ചരിത്രത്തിലേക്ക് ചായം ചാലിച്ച് ലിറ്റില്‍ ആര്‍ട്ടിസ്റ്റ്
text_fieldsലിറ്റിൽ ആർട്ടിസ്റ്റ് സീനിയർ വിഭാഗം മത്സരത്തിൽനിന്ന്
ഷാർജ: ചിത്രരചന മത്സര പങ്കാളിത്തത്തില്‍ ചരിത്രം സൃഷ്ടിച്ച് കമോണ്‍ കേരള ലിറ്റില്‍ ആര്‍ട്ടിസ്റ്റ്. രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ രജിസ്റ്റർ ചെയ്തത് അയ്യായിരത്തോളം കുട്ടികള്‍. നാല് മുതല്‍ ഏഴ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും എട്ട് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം അരങ്ങേറിയത്. ജൂനിയര്‍ വിഭാഗത്തില്‍ നടന്ന പെന്‍സില്‍ ഡ്രോയിങ്ങില്‍ വളരെ ആവേശത്തോടെ കുരുന്നുകള്‍ പങ്കെടുത്തു. ഇരുന്നും കിടന്നും നിറം ചാലിക്കാനെത്തിയ കുരുന്നുകള്‍ വേദിയെ സമ്പുഷ്ടമാക്കി.
ജൂനിയർ വിഭാഗം ജേതാക്കളായ റയിൻ
യാസിർ, ശ്രിയ ശ്രീകുമാർ, അമൽ സിയ
ജൂനിയര്‍ വിഭാഗത്തില്‍ ദുബൈ ന്യു ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ വിദ്യാര്‍ഥി റയിന്‍ യാസര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ശ്രിയ ശ്രീകുമാറും മൂന്നാം സ്ഥാനം അജ്മാന് അല്‍ ജറഫ് ഹാബിറ്റാറ്റ് സ്കൂളിലെ അമല്‍ സിയയും കരസ്ഥമാക്കി. 2023 സസ്റ്റൈനബിലിറ്റി വര്‍ഷമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന്റെ പ്രഖ്യാപനത്തിന് അനുഭാവം പ്രകടിപ്പിച്ച് ‘സുസ്ഥിരത’ എന്ന പ്രമേയത്തില്‍ നടന്ന സീനിയര്‍ വിഭാഗം മത്സരത്തിന് കുട്ടികളുടെ വന്‍ നിര അണിനിരന്നു.
സീനിയർ വിഭാഗം ജേതാക്കളായ നന്ദന
സുരേഷ്, സഹറ ഫഹീം, തനിഷ് ഷിലീബ്
പ്രമേയത്തെ ആസ്പദമാക്കി പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ചായത്തില്‍ ചാലിച്ച് കുട്ടികള്‍ തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കി. സീനിയര്‍ വിഭാഗം മത്സരത്തില്‍ ഷാര്‍ജ ലീഡര്‍ പ്രൈവറ്റ് സ്കൂളിലെ നന്ദന സുരേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അബൂദബി മോഡല്‍ സ്കൂളിലെ സഹറ ഫഹീം രണ്ടാം സ്ഥാനവും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ തനിഷ് ഷിലീബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

