എൻ. അബ്ദുല്ല മുസ്ലിയാർ അനുസ്മരണവും പ്രാർഥനാസംഗമവും
text_fieldsമുക്കം ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി അജ്മാൻ ചാപ്റ്റർ അനുസ്മരണവും പ്രാർഥനാ സംഗമവും എം.പി. മൂസഹാജി പുള്ളാവൂർ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: മുക്കം ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമി അജ്മാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എൻ. അബ്ദുല്ല മുസ്ലിയാർ അനുസ്മരണവും പ്രാർഥനാ സംഗമവും നടത്തി. എം.പി. മൂസ ഹാജി പുള്ളാവൂർ ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തോടെ പ്രമുഖനായ ഒരു കർമശാസ്ത്ര പണ്ഡിതനെയാണ് നഷ്ടമായതെന്ന് മൂസ ഹാജി പറഞ്ഞു. മുഹമ്മദ് മദനി അണ്ടോണ അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ല ജന.സെക്രട്ടി സലാം ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി.
മൊയ്തു കൊടുവള്ളി, എമിറേറ്റ്സ് ഇസ്മായിൽ, ഹമീദ് ഹാജി മലയമ്മ, കെ.പി. മുഹമ്മദ്, ലത്വീഫ് മുക്കം, അഷ്റഫ് പുള്ളാവൂർ, റിയാസ് പാഴൂർ, ഷൗക്കത്ത് എന്നിവർ സംസാരിച്ചു. അബുൽ ഖൈർ ചേന്ദമംഗലൂർ സ്വാഗതവും യു.കെ. റഫീഖ് നന്ദിയും പറഞ്ഞു.

