കമോൺ കേരള: ബിസിനസ് മീറ്റുകൾ സജീവം
text_fieldsകമോൺ കേരളയോടനുബന്ധിച്ച് നടക്കുന്ന ‘ബോസസ് ഡേ ഔട്ടിന്റെ’ ടിക്കറ്റ് വിതരണം എയർമാസ്റ്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറോസ് അബ്ദുല്ല, അരോമ 24/7 ഡയറക്ടർ മുഹമ്മദ് ഷഫീഖ്, സ്ക്വയർ ഫീറ്റ് ഫർണിച്ചർ ബിസിനസ് ഹെഡ് മുഹമ്മദ് സക്കീർ എന്നിവർക്ക് നൽകി സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് സഹകരണത്തോടെ ജൂൺ 24, 25, 26 തീയതികളിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'കമോൺ കേരള'യുമായി ബന്ധപ്പെട്ട് ബിസിനസ് മീറ്റുകൾ സജീവമായി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ പ്രമുഖ ബിസിനസുകാർ ഒത്തുചേരുകയും പുതിയ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ദുബൈയിൽ ഖിസൈസ്, ദേര മേഖലകളിലെ ബിസിനസ് സമൂഹം കമോൺ കേരളയെ വരവേൽക്കാൻ ഒത്തുകൂടി. മഹാമേളയിൽനിന്ന് സംരംഭകർ പ്രതീക്ഷിക്കുന്നത് എന്താണെന്ന് അവർ വ്യക്തമാക്കി. ഡോ. സലാം പുള്ളയത്ത് സ്വാഗതം പറഞ്ഞു. ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. 'ഗൾഫ് മാധ്യമം' ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ഫാറൂഖ് എം.എ 'കമോൺ കേരള' ബിസിനസ് കോൺക്ലേവ് പ്രസന്‍റേഷൻ അവതരിപ്പിച്ചു. സി.ഒ.കെയെക്കുറിച്ച അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
'ബോസസ് ഡേ ഔട്ടിന്റെ' ടിക്കറ്റ് വിൽപന ഉദ്ഘാടനം സുപ്രീം ഇൻഡസ്ട്രിയൽ ടൂൾസ് അജ്മാൻ എം.ഡി അബ്ദുൽ കലാമിന് നൽകി സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് നിർവഹിക്കുന്നു
എയർ മാസ്റ്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറോസ് അബ്ദുല്ല, അരോമ 24/7 ഡയറക്ടർ മുഹമ്മദ് ഷഫീഖ്, സ്ക്വയർ ഫീറ്റ് ഫർണിച്ചർ ബിസിനസ് ഹെഡ് മുഹമ്മദ് സക്കീർ എന്നിവർ ബിസിനസ് പരിചയപ്പെടുത്തി. സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ടിലിൽനിന്ന് 'ബോസസ് ഡേ ഔട്ട്' ടിക്കറ്റ് ഏറ്റുവാങ്ങി. സലാം ഒലയാട്ട് സമാപന പ്രഭാഷണം നടത്തി. അനസ് മാള നന്ദി പറഞ്ഞു. ബിസിനസ് കോൺക്ലേവ് ഹെഡ് ഷക്കീബ് പങ്കെടുത്തു.
അജ്മാനിലെ ബിസിനസ് സമൂഹം പെസ്കാഡോ സീ ഫുഡ് ഗ്രിൽ റസ്റ്റാറന്‍റിൽ ഒത്തുചേർന്നു. ബിസിനസ് കോൺക്ലേവ്, ബോസസ് ഡേ ഔട്ട് പരിപാടികളെക്കുറിച്ച് 'ഗൾഫ് മാധ്യമം' ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ എം.എ. ഫാറൂഖ് വിശദീകരിച്ചു.
സി.ഒ.കെ അജ്മാൻ ബിസിനസ് മീറ്റ് ഇൻ ചാർജ് ശിഹാബ് അഹ്മദ് സ്വാഗതം പറഞ്ഞു. അജ്മാൻ കൺവീനർ സാബിർ സൈദുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബിസിനസ് കോൺക്ലേവ് ഇൻ ചാർജ് ഷക്കീബ് മോഡറേറ്ററായി. സി.ഒ.കെ സി.ഇ.ഒ അമീർ സവാദ് സമാപന പ്രസംഗം നിർവഹിച്ചു. ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും നടന്നു. സുപ്രീം ഇൻഡസ്ട്രിയൽ ടൂൾസ് അജ്മാൻ എം.ഡി അബ്ദുൽ കലാമിന് നൽകി സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് നിർവഹിച്ചു. സാദിഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

