Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമ്പത്തിനല്ല,...

സമ്പത്തിനല്ല, സ്​നേഹത്തിനാണ്​ വില -ഡോ. ബോബി ചെമ്മണ്ണൂർ

text_fields
bookmark_border
സമ്പത്തിനല്ല, സ്​നേഹത്തിനാണ്​ വില -ഡോ. ബോബി ചെമ്മണ്ണൂർ
cancel

ഷാർജ: പരസ്​പര സ്​നേഹം മാത്രമാണ്​ നിലനിൽക്കുന്ന സമ്പത്തെന്ന്​ ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലറി ഗ്രൂപ്പ്​ ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ. വലിപ്പചെറുപ്പം നോക്കാതെ സ്​നേഹിക്കുകയാണ്​ ലോകത്തി​​​​െൻറ നിലനിൽപ്പിന്​ അനിവാര്യം. മനുഷ്യർക്ക്​ മറ്റൊരു സമ്പാദ്യവും നിലനിൽക്കുന്നതല്ല.  കമോൺ കേരളയിൽ ബോബീബസാർ മൈൻഡ്​ ആൻഡ്​ മാജിക്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരക്കു കൂടുന്ന ലോകത്ത്​ മനുഷ്യർക്കിടയിൽ വിദ്വേഷം വർധിക്കുന്നു. വിദ്വേഷം ഒരു പ്രശ്​നത്തിനും പരിഹാരം നൽകില്ല. എന്നാൽ, സ്​നേഹത്തിന്​ പരിഹാരമുണ്ടാക്കാനാവാത്ത പ്രശ്​നങ്ങളില്ല. ആരോഗ്യത്തിനും ആയുർവർധനക്ക്​ പോലും സ്​നേഹം ഗുണകരമാണെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. കമോൺ കേരളയുടെ ഉപഹാരം മാധ്യമം സീനിയർ ജനറൽ മ​ാനേജർ എ.കെ. സിറാജ്​ അലി ഡോ. ബോബി ചെമ്മണ്ണൂരിന്​ സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story