കേരളത്തിെൻറ യശസ്സേറ്റി ‘കമോൺ കേരള’ കൊടിയിറങ്ങി
text_fieldsഷാർജ: ഇന്ത്യൻ ജനതയോടുള്ള അറബ്നാടിെൻറ സ്നേഹവാത്സല്യങ്ങൾ ആവോളം നിറഞ്ഞുനിന്ന ഉജ്ജ്വല സായാഹ്നത്തിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ‘കമോൺ കേരള’ ഇന്തോ^അറബ് വാണിജ്യ^സാംസ്കാരിക മേളക്ക് കൊടിയിറക്കം.
കേരളത്തിെൻറ വികസനത്തിനായി ഹൃദയം തുറന്ന് ആഗ്രഹിച്ച സുമനസ്സുകളുടെ സംഗമമായി മാറിയ മഹാമേളയുടെ രണ്ടാം പതിപ്പ് 2019 ഫെബ്രുവരിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ‘കമോൺ കേരള’യുടെ ആദ്യ അധ്യായത്തിന് വിരാമമായത്. എത്രയേറെ തടസ്സങ്ങളുണ്ടായാലും കേരളത്തിെൻറ മുന്നേറ്റം സാധ്യമാക്കാനും പ്രവാസികൾ ഉൾപ്പെട്ട മലയാളി സമൂഹത്തിെൻറ അധ്വാനവും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാനും ‘ഗൾഫ് മാധ്യമം’ മുന്നിൽ നിൽക്കുമെന്നും സമാപന സംഗമം വ്യക്തമാക്കി. ഇന്ത്യയിൽനിന്നും അറബ് ലോകത്ത് നിന്നുമുള്ള വനിത സംരംഭകരെ പുരസ്കരിക്കാൻ ഏർെപ്പടുത്തിയ ഇന്തോ^അറബ് വിമൻ എൻറർ പ്രണർ അവാർഡ് മാറുന്ന ലോകത്തെ മുന്നിൽനിന്ന് നയിക്കാൻ കെൽപ്പുള്ള സ്ത്രീ ശക്തിയോടുള്ള െഎക്യദാർഢ്യം കൂടിയായി മാറി.
ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇൗസ്റ്റേൺ ഗ്രൂപ് ചെയർമാൻ നവാസ് മീരാൻ എന്നിവരുടെ സാന്നിധ്യത്തിൽ പൊരുതുന്ന പെൺകരുത്തിെൻറ പ്രതീകമായ നടി മമ്ത മോഹൻദാസ് അവാർഡ് സമർപ്പിച്ചു. റഷ അൽ ദൻഹാനി, ഷഫീന യൂസുഫലി, ഡോ. റീന അനിൽ കുമാർ, ലിസ മായൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
