ലോകം അറിയെട്ട, നമ്മുടെ മികവുകൾ
text_fieldsദുബൈ: പാലക്കാടൻ ഗ്രാമമായ രാമശ്ശേരിയിൽ നിർമിക്കുന്ന പഞ്ഞിപോലെ മൃദുവായ ഇഡ്ഡിലിക്ക് ലോകമെമ്പാടും ഇഷ്ടക്കാരുണ്ട്.
അതുപോലെ തന്നെ മലയാള നാടിെൻറ വൈദ്യമേൻമക്കും കരകൗശല മികവിനുമുള്ള ആവശ്യക്കാർ. ഇത്രമാത്രം കൈപ്പുണ്യവും ഗുണമേൻമയും നിറഞ്ഞ ഉൽപന്നങ്ങളും സേവനങ്ങളുമൊരുക്കുന്ന ഒാരോ സംരംഭകരും കേരളത്തിെൻറ അഭിമാനമാണ്. പ്രഥമ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം ജനുവരി 25,26,27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ ഒരുക്കുന്ന കമോൺ കേരള വ്യാപാര^സാംസ്കാരിക മഹാമേളയുടെ ഒരു കോണിൽ ഉയർത്തിക്കാട്ടുന്നതും ഇൗ മികവാണ്.
കേരളത്തിൽ നിന്ന് നിരവധി സർക്കാർ^ അർധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും സ്റ്റാർട്ട് അപ്പുകളും തങ്ങളുടെ മേൻമയാർന്ന ഉൽപന്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ തെരഞ്ഞെടുത്തത് കമോൺ കേരളയുടെ വേദിയാണ്. അതിനൊപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർക്കും ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും അവസരമുണ്ട്.
മികച്ച പിന്തുണയും അവസരങ്ങളും ലഭിച്ചാൽ ആഗോള ബ്രാൻറുകളായി മാറാൻ കെൽപ്പുള്ളവരാണ് നമ്മളെന്ന് മലയാളത്തിെൻറ സംരംഭകർ പലവുരു തെളിയിച്ചു കഴിഞ്ഞ സത്യം.
കേരളത്തിെൻറ തനിമ കൈവിടാതെ സേവനം നൽകി വരുന്ന ആയുർവേദ ചികിത്സാലയങ്ങൾ, സ്വാദിെൻറ കൊടുമുടി കയറാനൊരുങ്ങുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ, നിർമാണ^റിയൽ എസ്റ്റേറ്റ് ടൂറിസം കമ്പനികൾ,ഡിസൈനർമാർ, െഎ.ടി. സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം പുതിയ ഉൽപന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കാനും ബ്രാൻറിങിനും മികച്ച വേദിയായി കമോൺ കേരള മാറും. ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ലാത്ത യു.എ.ഇയുടെ വിപണിയിൽ സ്വാധീനം നേടാനായാൽ ആഗോള വിപണിയിലേക്കുള്ള പ്രവേശനം സാധ്യമാവുമെന്നുറപ്പ്. കമോൺ കേരളയിൽ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ഗ്രൂപ്പുകൾക്കും 0507167390, 0504752446 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
