Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗുണമേൻമയും...

ഗുണമേൻമയും സംതൃപ്​തിയും ഉൽപന്ന  വിജയത്തിന്​ അത്യാവശ്യം-സമീർ കെ. മുഹമ്മദ്​ 

text_fields
bookmark_border
ഗുണമേൻമയും സംതൃപ്​തിയും ഉൽപന്ന  വിജയത്തിന്​ അത്യാവശ്യം-സമീർ കെ. മുഹമ്മദ്​ 
cancel
camera_alt????? ???? ?????????? ???????? ??????????? ??? ???????????? ???????? ????? ???? ???????????? ??.?? ???? ??. ??????????? ????? ??????? ????? ??????? ??.??. ??? ???????? ?????? ???????????????

ഷാർജ: ഒരു ഉൽപന്നം വിപണിയിൽ വിജയകരമാവാൻ ഉപഭോക്​താവ്​, വിതരണക്കാരൻ, വിൽപ്പനക്കാരൻ എന്നിവരുടെ സംതൃപ്​തി പ്രധാനമാണെന്ന്​ ജലീൽ ഹോൾഡിങ്​സ്​ എം.ഡി സമീ​ർ കെ. മുഹമ്മദ്​. ഗുണഭോക്​താവിന്​ ഏറ്റവും നല്ലത്​ കൊടുക്കണം^അത്​ അവരുടെ അവകാശവും നിർമാതാവി​​െൻറ കടമയുമാണ്​. 
കമോൺ കേരള സംഗമത്തിലെ ബിസിനസ്​ കോൺക്ലേവിൽ   വിതരണ തന്ത്രത്തി​​െൻറ ജി.സി.സി പരി​പ്രേക്ഷ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

ഇൗസ്​റ്റേൺ  ഉൽപന്നങ്ങളുടെ വിജയത്തിന്​ ഏറ്റവുമധികം കാരണമായത്​ ഉപഭോക്​താക്കളുടെ താൽപര്യമറിഞ്ഞും ​അതേ സമയം വിതരണക്കാരെയും കച്ചവടക്കാരെയും സംതൃപ്​തരാക്കിയും വിപണിയെ സമീപിച്ചു എന്നതാണ്​. ഏറ്റവും മികച്ച ഉൽപന്നങ്ങൾ മാത്രം ഒാരോ ഉപഭോക്​താവിനും എത്തിക്കാൻ അവർ എന്നും ശ്രദ്ധിച്ചു.  

ഇവ പാലിക്കാതിരുന്ന പല സംരംഭകരും വിപണിയിൽ നിന്ന്​ അപ്രത്യക്ഷമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഗൾഫ്​ മേഖലയിലെ വിപണിയും ഇന്ത്യൻ വിപണിയും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്​. ഗുണ നിലവാരം ഉറപ്പാക്കുക എന്നതിൽ യാതൊരു വിട്ടുവീഴ്​ചയും ചെയ്യാതിരിക്കുക എന്നതാണ്​ ആദ്യ പടി.   
നവ സംരംഭകരുടെ ഉൽപന്നങ്ങൾ ജി.സി.സി വിപണിയിൽ എത്തിക്കുന്നതിന്​ ആവശ്യകരമായ ഒട്ടനവധി മാർഗ നിർദേശങ്ങളും സമീ​ർ കെ. മുഹമ്മദ്​ പങ്കുവെച്ചു. 
നാലര പതിറ്റാണ്ട്​ മുൻപ്​ യു.എ.ഇയിൽ ആരംഭിച്ച ജലീൽ ഹോൾഡിങ്​സ്​ ഒ​േട്ടറെ ഉൽകൃഷ്​ഠ ഉൽപന്നങ്ങളുടെ യു.എ.ഇയിലുൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ വിതരണക്കാരാണ്​. ജീവകാരുണ്യ ​പ്രവർത്തകൻ കൂടിയായ സമീ​ർ കെ. മുഹമ്മദിന്​ ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ ഉപഹാരം സമർപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story