക്കിങ്ങിന് തുടക്കം
text_fieldsദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ ആറാം എഡിഷനിലെ പ്രദർശനത്തിൽ പങ്കെടുക്കാൻ സ്ഥാപനങ്ങളുടെ ബുക്കിങ് ആരംഭിച്ചു. ഷാർജ എക്സ്പോ സെന്ററിൽ ജൂൺ 7, 8, 9 തീയതികളിൽ നടക്കുന്ന മേള, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെയാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ്, ആരോഗ്യം, വിനോദ സഞ്ചാരം, യാത്ര, ഐ.ടി, വിദ്യാഭ്യാസം, ഫുഡ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും പ്രമുഖ ബ്രാൻഡുകളും വാണിജ്യ സ്ഥാപനങ്ങളും നിലവിൽ തന്നെ സ്റ്റാളുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
രണ്ടര ലക്ഷത്തിലേറെ സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന മേള ഇത്തവണ ‘ഗൾഫ് മാധ്യമ’ത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വിപുലമായ രീതിയിലാണ് അണിയിച്ചൊരുക്കുന്നത്. യു.എ.ഇയിലെ ഭരണരംഗത്തെ പ്രമുഖരും പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികളും വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകരെത്തുന്ന രീതിയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന നിരവധി സാംസ്കാരിക ചടങ്ങുകളും പരിപാടികളും മൂന്നു ദിവസങ്ങളിൽ അരങ്ങേറും. മേളക്ക് മുന്നോടിയായി മേയ് 18ന് അബൂദബിയിലും ജൂൺ അഞ്ചിന് ഷാർജയിലും ബിസിനസ് മീറ്റുകളും ഒരുക്കുന്നുണ്ട്. ഗൾഫ് മേഖലയിലും ഇന്ത്യയിലും നിക്ഷേപ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്നതായിരിക്കും ബിസിനസ് മീറ്റുകൾ. കേരളത്തിലെ പ്രമുഖ നിർമാതാക്കളായ ഹൈലൈറ്റ് ഗ്രൂപ്പാണ് ഇത്തവണയും കമോൺ കേരളയുടെ മുഖ്യ പ്രായോജകർ. മേളയിൽ പ്രായോജകരാകാനും സ്റ്റാൾ ബുക്കിങ്ങിനും താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: +971 524234916, +971 42521071(യു.എ.ഇ), +91 9645009444 (ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

