സ്വപ്നതീരങ്ങളിലേക്ക് യാത്ര, കൂട്ടുകാരുമൊത്ത് ഷോപ്പിങ്
text_fieldsഷാർജ: സകല മേഖലകളുടെയും സംഗമകേന്ദ്രമാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരള. ഭക്ഷണം, യാത്ര, ബിസിനസ്, വിദ്യാഭ്യാസം, സൗന്ദര്യം, സംഗീതം, കല, ഷോപ്പിങ്... അങ്ങനെ നീണ്ടുപോകുന്നു കമോൺ കേരളയിലെ വിഭവങ്ങൾ. ഇതിൽ പ്രധാനമാണ് സഞ്ചാര പ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന ‘ഡ്രീം ഡെസ്റ്റിനേഷ’നും ഷോപ്പിങ്ങിനായുള്ള ‘കമോൺ കേരള ബസാറും’. യുവാക്കളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിലാണ് ഈ രണ്ട് മേഖലകളും ഒരുക്കിയിരിക്കുന്നത്. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരള സന്ദർശിക്കാനെത്തുന്നവരുടെ ഇഷ്ട ഇടങ്ങളാണ് ഇവ രണ്ടും.
ഇന്ത്യയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരസാധ്യതകളാണ് ‘ഡ്രീം ഡെസ്റ്റിനേഷനിൽ’ തെളിയുന്നത്. ചെറിയ ചെലവിൽ വലിയ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശ നിർദേശങ്ങൾ ഇവിടെ ലഭിക്കും. മാത്രമല്ല, യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഇവിടെയുണ്ട്. ജൂലൈയിലെ അവധിക്കാലത്ത് കേരളത്തിന്റെ പച്ചപ്പിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ഉചിതമായ ഇടം കമോൺ കേരള നിർദേശിക്കും. പ്രമുഖ ട്രാവൽ ഏജന്റുമാർ കമോൺ കേരളയുടെ ഭാഗമാണ്. അവരുടെ പാക്കേജുകൾ നേരിൽ ചോദിച്ചറിയാം. മേളനഗരിയിൽ എത്തുന്നവർക്കായി പ്രത്യേക ഓഫറുകളുമുണ്ടാകും. യാത്രാ ടിക്കറ്റ്, ഹോട്ടൽ, റിസോർട്ട്, ഭക്ഷണം, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതുവഴി കൃത്യമായ പ്ലാനിങ്ങോടെ അടുത്ത അവധിക്കാലത്ത് യാത്രക്കൊരുങ്ങാം. പ്ലാനിങ്ങിലെ പിഴവ് മൂലമുണ്ടാകുന്ന പാഴ്ചെലവുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യാനും കഴിയും.
മേളനഗരിയിലെ മറ്റൊരു ആകർഷണമാണ് ‘കമോൺ കേരള ബസാർ’. ലോകോത്തര ബ്രാൻഡുകൾ പ്രത്യേക ഓഫറോടെ ഇവിടെ അണിനിരക്കും. വിലക്കിഴിവിൽ ഗുണനിലവാരമുള്ള ഫാഷൻ ഉൽപന്നങ്ങളുമായി മടങ്ങാം. മാർക്കറ്റിലിറങ്ങുന്ന ഏറ്റവും പുതിയ ട്രെൻഡിനൊപ്പമായിരിക്കും ഷോപ്പിങ് ബസാറിന്റെ യാത്ര. കുടുംബസമേതം എക്സ്പോ സെന്ററിലെത്തുന്നവർക്കും യുവജനങ്ങൾക്കും മികച്ച വിരുന്നായിരിക്കും ഷോപ്പിങ് ബസാർ ഒരുക്കുക. മേളയുടെ മൂന്നു ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

