Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ നിറഞ്ഞ്​ കേരളം

ഷാർജ നിറഞ്ഞ്​ കേരളം

text_fields
bookmark_border
ഷാർജ നിറഞ്ഞ്​ കേരളം
cancel

ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ സമൂഹം രാഷ്​ട്രത്തി​​​​​െൻറ 69ാം റിപ്പബ്ലിക്​ ദിനത്തെക്കുറിച്ച്​ ഒാർമിക്കുക ​പ്രവാസഭൂമിയിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്​കാരിക മേളയുടെ മഹനീയ വിജയ ദിവസമായാണ്​. മൂന്നു നാളി​​​​​െൻറ മേളയിൽ ഒരു ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച കമോൺ കേരള രണ്ടാം ദിനത്തിൽ തന്നെ ലക്ഷ്യം മറികടന്നു. ഏഴ്​ എമിറേറ്റുകളിൽ നിന്നുമുള്ള പ്രവാസി മലയാളികൾക്കും ഇമറാത്തികൾക്കുമൊപ്പം  മറ്റു സംസ്​ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരും പ​െങ്കടുത്ത ആഗോള സംഗമമായി കമോൺ കേരള. ത്രിദിന മേള ഇന്ന്​ സമാപിക്കും.

വെള്ളിയാഴ്​ച ഉച്ചയോടെ  ആരംഭിച്ച വരവ്​ നാലുമണിയോടെ  അതിശക്​തമായി.രാത്രി വൈകിയും ഒഴുക്ക്​ തുടർന്നു.  അന്താരാഷ്​ട്ര പുസ്​തകമേള ഉൾപ്പെടെ അതിവിപുലമായ പരിപാടികൾ അരങ്ങേറുന്ന ഷാർജ എക്​സ്​പോ സ​​​​െൻററി​​​​​െൻറ ചരിത്രത്തിലും ഒരു നാടി​​​​​െൻറ സംഗമത്തിന്​ ഇതുപോലൊരു ജനപ്രവാഹം ഇതാദ്യം.  കണക്കുകൂട്ടലുകൾക്കപ്പുറമായി സന്ദർശകരെത്തിയതോടെ ഒര​​ുവേള ടിക്കറ്റ്​ വിതരണം പോലും നിർത്തിവെക്കേണ്ടി വന്നു.   കേരള കാഴ്​ചകൾ കാണാനും ഭക്ഷണം രുചിക്കാനും സാംസ്​കാരിക പരിപാടികൾ ആസ്വദിക്കാനുമെത്തിയ ജനക്കൂട്ടം പെരുന്നാൾ കാലത്തെ കോഴിക്കോട്​ കടപ്പുറത്തെ ഒാർമപ്പെടുത്തി.വളണ്ടിയർമാരും വിവിധ പ്രവാസി കൂട്ടായ്​മ നേതാക്കളും ഏറെ പരിശ്രമിച്ചാണ്​ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്​. 

യു.എ.ഇയിലെ ഏറ്റവും മനോഹരമായ ഇന്ത്യൻ റിപ്പബ്ലിക്​ ദിനാഘോഷത്തിനും മുഖ്യവേദി സാക്ഷ്യം വഹിച്ചു. യു.എ.ഇയിലെ ചെറുതും വലുതുമായ ​പ്രവാസി ഇന്ത്യൻ കൂട്ടായ്​മകളുടെ സാരഥികളു​െട നിറസാന്നിധ്യത്തിലായിരുന്നു പരിപാടികൾ. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസിനൊപ്പം അഡ്വ. വൈ.എ. റഹീം, ദുബൈ ​െക.എം.സി.സി പ്രസിഡൻറ്​ പി.കെ. അൻവർ നഹ, അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​​​​െൻറർ ​പ്രസിഡൻറ്​ ബാവ ഹാജി, ഇൻകാസ്​ പ്രസിഡൻറ്​ മഹാദേവൻ, ജനറൽ​ സെ​ക്രട്ടറി പുന്നക്കൻ മുഹമ്മദലി,ദേശാഭിമാനി റീഡേഴ്​സ്​ഫോറം നേതാവ്​ കെ.എൽ. ഗോപി, എസ്​.എൻ.ഡി.പി സേവനം യു.എ.ഇ പ്രസിഡൻറ്​ രാജൻ, പ്രവാസി ​ശ്രീ ഷാർജ പ്രസിഡൻറ്​ റോസി ടീച്ചർ,  കൽബ ഇന്ത്യൻ ​േസാഷ്യൽ ആൻറ്​ കൾച്ചറൽ ക്ലബ്​ ​പ്രസിഡൻറ്​ കെ.സി. അബൂബക്കർ, അജ്​മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ ഒ.വൈ. ഖാൻ,  പ്രവാസി ഇന്ത്യ ഭാരവാഹി കെ.എം. അൻവർ, അൽഖൈൽ ​േഗറ്റ്​ മലയാളി അസോസിയേഷൻ പ്രസിഡൻറ്​ ബഷീർ, ബ്ലൂസ്​റ്റാർ അൽ ​െഎൻ പ്രസിഡൻറ്​ ഉണ്ണീൻ പൊന്നേത്ത്​, എസ്​.എൻ.ഡി.പി സേവനം സ​​​​െൻറർ ഷാർജ സമിതി ജനറൽ ​െസക്രട്ടറി അനിൽ, ദുബൈ ഗൾഫ്​ മോഡൽ സ്​കൂൾ ചെയർമാൻ അഡ്വ. നജീദ്,  ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ പ്രസിഡൻറ്​ ഇ.പി. ജോൺസൻ, അൽ​െഎൻ ഇന്ത്യൻ സ​​​​െൻറർ ഭാരവാഹി ഷാജി ഖാൻ,  ടി.പി. അഷ്​റഫ്​ , പ്രമുഖ റേഡിയോ അവതാരകൻ മിഥുൻ തുടങ്ങിയവരാണ്​ ആഘോഷത്തിന്​ നേതൃത്വം നൽകിയത്​.  യു.എ.ഇ ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും മുഴക്കി ഇരു രാജ്യങ്ങളുടെയും ​സ്​നേഹാശ്ലേഷണവുമായി. ശ്രദ്ധേയ യുവ മാന്ത്രികൻ രാജ്​ കലേശ്​ മാന്ത്രിക പ്രകടനത്തിലൂടെ എത്തിച്ച സമാധാന പ്രതീകമായ വെള്ളരിപ്രാവ്​ ചിറകടിച്ച്​ പറക്കുന്നതിനൊപ്പം മുഖ്യവേദിയൊന്നടങ്കം കൈയടിച്ച്​ രാജ്യത്തിന്​ ആശംസകൾ നേർന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story