എം.എം. നാസര്‍ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഎം.എം. നാസറിന്റെ രണ്ടാമത് ചരമവാര്‍ഷിക അനുസ്മരണ യോഗത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി സംസാരിക്കുന്നു
അബൂദബി: സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന എം.എം. നാസറിന്റെ രണ്ടാമത് ചരമവാര്‍ഷികം ഫ്രൻഡ്സ് എ.ഡി.എം.എസിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഫ്രൻഡ്സ് എ.ഡി.എം.എസ് പ്രസിഡന്റ് റഫീഖ് കയനയിലിന്റെ അധ്യക്ഷതയില്‍ അബൂദബി കേരള സോഷ്യല്‍ സെന്ററിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
അബൂദബി മലയാളി സമാജം മുന്‍ പ്രസിഡന്റ് സലിം ചിറക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് റെജി ഉലഹന്നാന്, സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, സമാജം കോഓഡിനേഷന്‍ ചെയര്മാന് യേശുശീലന്‍, കണ്‍വീനര്‍ പി.ടി. റഫീഖ്, ശക്തി പ്രസിഡന്റ് മനോജ്, സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, വി.ടി.വി. ദാമോദരന്‍, വീക്ഷണം ഫോറം പ്രസിഡന്റ് അബ്ദുല്‍ കരീം, ഇന്‍കാസ് ഗ്ലോബല്‍ മെംബര്‍ എന്‍.പി. മുഹമ്മദാലി, നാസര്‍ വിളഭാഗം, സമാജം മുന്‍ ജനറല്‍ സെക്രട്ടറി എ.എം. അന്‍സാര്‍, സാഹില്‍ ഹാരിസ്, യുവകലാസാഹിതി സെക്രട്ടറി മനു കൈനകരി, ഫ്രൻഡ്സ് എ.ഡി.എം.എസ് എക്സിക്യൂട്ടിവ് അംഗങ്ങളായ റജീദ് പാട്ടോളി, കെ.എം.സി.സി വൈസ് പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍, അനീസ്, ഇസ്ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്, കെ.എസ്.സി. അസി. ആര്‍ട്സ് സെക്രട്ടറി ബാദുഷ, ഫ്രൻഡ്സ് എ.ഡി.എം.എസ് ജനറല്‍ സെക്രട്ടറി ഫസല്‍ കുന്ദംകുളം, വര്‍ക്കിങ് പ്രസിഡന്റ് പുന്നൂസ് ചാക്കോ എന്നിവർ സംസാരിച്ചു. അമീര്‍ കല്ലമ്പലം, എ.കെ. കബീര്‍, ഉബൈദുല്ല കൊച്ചനൂര്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

