പകലെന്താ പരിപാടി...
text_fieldsഷാർജ: പകൽ സമയങ്ങളിൽ പതിതാളത്തിൽ തുടങ്ങി വൈകീട്ടോടെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുന്നതായിരുന്നു കമോൺ കേരളയുടെ ശൈലിയെങ്കിൽ ഇക്കുറി എല്ലാം മാറും. രാവിലെ 10 മുതൽ രാത്രി 10 വരെ ഒരേതാളത്തിൽ, ഒരേ മേളത്തിൽ ആഘോഷത്തിന്റെ പൊടിപൂരമാണ് അഞ്ചാം എഡിഷനിൽ ഷാർജ എക്സ്പോ സെന്ററിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങളായതിനാൽ പകൽ മുഴുവൻ കുട്ടികൾക്കും കുടുംബങ്ങൾക്കും തകർത്താഘോഷിക്കാനുള്ള എല്ലാവിഭവങ്ങളും ഇവിടെയുണ്ടാകും.
കല്ലുവും മാത്തുവുമൊരുക്കുന്ന രസകരമായ മത്സരങ്ങളാണ് പകൽ സമയത്തെ പ്രധാന ആഘോഷങ്ങളിലൊന്ന്. മേളയുടെ മൂന്ന് ദിവസവും ‘മച്ചാൻസ് ഇൻ ഷാർജ’ എന്ന പരിപാടിയിലൂടെ കല്ലു-മാത്തു ജോഡികൾ മേള നഗരിയിലുടനീളമുണ്ടാകും. എക്സ്പോ സെന്ററിലെത്തുന്നവരെ സ്വീകരിക്കാനും അവർക്കായി മത്സരങ്ങളൊരുക്കാനും സമ്മാനം വാരിവിതറാനും മച്ചാൻമാർ കളത്തിലിറങ്ങും.
കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള ക്വിസ്, രസകരമായ മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ എന്നിവക്ക് പുറമെ ആട്ടവും പാട്ടും കൊട്ടുമെല്ലാമായി ഇവർ മേളനഗരിയെ ഏറ്റെടുക്കും. ഉത്സവാന്തരീക്ഷത്തിലായിരിക്കും കമോൺ കേരളയുടെ ഓരോ പകലും കടന്നുപോകുക. ഇതുവരെ കാണാത്ത, അനുഭവിക്കാത്ത തരത്തിലുള്ള വ്യത്യസ്ത പരിപാടികൾ ഇവിടെ ആസ്വദിക്കാൻ കഴിയും. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ സംഗമിക്കുന്ന ടേസ്റ്റി ഇന്ത്യയിൽ നിന്ന് പുതുരുചികൾ നുണഞ്ഞ്, കല്ലുവിന്റെയും മാത്തുവിന്റെയും ആഘോഷത്തിൽ പങ്കെടുത്ത്, കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാനുള്ള വേദിയാണ് അഞ്ചാം സീസണിൽ തുറക്കുന്നത്.
കുട്ടികൾക്കുള്ള ചിത്ര രചന മത്സരം വെള്ളി, ശനി ദിവസങ്ങളിൽ മേള നഗരിയെ സമ്പന്നമാക്കും. ഡസർട്ട് മാസ്റ്റർ തത്സമയ പാചക മത്സരം, മജീഷ്യൻ രാജമൂർത്തിയുടെ മാജിക് വർക്ഷോപ്പ്, രസകരമായ നുറുങ്ങുകളുമായി ഷെഫ് പിള്ളയുടെ പാചക വർക്ഷോപ്, പ്രഗല്ഭരായ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ആർട്ട് ഓഫ് ഗ്രൂമിങ്, പാചക വിദഗ്ധരെ കാത്ത് ഡസർട്ട് മാസ്റ്റർ, പാട്ടുപാടി സമ്മാനം നേടാൻ സിങ് എൻ വിൻ, ജീവിതം ആനന്ദകരമാക്കാൻ പേളി മാണിയുടെയും മാണി പോളിന്റെയും പോൾ ആൻഡ് പേളി ഷോ, ഇന്റീരിയർ ഡിസൈനിൽ അഭിരുചി വളർത്താൻ സ്പേസ് ക്രാഫ്റ്റ് എന്നിവ പകൽ സമയങ്ങളിൽ നടക്കും.
കുടുംബ സമേതം മികച്ച ഷോപ്പിങ് അനുഭവം കൂടി സമ്മാനിക്കുന്നതാണ് ഗൾഫ് മാധ്യമം കമോൺ കേരള വേദി. 200 ഓളം സ്റ്റോളുകളിലായി അതിവിപുലമായ ഉൽപന്ന ശേഖരമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്. ലോകത്തെ വൻകിട കമ്പനികളുടെ നിത്യോപയോഗ സാധനങ്ങൾ മുതൽ ഇന്റർനാഷനൽ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വരെ കുറഞ്ഞ വിലയിൽ കരസ്ഥമാക്കാനുള്ള സുവർണാവസരമാണ് ഷോപ്പിങ് പവിലിയനുകൾ.
ബ്രാൻഡഡ്4യു, മോർഗൻ, അൽസദ, ബിറ്റ്ബുൾ, ഹോർസ് ബോൾ, സീൻ ജോൺസ് തുടങ്ങി രാജ്യാന്തര പ്രശസ്തി നേടിയ 300ലധികം ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉൽപന്നങ്ങളുമായാണ് സി.ബി.ബി.സി സെയിൽ എത്തുന്നത്. ഏതെടുത്താലും രണ്ട് ദിർഹമെന്ന ഓഫറുമായാണ് വിന്നിങ് ഡീൽ സന്ദർശകരെ കൈയിലെടുക്കാൻ ഒരുങ്ങുന്നത്.
ഒരു ദിർഹം കൈയിലുണ്ടെങ്കിൽ വിന്നിങ് ഡീലിന്റെ പവലിയനിൽ നിന്ന് സന്ദർകർക്ക് വെറും കൈയോടെ മടങ്ങേണ്ടി വരില്ല. മെഡിക്കൽ പരിശോധന, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, സ്വപ്ന യാത്രകൾ യാഥാർഥ്യമാക്കുന്നതിന് ഡ്രീം ഡെസ്റ്റിനേഷൻ തുടങ്ങിയവയും കമോൺ കേരളയിലെത്തുന്നവരെ പകൽ സമയങ്ങളിലും കാത്തിരിക്കുന്നു.
കമോൺ കേരളയിൽ ഇന്ന്
ഷാർജ: മഹാമേളയിൽ രാവിലെ 10 മുതൽ വിവിധ പരിപാടികൾ അരങ്ങേറും. രാവിലെ മുതൽ സ്റ്റാളുകളും ഭക്ഷ്യമേളയും സജീവമാകും. ഷോപ്പിങ് പ്രേമികൾക്കായി വിവിധ ബ്രാൻഡുകൾ അണിനിരക്കും. ഉച്ചക്ക് 2.30ന് കുട്ടികളുടെ ലിറ്റിൽ ആർട്ടിസ്റ്റ് തത്സമയ ചിത്രരചന മത്സരം നടക്കും. ആയിരക്കണക്കിന് കുട്ടികൾ പങ്കെടുക്കും. നാല് മുതൽ ഏഴ് വരെ വയസ്സുള്ള ജൂനിയർ വിദ്യാർഥികളുടെ മത്സരമാണ് ഇന്ന് നടക്കുന്നത്.
ഇതേസമയം മറ്റൊരു വേദിയിൽ ഡസർട്ട് മാസ്റ്റർ തത്സമയ പാചകമത്സരം നടക്കും. 4.30ന് ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ. അഞ്ച് മുതൽ ഏഴ് വരെ കല്ലുവും മാത്തുവും അവതരിപ്പിക്കുന്ന മച്ചാൻസ് ഇൻ ഷാർജ അരങ്ങേറും. രസകരമായ മത്സരങ്ങളും ക്വിസും പാട്ടുമെല്ലാം ഇതിലുണ്ടാകും. രാത്രി ഏഴ് മുതൽ ‘സ്റ്റാർ ബീറ്റ്സ്’ സംഗീതനിശ. യുവതാരങ്ങളായിരിക്കും അരങ്ങ് തകർക്കുക. ജാസിം, ആയിഷ അബ്ദുൽ ബാസിത്, മേഘ്ന, കൗഷിക്, ക്രിസ്റ്റകല, നിഖിൽ പ്രഭ, മഹാദേവൻ തുടങ്ങിയവർ കളംപിടിക്കും.
നിയമസഹായം വേണോ? ഇവിടെയുണ്ട്
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ ‘ഗൾഫ് മാധ്യമം കമോൺ കേരള’യിൽ ഫ്രാൻ ഗൾഫ് അഡ്വക്കറ്റ്സ് സൗജന്യ നിയമസേവനം നൽകുന്നു. കമോൺ കേരളയിലെ HB 014 കൗണ്ടറിലാണ് ഈ സേവനം ലഭിക്കുക. യു.എ.ഇയിൽ പുതുതായി സംരംഭം തുടങ്ങുന്നവർക്കും നിലവിൽ യു.എ.ഇയിലോ ഇന്ത്യയിലോ നിയമപ്രശ്നം നേരിടുന്നവർക്കും പ്രത്യേകം തയാറാക്കിയ പവിലിയനിൽ സൗജന്യ നിയമ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇയിലെയും കേരള ഹൈകോടതിയിലെയും അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും നേരിട്ടുള്ള സേവനം ഉണ്ടായിരിക്കും. ഈ സേവനം ആവശ്യമുള്ളവർ +971 58 559 7700 എന്ന വാട്സ്ആപ് നമ്പറിൽ പേര് നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

