കാർ നേടാൻ ഇന്ന് കൂടി അവസരം
text_fieldsഷാർജ: കമോൺ കേരളയിലെ ഏറ്റവും ആകർഷകമായ സമ്മാനങ്ങളിൽ ഒന്നാണ് പുതുപുത്തൻ കാംറി കാർ. ഹൈലൈറ്റ് ഗ്രൂപ്പിന്റെ പവിലിയനിലെത്തിച്ചിരിക്കുന്ന ഈ കാർ സ്വന്തമാക്കാൻ ഇന്ന് കൂടി അവസരമുണ്ട്. ഹൈലൈറ്റ് പവിലിയൻ സന്ദർശിക്കുന്നവർ ഇവിടെ വെച്ചിരിക്കുന്ന ബോക്സിൽ റാഫിൾ കൂപ്പൺ പൂരിപ്പിച്ചിടണം.
ഇവരിൽനിന്ന് തിരഞ്ഞെടുക്കുന്നയാൾക്കാണ് കാർ സമ്മാനമായി നൽകുന്നത്. ഈ ഭാഗ്യശാലി ആരാണെന്ന് ഞായറാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന റാഫിൾ നറുക്കെടുപ്പിൽ അറിയാൻ കഴിയും. ഇക്കോണമിക് ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ്. കമോൺ കേരളയുടെ പ്രധാന വേദിയിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുക്കുക. വിജയിക്ക് ഈ വേദിയിൽ വെച്ചുതന്നെ താക്കോൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

