കേരള ഉൽപന്നങ്ങളുടെ വൈവിധ്യമൊരുങ്ങും വൻ വിലക്കിഴിവിൽ
text_fieldsദുബൈ: ഇനി നാട്ടിൽ പോകുേമ്പാൾ വാങ്ങണം എന്നു മനസിൽ കരുതിയിരിക്കുന്ന കേരള ഉൽപന്നങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കോളൂ. അതൊന്നും വാങ്ങാൻ നാട്ടിൽ പോകണ്ട, വെറും ഒരാഴ്ച മതി അവയെല്ലാം ഷാർജ എക്സ്പോ സെൻററിൽ കിട്ടാൻ. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആശിർവാദത്തിൽ 25,26,27 തീയതികളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള യിൽ തനത് കേരള ഉൽപന്നങ്ങളുടെയും ബ്രാൻറുകളുടെയും സേവനദാതാക്കളുടെയും വിപുലമായ പ്രദർശനവും വിൽപനയുമാണുണ്ടാവുക.
സുഗന്ധ വ്യഞ്ജനങ്ങളും കരകൗശല ഉൽപന്നങ്ങളും മുതൽ പാക്കറ്റിലാക്കിയ ഭക്ഷ്യ ഉൽപന്നങ്ങളും കേരള വിഭവങ്ങളും സ്റ്റാളുകളിൽ നിരനിരയായുണ്ടാവും. നാട്ടിൽ വീടുവാങ്ങുന്നതു സംബന്ധിച്ച നിർദേശങ്ങളും പിന്തുണയും നൽകാൻ പ്രമുഖ ഹൗസിംഗ് കമ്പനികളുമെത്തും. വിനോദ സഞ്ചാരം, ആരോഗ്യ പരിരക്ഷ, ധനകാര്യം തുടങ്ങിയ മേഖലകളിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും വ്യവസായ ഗ്രൂപ്പുകളും ചേർന്ന് 200 ലേറെ സ്റ്റാളുകളിലാണ് കേരള വിപണി ഒരുക്കുക. കേരള ഉൽപന്നങ്ങൾക്കു പുറമെ ലോകോത്തര ബ്രാൻറുകളുടെ തുണിത്തരങ്ങൾ, പാദരക്ഷകൾ, പെർഫ്യൂമുകൾ, വീട്ടുപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയും അതിശയിപ്പിക്കുന്ന വിലക്കിഴിവിൽ കമോൺ കേരള സ്റ്റാളുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
