‘ഗൾഫ് മാധ്യമം’ വരിക്കാർക്ക് സമ്മാനം; റഫീഖ് മുഹമ്മദ് ജേതാവ്
text_fieldsഷാർജ: ‘കമോൺ കേരള’യിലെ പ്രദർശന നഗരിയിൽനിന്ന് ‘ഗൾഫ് മാധ്യമം’ വരിക്കാരാകുന്നവർക്ക് സമ്മാനം നൽകുന്ന പദ്ധതിയിലെ വിജയിയെ പ്രഖ്യാപിച്ചു. ദുബൈ ഖിസൈസിൽ താമസിക്കുന്ന കെ.എം. റഫീഖ് മുഹമ്മദാണ് വിജയിയായത്. വയനാട്ടിലെ വൈത്തിരി വില്ലേജിൽ കുടുംബത്തോടൊപ്പം കഴിയാനുള്ള വൗച്ചറാണ് ഇദ്ദേഹത്തിന് സമ്മാനമായി നൽകുന്നത്.
ആസ്റ്റർ ഡി.എം ഹെൽത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ടി.ജെ. വിൽസൺ നറുക്കെടുപ്പ് നിർവഹിച്ചു. വരിചേരുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സമ്മാനം. അവസാന ദിനമായ ഞായറാഴ്ച നിരവധി സമ്മാനങ്ങളാണ് ‘ഗൾഫ് മാധ്യമം’ വരിക്കാർക്കായി കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

