സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ മലയാളി മാറ്റങ്ങള്‍ക്ക് തയ്യാറായി –അംബിക പിള്ള
text_fieldsഷാര്‍ജ : മലയാളികളിലെ പുതു തലമുറ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായതായി ബ ്യൂട്ടി ആര്‍ട്ടിസ്റ്റ് അംബിക പിള്ള പറഞ്ഞു.
കമോണ്‍ കേരളയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പഴയ തലമുറയില്‍ നിന്നും വ്യത്യസ്തമായി പുതിയ തലമുറ സൗന്ദര്യ സങ്കല്‍പങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചാനല്‍ ഷോയിലൂടെ കേരളത്തിലേക്ക് മടങ്ങിയ തനിക്ക് മലയാളികള്‍ മികച്ച സ്വീകരണമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാത്രമായി നിന്നിരുന്ന തനിക്ക് കൊച്ചിയിലും തിരുവനന്തപുരത്തും മികച്ച സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു.
കേരളത്തില്‍ ആദ്യം തുടങ്ങിയ സലൂണില്‍ ഒന്നാം ദിനം ആരും വരാതിരുന്നിടത്ത് നിന്ന് മാറി ആളുകള്‍ തള്ളിക്കയറുന്ന അവസ്ഥ സൗന്ദര്യ സങ്കല്‍പ്പങ്ങളോടുള്ള മലയാളിയുടെ ആഭിമുഖ്യമാണ് കാണിക്കുന്നത്. താന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ തന്നെ പിന്തുടരുന്ന നിരവധി പേരെ സ്വന്തം പ്രൊഫൈല്‍ ചിത്രമുള്ളവരാക്കി മാറ്റാന്‍ കഴിഞ്ഞതായും അംബിക പിള്ള പറഞ്ഞു. ജീവിതത്തില്‍ തന്‍റെ സമ്പത്ത് പലരും കവർന്നെടുത്തിട്ടുണ്ടെങ്കിലും തന്‍റെ സ്വന്തം പേരും തന്‍റെ കഴിവുകളും ആര്‍ക്കും കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസമാണ് ഈ മേഖലയില്‍ മുന്നേറാന്‍ സഹായിക്കുന്നതെന്നും അംബിക പിള്ള പറഞ്ഞു. എന്ത് മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ പുതിയ തലമുറ തയ്യാറാകുന്നതാണ് പുതിയ കാലത്തെ കാഴ്ച. പുതു തലമുറയിലെ സ്ത്രീകള്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാന്‍ കരുത്തുള്ളവരായി മാറണം. കൈ വിരലിനു പരിക്ക് പറ്റിയിട്ടും തന്‍റെ മേഖലയില്‍ കൂടുതല്‍ കരുത്തോടെ മുന്നേറാനാണ് താന്‍ സമയം കണ്ടെത്തിയതെന്നും അംബിക പിള്ള ഓര്‍മ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
