കമോൺ കേരള ചരിത്രമായി; വിളി കേെട്ടത്തിയത് പതിനായിരങ്ങൾ
text_fieldsഷാർജ: യു.എ.ഇയിലെ ഇന്ത്യൻ സമൂഹം രാഷ്ട്രത്തിെൻറ 69ാം റിപ്പബ്ലിക് ദിനത്തെക്കുറിച്ച് ഒാർമിക്കുക പ്രവാസഭൂമിയിൽ നടന്ന ഏറ്റവുംവലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക മേളയുടെ മഹനീയ വിജയദിവസമായാണ്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഷാർജ എക്സ്പോ സെൻററിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ത്രിദിനമേളയിൽ ലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും രണ്ടാം ദിനത്തിൽതന്നെ ലക്ഷ്യം മറികടന്നു.
ഏഴ് എമിറേറ്റുകളിൽനിന്നുമുള്ള പ്രവാസി മലയാളികൾക്കും ഇമാറാത്തികൾക്കുമൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യക്കാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരും പെങ്കടുത്ത ആഗോള സംഗമമായി കമോൺ കേരള.
ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസിനൊപ്പം യു.എ.ഇയിലെ പ്രബല ഇന്ത്യൻ കൂട്ടായ്മ നായകർ അണിനിരന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് പരിപാടിയുടെ പൊലിമ വർധിപ്പിച്ചു. അന്താരാഷ്ട്ര പുസ്തകമേള ഉൾപ്പെടെ അതിവിപുലമായ പരിപാടികൾ അരങ്ങേറുന്ന ഷാർജ എക്സ്പോ സെൻററിെൻറ ചരിത്രത്തിലും ഒരു നാടിെൻറ സംഗമത്തിന് ഇതുപോലൊരു ജനപ്രവാഹം ഇതാദ്യം. കണക്കുകൂട്ടലുകൾക്കപ്പുറമായി സന്ദർശകരെത്തിയതോടെ ഒരുവേള ടിക്കറ്റ് വിതരണംപോലും നിർത്തിവെക്കേണ്ടിവന്നു. പ്രവേശിക്കാനാവാതെ മടങ്ങിയവരും ‘കേരളം’ കണ്ട് കൊതി തീരാത്തവരും നേരത്തേതന്നെ വന്നെത്തിയതോടെ സമാപനദിവസമായ ശനിയാഴ്ചയും എക്സ്പോ സെൻററിൽ വൻ തിരക്കായിരുന്നു.
കോൺസൽ ജനറൽ വിപുൽ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത മേളയുടെ മൂന്നു ദിനങ്ങളും അതിമനോഹര സാംസ്കാരിക പരിപാടികളും ക്രിയാത്മകമായ വ്യവസായ ചർച്ചകളും കമനീയമായ ഉൽപന്ന ശ്രേണിയും കൊണ്ട് സമ്പന്നമായി.
രണ്ടാം ദിവസം ആദി ആദർശ്, രാജ് കലേഷ്, രാജമൂർത്തി എന്നിവർ തെരുവു മാന്ത്രികർക്കൊപ്പം ഒരുക്കിയ ഇന്ത്രജാല പ്രകടനത്തിനും സമാപന ചടങ്ങിൽ എം.ജി. ശ്രീകുമാർ, സ്റ്റീഫൻ ദേവസി, സിതാര തുടങ്ങിയവർ ഒരുക്കിയ സംഗീതസന്ധ്യക്കും പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
