Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചരിത്രബന്ധത്തിന്​...

ചരിത്രബന്ധത്തിന്​ അരനൂറ്റാണ്ട്​; യു.എ.ഇ.യും ഇന്ത്യയും ചേർന്ന് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

text_fields
bookmark_border
stamp
cancel
camera_alt

യു.എ.ഇയും ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ സ്മാരക സ്​റ്റാമ്പിന്‍റെ പ്രകാശനവേളയിൽ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്​ സി.ഇ.ഒ അബ്ദുള്ള എം. അൽ അശ്​റം, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ എന്നിവർ

Listen to this Article

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രബന്ധം അരനൂറ്റാണ്ട്​ പിന്നിടുന്ന വേളയിൽ സഹവർത്തിത്വത്തിന്‍റെ പുതുമുദ്രയായി ഇരുരാജ്യങ്ങളും ചേർന്ന്​ തപാൽ സ്റ്റാമ്പ്​ പുറത്തിറക്കി. യു.എ.ഇ ഏഴ് എമിറേറ്റുകളായി ഒരുമിച്ചതിന്‍റെ 50 വർഷവും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ 75 വർഷവും ഒന്നിച്ച് ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്.

എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചായിരുന്നു ഇത്​. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്​ സി.ഇ.ഒ അബ്ദുള്ള എം. അൽ അശ്​റം ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ സ്റ്റാമ്പ്​ ഏറ്റുവാങ്ങി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ അഞ്ചുപതിറ്റാണ്ട് പൂർത്തിയാകുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അബ്ദുള്ള എം. അൽ അശ്​റം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്‍റെ ചരിത്രപരമായ സാഹചര്യത്തിലാണ് സ്റ്റാമ്പ് പ്രകാശനം നടന്നതെന്ന്​ സഞ്ജയ് സുധീർ പറഞ്ഞു. 30 ലക്ഷം ഇന്ത്യക്കാരാണ്​ യു.എ.ഇയിൽ ജോലിചെയ്യുന്നത്​. ഇരുരാജ്യങ്ങളിലെ ജനങ്ങൾക്കുള്ള ആദരവ്​ കൂടിയാണ് സ്മാരക സ്റ്റാമ്പിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commemorative stamp
News Summary - Commemorative stamp issued by UAE and India
Next Story