നിക്ഷേപക ഉച്ചകോടി; അറിവും അവസരങ്ങളും പകർന്ന സംഗമം
text_fieldsഷാർജ: സംരംഭകർക്കും നിക്ഷേപകർക്കും ബിസിനസ് മേഖലയെ കുറിച്ച് കൂടുതൽ അറിവും പുതിയ അവസരങ്ങളും പകർന്ന് ‘ഗൾഫ് മാധ്യമം നിക്ഷേപക ഉച്ചകോടി -2023’. വിവിധ സംരംഭകരുടെ പുതിയ പദ്ധതികളെയും ബിസിനസ്, നിക്ഷേപ സാധ്യതകളെയും സംബന്ധിച്ച് നടന്ന അവതരണത്തോടെയാണ് ഉദ്ഘാടനത്തിന് ശേഷമുള്ള സെഷൻ ആരംഭിച്ചത്.
ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ഷഫീഖ്, ഈസ്ട്രീ സഹ സ്ഥാപകൻ ജംഷീദ് ഹംസ, പി.ക്യു.ഐ കൺസൾട്ടൻസി ഓപറേഷൻസ് ഡയറക്ടർ സക്കരിയ അഹ്മദ്, സ്മാർട് ട്രാവൽ എം.ഡി അഫി അഹ്മദ്, ലാൻഡ്മാർക്ക് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ ടി.കെ. മുഹമ്മദ് ഹാജി, സിൽവൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി സിൽവൻ മുസ്തഫ, അൽ മുഖ്താദിർ ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, ടാകാ വുഡ്സ് ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ, ഗോ ഇ.സി ചെയർമാൻ എ.പി. ജാഫർ എന്നിവർ സെഷനിൽ സംസാരിച്ചു.
ഷാർജയിലെ ടൂറിസം, വാണിജ്യ മേഖലയിലെ സാധ്യതകൾ പങ്കുവെച്ച് ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം വികസന അതോറിറ്റി യൂറോപ്യൻ മാർക്കറ്റ് വിഭാഗം മേധാവി അഹ്മദ് റാശിദ് ബിൻ ആൽ ശൈഖും വിവരങ്ങൾ പങ്കുവെച്ചു. തുടർന്ന് ബിസിനസ് മേഖല വളരെ ആകാംക്ഷയോടെ വീക്ഷിക്കുന്ന യു.എ.ഇയിൽ അടുത്തമാസം മുതൽ നടപ്പാക്കുന്ന കോർപറേറ്റ് ടാക്സ്, നിക്ഷേപ മേഖലയിൽ വളർന്നുവരുന്ന ഡിജിറ്റൽ അസറ്റ് സംവിധാനം എന്നിവയെ കുറിച്ച പാനൽ ചർച്ചകൾ മിക്കവർക്കും പുതിയ അറിവുകളും ഉൾക്കാഴ്ചയും പകരുന്നതായിരുന്നു.
പാനൽ ചർച്ചയിൽ നിഷെ സ്ഥാപക നഷീദ, ഗ്ലോബൽ ചാർട്ടേഡ് അക്കൗണ്ടന്റ്സ് മാനേജിങ് പാർട്ണർമാരായ ഇ. ദുൽഖിഫിൽ, ജംഷീർ പൂഴിത്തറ എന്നിവർ നികുതിയുടെ വിവിധ മേഖലകൾ സംബന്ധിച്ച് വിശദമായിത്തന്നെ പങ്കുവെച്ചു. സ്റ്റുവർട്ട് ആൻഡ് ഹംലിൻ ചാർട്ടേഡ് അക്കൗണ്ടന്റ് പാർട്ണർ നീതു ജോസ് മോഡറേറ്ററായിരുന്നു. തുടർന്ന് നടന്ന സെഷനിൽ ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ, ഓക്സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് എന്നിവർ സദസ്സുമായി സംവദിച്ചു.
വെൻജ് ടെക്നോളജീസ് സ്ഥാപകൻ ഡോ. ആമിർ റിസ്വാൻ, കോളോസാൾബിറ്റ് സഹ സ്ഥാപകൻ ക്രിസ്റ്റ്യൻ ചാൾഫൗൺ, ഡെസെക്സ് സഹസ്ഥാപകൻ മുഹമ്മദ് ഷാഹിദ് ഖാൻ, ഓക്സ്ഫഡ് ബ്രിഡ്ജ് കാപ്പിറ്റൽ സഹസ്ഥാപകൻ റമീസ് മോമിൻ, സിറ്റി ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആഷിഖ് മുഹമ്മദ്, കേരള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ്, നിർമിത ബുദ്ധി എന്നിവ സംബന്ധിച്ചും പ്രഭാഷകർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

