കോസ്മോ ക്ലിക്ക് ആൻറ് െഫ്ലെ: ബിനോയ് പറക്കും ലോകക്കപ്പ് കാണാൻ
text_fieldsദുബൈ: യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച കമോൺ കേരള മഹാമേളയിലെ ആകർഷണീയ മത്സരങ്ങളിലൊന്നായ കോസ്മോ ട്രാവൽസ് ക്ലിക്ക് ആൻറ് ഫ്ലൈയിൽ ബിനോയ് കൊല്ലശ്ശേരിൽ ജേതാവായി. ഇൗ വർഷം റഷ്യയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് കാണാൻ പോകാനുള്ള ടിക്കറ്റാണ് സമ്മാനം. പ്രമുഖ ട്രാവൽ^വിനോദ സഞ്ചാര സ്ഥാപനമായ കോസ്മോ ട്രാവൽസിെൻറ പവലിയനിൽ സജ്ജമാക്കിയിരുന്ന ഗോൾ വലയിൽ കൃത്യമായി പന്തടിച്ചിട്ട സന്ദർശകരിൽ നിന്ന് നറുക്കിെട്ടടുത്താണ് വിജയിയെ കണ്ടെത്തിയത്. വിവിധ രാജ്യക്കാരും പ്രായക്കാരുമായ ആയിരക്കണക്കിന് സന്ദർശകർ ഏറെ ആവേശപൂർവമാണ് മത്സരത്തിൽ പങ്കുചേർന്നത്. കോസ്മോ ട്രാവൽസ് സ്ട്രാറ്റജി& പ്ലാനിങ് വിഭാഗം മേധാവി അഹ്മദ് എ അലി സമ്മാനം കൈമാറി. ഗൾഫ് മാധ്യമം സീനിയർ മാനേജർ ഹാരിസ് വള്ളിൽ, അക്കൗണ്ട്സ് മാേനജർ എസ്.കെ. അബ്ദുല്ല എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
