മുട്ടനൂരിലെ വിടപറഞ്ഞ പ്രമുഖരെ അനുസ്മരിച്ചു
text_fieldsയു.എ.ഇ മുട്ടനൂരൊരുമ സംഘടിപ്പിച്ച അനുസ്മരണയോഗം ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആർ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: തിരൂർ മുട്ടനൂരിലെ പൗരപ്രമുഖരും പൊതുരംഗത്തെ നിറസാന്നിധ്യവുമായിരുന്ന എടയാടി ബാവ ഹാജി, കക്കിടി പൂപ്പറമ്പിൽ അബ്ദുല്ല ഹാജി എന്നിവരുടെ വിയോഗത്തിൽ യു.എ.ഇ മുട്ടനൂരൊരുമ കൂട്ടായ്മ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആർ. ഷുക്കൂർ ഉദ്ഘടനം ചെയ്തു. വി.പി.എ. സലാം മുട്ടനൂർ അധ്യക്ഷത വഹിച്ചു. മുഹീൻ വാഫി കാലടി പ്രാർഥനക്ക് നേതൃത്വം നൽകി.
എം.എം.ജെ.സി ജനറൽ സെക്രട്ടറി എൻ.പി. ഫൈസൽ ജമാൽ, ദുബൈ കെ.എം.സി.സി പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു മേനോത്തിൽ, എൻ.പി. ഇബ്രാഹിം ബാപ്പു, യാസിർ കുറുമ്പടി, പോണ്ടത്ത് ഉണ്ണി, സി.വി. അലി അഷ്കർ, തൗഫീഖ് പൂതേരി, കാസിം പൂതേരി, വി.പി. മുസ്തഫ എന്നിവർ അനുസ്മരണ പ്രസംഗം നിർവഹിച്ചു. എസ്. സാലി നന്ദി പറഞ്ഞു.

