കമോൺ കേരള: ടിക്കറ്റ് വിതരണത്തിന് ഉമ്മുൽഖുവൈനിൽ തുടക്കമായി
text_fieldsഉമ്മുല്‍ഖുവൈന്‍: ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന ഇൻഡോ അറബ് വാണിജ്യ-സാംസ്കാരിക വിനി മയ മേളയായ ‘കമോണ്‍ കേരള’യുടെ രണ്ടാം പതിപ്പിെൻറ ടിക്കറ്റ് വിൽപനോദ്ഘാടനം ഉമ്മുല്‍ ഖുവൈനില്‍ സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങില്‍ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് സജാദ് സഹീര്‍ നാട്ടിക ടിക്കറ്റിെൻറ കോപ്പി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഇ.പി. ജോണ്സണ് കൈമാറി നിര്‍വ്വഹിച്ചു.
ഉമ്മുല്‍ഖുവൈന്‍ കൊട്ടാരം കവിയും ഗായകനുമായ സുല്താന് ബിന്‍ ഗഫാന്‍ അല്‍അലി, അസോസിയേഷന് മുന്‍ പ്രസിഡൻറ് സി.എം. ബഷീര്‍, റേഡിയോ അവതാരകയായ സ്നിജ തുടങ്ങിയവര്‍ സംബന്ധിച്ചു.അസോസിയേഷന് ജനറൽ സെക്രട്ടടി മുഹമ്മദ് മൊഹിയുദ്ദീന്‍, ട്രഷറര്‍ അസീം അബ്ദുല്‍ ഖാദര്‍, മാനേജിങ് കമ്മറ്റി പ്രതിനിധികളായ റാഷിദ് പൊന്നാണ്ടി, പ്രസൂദന്‍, എം.എൻ.ബി. മുതലാളി, ‘ഗള്‍ഫ് മാധ്യമം‘ പ്രതിനിധി നവാസ് വടകര തുടങ്ങിയവര്‍ നേതൃത്വം നൽകി.
