Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവരുന്നു, യു.എ.ഇയിൽ...

വരുന്നു, യു.എ.ഇയിൽ ബഹിരാകാശ ടൂറിസം

text_fields
bookmark_border
വരുന്നു, യു.എ.ഇയിൽ ബഹിരാകാശ ടൂറിസം
cancel

ദുബൈ: ഏറ്റവും പുതുമയുള്ള സംവിധാനങ്ങളും സാ​ങ്കേതികവിദ്യയും പെ​ട്ടെന്ന്​ സ്വീകരിക്കുന്ന യു.എ.ഇയിൽ, ലോകത്ത്​ വികസിക്കുന്ന ബഹിരാകാശ ടൂറിസവും വൈകാതെ എത്തും.

ഈ മേഖലയിലെ ലോകപ്രശസ്​ത കമ്പനിയായ ബ്ലൂ ഒറിജിനുമായി ചേർന്ന്​ ഇതിനായി സർക്കാർ പ്രവർത്തനം ആരംഭിച്ചതായി സാമ്പത്തിക മന്ത്രാലയമാണ്​ പ്രഖ്യാപിച്ചത്​. ഇതിനായി രാജ്യത്ത്​ ബഹിരാകാശ ടൂറിസം വിമാനങ്ങൾ എത്തിക്കുകയും ബഹിരാകാശതാവളം സ്​ഥാപിക്കുകയും ചെയ്യും.

ദുബൈയിൽ വെള്ളിയാഴ്​ച അവസാനിച്ച അന്താരാഷ്​ട്ര ബഹിരാകാശയാത്ര ശാസ്​ത്ര സമ്മേളനത്തിനിടെ, ഇത്​ സംബന്ധിച്ച്​ ധാരണയിലെത്തുന്നതിന്​ ഔദ്യോഗിക ചർച്ചകൾ നടന്നു. സാമ്പത്തികകാര്യ മന്ത്രി അബ്​ദുല്ല ബിൻ തൗഖും ബ്ല്യൂ ഒറിജിൻ വൈസ്​ പ്രസിഡൻറ്​ ബ്രെൻറ്​ ഷെർവുഡുമാണ്​ ചർച്ചയിൽ പ​ങ്കെടുത്തത്​.

ബഹിരാകാശ വിനോദസഞ്ചാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക വികസനത്തിനുള്ള മന്ത്രാലയത്തി​െൻറ താൽപര്യം പൂർത്തിയാക്കുന്നതിന്​ ഒരു പദ്ധതി വികസിപ്പിക്കാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്​.

ഏറ്റവും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും വകസിപ്പിക്കാനും പങ്കാളിത്ത കമ്പനികളുമായി ചേർന്ന്​ മന്ത്രാലയം പ്രവർത്തിക്കുന്നതായി മന്ത്രി അബ്​ദുല്ല ബിൻ തൗഖ്​ വ്യക്​തമാക്കിയിട്ടുണ്ട്​. ബ്ലൂ ഒറിജിനി​െൻറ ബഹിരാകാശ നിർമാണത്തിലും ബഹിരാകാശ, ലോ എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് സേവനങ്ങളിലുമുള്ള പ്രമുഖരുടെ വൈദഗ്​ധ്യം കമ്പനിയുമായുള്ള സഹകരണത്തിലൂടെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആമസോൺ സ്​ഥാപകനും പ്രമുഖ അമേരിക്കൻ സംരംഭകനുമായ ജെഫ്​ ബെസോസി​െൻറ ഉടമസ്​ഥതയിലുള്ളതാണ്​ ബ്ല്യൂ ഒറിജിൻ. 'ന്യൂ ഷെപ്പേർഡ്'​ എന്നറിയപ്പെടുന്ന മിഷനിലൂടെ എട്ടുപേരെ കമ്പനി ബഹിരാകാ​ശത്തേക്ക്​ അയച്ചിട്ടുണ്ട്​.

90കാരനായ സിനിമാ താരം വില്യം ഷാറ്റ്​നറും ഇതിൽ ഉൾപ്പെടും. നിലവിൽ കമ്പനി ലോകത്തി​െൻറ വ്യത്യസ്​ത ഭാഗങ്ങളിൽ സ്​പേസ്​ പോർട്ടുകൾ സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണ്​. ഇതിനാണ്​ യു.എ.ഇയെ പരിഗണിച്ചത്​. ബഹിരാകാശ ഗഷേണത്തിനും പഠനത്തിനും മികച്ച പരിഗണന നൽകുന്ന യു.എ.ഇ ഭരണകൂടത്തി​െൻറ നയം ഇതിന്​ ഏറെ പ്രയോജനപ്പെടുമെന്നും കമ്പനി വിലയിരുത്തുന്നു.

നിലവിൽ 22 ബില്യൺ ദിർഹം മൂല്യമുള്ള നിക്ഷേപം യു.എ.ഇ ബഹിരാകാശ രംഗത്ത്​ നടത്തിയിട്ടുണ്ട്​. ഇതിലൂടെ 3200 തൊഴിലവസരങ്ങളും 52 കമ്പനികളും രാജ്യത്ത്​ ഉണ്ടായെന്ന്​ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്​.

സ്​പേസ്​ ടൂറിസം കൂടി പ്രാവർത്തികമായാൽ ഈ രംഗത്ത്​ കൂടുതൽ നിക്ഷേപമുണ്ടാകുമെന്നാണ്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:space tourism
News Summary - Coming up, space tourism in UAE
Next Story