രാം ചന്ദ്രഗുനി കേൾക്കും ... സന്തോഷത്തിെൻറ പാട്ടുകൾ
text_fieldsദുബൈ: നിനച്ചിരിക്കാത്ത നേരത്ത് കൈയ്യിലേക്ക് വന്നുകയറിയ വിമാന ടിക്കറ്റ് കണ്ട് അത്ഭുതം കൂറുകയാണ് നേപ്പാൾ സ്വദേശി രാം ചന്ദ്ര ഗുനി. കമോൺ കേരള നൽകുന്ന നവ്യാനുഭവങ്ങൾക്കൊപ്പം നാട്ടിൽ പോയി മടങ്ങാനുള്ള അവസരം കൂടി കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ചെറുപ്പം തൊേട്ട പാട്ടുകളോട് ഏറെ കമ്പമാണ് നേപ്പാൾ സ്വദേശി രാം ചന്ദ്ര ഗുനിക്ക്. 2015ൽ രാജ്യത്തെ പിടിച്ചുലച്ച ഭൂകമ്പത്തിൽ കാട്മണ്ഠുവിലെ വീട് തകർന്നടിഞ്ഞതോടെ പാട്ടുകേൾക്കാനൊന്നും മനസുവരാതെയായി. ഷാർജയിൽ ജോലി ചെയ്യുന്ന ഒഫീസിലെ മലയാളി സഹപ്രവർത്തകരുടെ പിന്തുണയോടെ ഇൗയിടെ വീട് പുനരുദ്ധരിച്ചെടുത്തതോടെയാണ് ഒന്ന് സമാധാനമായത്. താമസ സ്ഥലത്തിനടുത്തുള്ള എക്സ്പോ സെൻററിൽ അരങ്ങേറുന്ന കമോൺ കേരള മേളയിൽ പഴയ ഹിന്ദി പാട്ടുകളുടെയും പുതുതലമുറപ്പാട്ടുകളുടെയും പരിപാടികളുണ്ടെന്നറിഞ്ഞാണ് രാം ചന്ദ്ര പ്രവേശന പാസ് വാങ്ങിയത്.
സമ്മാനമായി വിമാനടിക്കറ്റ് ഉണ്ടെന്നൊന്നും ഒാർത്തതല്ല. പാസിെൻറ സീരിയൽ നമ്പർ 4747 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുന്ന കാര്യം ഒഫീസിലെ ഉദ്യോഗസ്ഥൻ സലീം കോട്ടയമാണ് ശ്രദ്ധയിൽ പെടുത്തിയത്. അത് ഗുണം ചെയ്തു. എസ്.എം.എസ് അയച്ച നമ്പറുകൾ നറുക്കിട്ടപ്പോൾ രണ്ടാമത്തെ വിമാന ടിക്കറ്റിന് അർഹനായത് ഗുനിക്ക് ഇരട്ടി മധുരമായി. 12 വർഷമായി ഷാർജ മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറിലെ ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഗുനിയുടെ സന്തോഷം വീണ്ടും ഇരട്ടിപ്പിച്ച് കമോൺ കേരളയിൽ എത്തുന്ന പ്രമുഖ ഗായകർ സമ്മാനം നൽകും. ഇനിയും നിരവധി വിമാന ടിക്കറ്റുകളും കാറുൾപ്പെടെ സമ്മാനങ്ങളും സന്ദർശകർക്ക് ലഭിക്കും.
പേരും ടിക്കറ്റിെൻറ സീരിയൽ നമ്പറും 4747 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുകയാണ് വേണ്ടത്. ആദ്യമാദ്യം അയക്കുന്നവർക്ക് കൂടുതൽ സമ്മാനങ്ങൾ നേടാം. വൻ വിലക്കുറവിൽ അന്താരാഷ്ട്ര ബ്രാൻറുകളുടെ ഉൽപന്നങ്ങൾ സ്വന്തമാക്കാനും കലാപരിപാടികൾ ആസ്വദിക്കാനും സമ്മാനങ്ങൾ നേടാനും കേരള വിഭവങ്ങൾ ആസ്വദിക്കാനും ഒരു കുടുംബത്തിന് മൂന്നു ദിവസത്തേക്ക് 20 ദിർഹത്തിെൻറ ടിക്കറ്റ് മതി. യു.എ.ഇയിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും ജനപ്രിയ ഭക്ഷണ ശാലകളിലും ഇന്ത്യൻ അസോസിയേഷനുകളിലും പ്രവേശന ടിക്കറ്റ് ലഭിക്കും. 0556139382 എന്ന നമ്പറിൽ വിലാസം വാട്ട്സ്ആപ്പ് ചെയ്താൽ ടിക്കറ്റ് വീട്ടിലെത്തിച്ച് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
