You are here

തോം തോം തോം പാടിയ അറബിയെ നേരിൽ കേൾക്കണ്ടേ? 

08:05 AM
19/01/2020
അ​ഹ്​​മ​ദ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ: സൗ​ദി അ​റേ​ബ്യ ആ​ദ്യ​മാ​യി അ​നു​മ​തി ന​ൽ​കി​യ ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക സം​ഗീ​ത പ​രി​പാ​ടി​യാ​യ അ​ഹ്​​ല​ൻ കേ​ര​ള​യി​ൽ മ​ല​യാ​ള​ത്തി​​െൻറ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​ക്ക്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​​െൻറ ആ​ദ​രം സ​മ​ർ​പ്പി​ക്കു​ന്ന വേ​ദി. ലോ​ക​മൊ​ട്ടു​ക്കു​മു​ള്ള സം​ഗീ​ത​പ്രേ​മി​ക​ളു​ടെ നെ​ഞ്ചി​ലി​ടം പി​ടി​ച്ച ഗാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി അ​വ​ത​രി​പ്പി​ച്ച്​ കൈ​​യ​ടി​ക​ൾ​കൊ​ണ്ട്​ ഒാ​ഡി​റ്റോ​റി​യം കു​ലു​ക്കു​ക​യാ​ണ്​ ചി​ത്രേ​ച്ചി.

അ​ടു​ത്ത ഗാ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല സം​ഗീ​തം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ഴേ​ക്ക്​ ഒ​രാ​ൾ വേ​ദി​യി​ലേ​ക്ക്​ ക​യ​റി​വ​രു​ന്നു, നീ​ള​ൻ അ​റേ​ബ്യ​ൻ തൗ​ബും ത​ല​പ്പാ​വും ധ​രി​ച്ച ഒ​രു അ​റ​ബ്​ യു​വാ​വ്. തോം ​തോം തോം ​എ​ന്ന്​ മൂ​ളി എ​ത്തി​യ അ​ഹ്​​മ​ദ്​ സു​ൽ​ത്താ​ൻ ആ ​നി​മി​ഷം മു​ത​ൽ മ​ല​യാ​ളി മ​ന​സ്സു​ക​ളി​ലെ താ​ര​മാ​ണ്. ചി​ത്ര​യോ​ടൊ​പ്പം ഗാ​നം മു​ഴു​വ​ൻ അ​തീ​വ ഹൃ​ദ്യ​മാ​യി പാ​ടി സു​ൽ​ത്താ​ൻ. ത​​െൻറ നാ​ലു പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട സം​ഗീ​ത ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ൾ എ​ന്നാ​ണ്​ ഇ​തേ​ക്കു​റി​ച്ച്​ കെ.​എ​സ്. ചി​ത്ര പി​ന്നീ​ട്​ പ്ര​തി​ക​രി​ച്ച​ത്. 

1993ൽ ​ഇ​റ​ങ്ങി സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യ മ​ണി​ച്ചി​ത്ര​ത്താ​ഴ്​ എ​ന്ന സി​നി​മ​യി​ലെ ഒ​രു മു​റൈ വ​ന്ത്​ പാ​ർ​ത്താ​യാ എ​ന്ന ഗാ​ന​ത്തി​​െൻറ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ പു​നഃ​പ്ര​കാ​ശ​നം പോ​ലെ​യാ​യി മാ​റി 17 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മു​ള്ള ഇൗ ​ആ​ലാ​പ​നം. പ​രി​പാ​ടി ന​ട​ന്ന്​ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ഗാ​നം പാ​റി​ന​ട​ക്കു​ന്നു​ണ്ട്.സു​ൽ​ത്താ​ൻ യു.​എ.​ഇ​യി​ലെ പ്രേ​ക്ഷ​ക​ർ​ക്ക്​ മു​ന്നി​ൽ എ​ത്തു​ന്നു​ണ്ട്​ -ഇൗ ​മാ​സം അ​വ​സാ​നം. ഗ​ൾ​ഫ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ-​സാം​സ്​​കാ​രി​ക മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യി​ലെ വൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ർ വേ​ദി​യി​ലാ​ണ്​ ഒ​രു മു​റൈ വ​ന്ത്​ പാ​ർ​ത്താ​യ മു​ത​ൽ മേ​രെ സ​പ്​​നോം കി ​റാ​ണി വ​രെ​യു​ള്ള നി​ത്യ​ഹ​രി​ത ഹി​റ്റു​ക​ളു​മാ​യി ഇൗ ​സൗ​ദി യു​വാ​വ്​ എ​ത്തു​ന്ന​ത്. 

ഷാ​ർ​ജ എ​ക്​​സ്​​പോ സ​െൻറ​റി​ൽ ഇൗ ​മാ​സം 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​മോ​ൺ കേ​ര​ള​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ല​യാ​ള ക​ലാ​ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭാ​ന്വേ​ഷ​ണ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ സി​നി​മാ​താ​ര​വും റേ​ഡി​യോ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ മി​ഥു​ൻ ര​മേ​ശ്​ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​റ​ൽ സൂ​പ്പ​ർ സ്​​റ്റാ​ർ പ​രി​പാ​ടി ജ​നു​വ​രി 30ന്​ ​വൈ​കീ​ട്ടാ​ണ്​ അ​ര​ങ്ങേ​റു​ക. 

Loading...
COMMENTS