കമോൺ കേരളപ്പാട്ട് റിലീസ് ഇന്ന്
text_fieldsദുബൈ: ലോക മലയാളിയുടെ വിജയഗീതമായി മാറാനൊരുങ്ങുന്ന കമോൺ കേരള തീം സോങ് ഇന്ന് പുറത്തിറങ്ങും. ഹിറ്റ് എഫ്.എം 96.7 റേഡിയോയിലൂടെയാണ് ലോകം ആദ്യമായി ഇൗ പാട്ട് കേൾക്കുക. ഇന്നു രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ബ്രേക്ഫാസ്റ്റ് ഷോയിൽ പാട്ട് അവതരിപ്പിക്കും. ഇൗ മാസം 25,26,27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന കമോൺ കേരളയോടനുബന്ധിച്ച സാംസ്കാരിക മുന്നൊരുക്കങ്ങൾക്ക് ഇതോടെ തുടക്കമാവും. പ്രവാസി മലയാളികളുടെ ജീവിതവുമായി ഏറെ വർഷങ്ങളായി ഉൾച്ചേർന്നു നിൽക്കുന്ന മാധ്യമം എന്ന നിലയിലാണ് ഒൗപചാരികതകളില്ലാതെ റേഡിയോ മുഖേന പാട്ട് അവതരിപ്പിക്കുന്നത്. പാട്ടിെൻറ ദൃശ്യഭാഷ്യം മീഡിയാവൺ ടി.വി മുഖേന ഇന്ന് സംപ്രേക്ഷണം ചെയ്യും. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് ഇൗണമിട്ടിരിക്കുന്നത്. എം.ജി. ശ്രീകുമാർ, സിതാര, സിദ്ധാർഥ് മേനോൻ, രൂപ രേവതി, ശ്രേയക്കുട്ടി എന്നിവരാണ് പാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
