ഞങ്ങളും ക്ഷണിക്കുന്നു... കമോൺ കേരള
text_fieldsഇവിടെ കേരളം ആഘോഷിക്കപ്പെടുന്നു

സൈഫ് മുഹമ്മദ് അൽ മിദ്ഫ (ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ)
ഞാൻ എത്ര മാത്രം സന്തുഷ്ടനാണെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങളായി ഇടപഴകുന്നുണ്ട് നിരവധി മലയാളികളുമായി. യു.എ.ഇയിലെ ജനങ്ങളിൽ വലിയൊരു പങ്കും ഇന്ത്യക്കാരാണ്, അതിൽ തന്നെ ഏറെയും മലയാളികളാണ്. പലരുമായും ഏറെ കാലത്തെ സൗഹൃദമുണ്ട്. ശരിക്കും ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് കേരളത്തിന് സ്ഥാനം. ആ കേരളത്തിെൻറ പെരുമ യു.എ.ഇയിൽ ആഘോഷിക്കപ്പെടുന്നു, അതിന് ഷാർജ എക്സ്പോ െസൻറർ വേദിയാവുന്നു എന്നതെല്ലാം അത്യാഹ്ലാദം പകരുന്ന കാര്യങ്ങളാണ്.
യു.എ.ഇയും ഇന്ത്യയും തമ്മിൽ ആയിരത്താണ്ടുകളിലേറെ ബന്ധമുണ്ട്. അന്നു മുതലേ കേരളത്തിൽ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങൾ തേടി അറബ് വ്യാപാരികൾ പോകുന്നു. പിന്നീട് മലയാളികൾ ഇവിടെ വന്നെത്തി. ഇൗ രാജ്യത്തിെൻറ വളർച്ചക്കും സംസ്കാരിക മുന്നേറ്റത്തിനുമെല്ലാം പിന്തുണ നൽകി. ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എല്ലാവർഷവും മലയാളി വായനക്കാരും സഹൃദയരും ഒഴുകി എത്താറാണ്. നിരവധി ദേശങ്ങളുടെ തനതു മേളകൾ ഇവിടെ നടക്കാറുണ്ട്. അതിൽ നിന്നെല്ലാം വിഭിന്നവും വൈവിധ്യവുമാർന്നതാവും കമോൺ കേരള.ഇക്കുറി എക്സ്പോ െസൻറർ കേരളമായി മാറുേമ്പാൾ അതു കാണാൻ മലയാളികൾക്കൊപ്പം എല്ലാ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ എത്തുമെന്നുറപ്പാണ്. അതി മനോഹരമായ രീതിയിലാണ് എക്സ്പോ സെൻററിൽ പ്രമുഖ കലാകാർ ചേർന്ന് കേരളത്തെ പുനസൃഷ്ടിക്കുന്നത്. കേരളത്തിൽ നിന്ന് നിരവധി പ്രഗൽഭ വ്യവസായികളും കലാകാരും സംരംഭകരും യു.എ.ഇയിൽ എത്തിക്കഴിഞ്ഞു. ഇരു നാടുകളുടെയും സർവ്വാത്മ പുരോഗതിക്ക് ഇൗ ചുവട് പ്രയോജനം ചെയ്യുമെന്ന് ഉറപ്പുണ്ട്. അതിന് മുൻകൈയെടുത്ത ഗൾഫ് മാധ്യമത്തിന് നന്ദി പറയാതിരിക്കാനാവില്ല.
ഒരു കാര്യം കൂടി. ഞാൻ ഇന്ത്യയിലെ പല നഗരങ്ങളും സന്ദർശിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ കേരളത്തിൽ ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. കമോൺ കേരള അതിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ സുഹൃത്തുക്കളെയും ദേശ ഭാഷാ ഭേദമന്യേ ഇൗ മേളയിലേക്ക് ക്ഷണിക്കുന്നു, ഞാനും പറയുന്നു^ കമോൺ കേരള.
ഇനിയും സംരംഭകർ വളരെട്ട, കേരളം കൂടുതൽ തിളങ്ങെട്ട

എൻ.ആർ. െവങ്കിട്ടരാമൻ (ഹെഡ്, ഒാവർസീസ് ഒാപ്പറേഷൻസ് കല്യാൺ ജ്വല്ലേഴ്സ്)
1993ൽ തൃശൂരിൽ ആരംഭിച്ച ചെറിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുെട കല്യാൺ ജ്വല്ലേഴ്സ്. ഇന്ന് ലോകം മുഴുവൻ പടർന്ന ആഗോള കേരള ബ്രാൻറായി ഉയരാൻ ഞങ്ങൾക്കായി. കേരളത്തിെൻറ മുക്കുമൂലകളിലുണ്ട് ഒരു പാട് മികച്ച ഉൽപന്നങ്ങളും സംരംഭകരും. അവരും ലോകമെമ്പാടും അറിയപ്പെടണം. അതിനുള്ള വേദിയായി കമോൺ കേരള മാറും എന്ന പൂർണ വിശ്വാസം ഞങ്ങൾക്കുണ്ട്. കമോൺ കേരള എന്നത് കേരളത്തിെൻറ വിജയമന്ത്രമായി മാറും. വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിച്ച വിശ്വസ്തതയും ഗുണമേൻമയും ഞങ്ങൾക്ക് ലോകമൊട്ടുക്ക് വളരാൻ സഹായകമായതു പോലെ കേരളത്തിൽ നിന്നുള്ള ഒാരോ ചെറു കച്ചവടക്കാരനും വളരാൻ കഴിയെട്ട. പുതിയ പുതിയ സംരംഭകർ എല്ലാ മേഖലയിലുമുണ്ടാവെട്ട. കേരളം കൂടുതൽ തിളക്കമുറ്റതാവെട്ട...
ഷാർജക്കും കേരളത്തിനും മുന്നേറ്റം പകരും

ഫൈസൽ ഇ. കൊട്ടിക്കോളൻ (ബോർഡ് ചെയർമാൻ, മൈത്ര ഹോസ്പിറ്റൽ)
ഷാർജ എെൻറ പ്രിയപ്പെട്ട നാടാണ്. ജീവിതത്തിലെ പല സുപ്രധാന ഘട്ടങ്ങൾക്കും തുടക്കം കുറിച്ച ദേശം. 1995ൽ ഷാർജയിലാണ് കരിയർ ആരംഭിക്കുന്നത്. യു.എ.ഇയിലെ ആദ്യ വീട് വെച്ചതും ഷാർജയിൽ തന്നെ. അന്ന് നിയമ വ്യവസ്ഥ പ്രകാരം അജ്മാനിലുള്ള സ്പോൺസറുടെ പേരിലായിരുന്നു വീട്.
ഷാർജയിലാരംഭിച്ച ഫാക്ടറി സന്ദർശിക്കാൻ ഒരു ദിനം ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വന്നു. എന്തു കൊണ്ട് ഷാർജ ബിസിനസിനായി തെരഞ്ഞെടുത്തു എന്ന് ചോദിച്ചപ്പോൾ ഇൗ നാടിെൻറ വ്യതിരിക്തമായ സൗന്ദര്യവും സംസ്കാരവുമാണ് കാരണമെന്നാണ് ഞാൻ മറുപടി പറഞ്ഞത്. അത് എെൻറ ഹൃദയത്തിൽ നിന്നു വന്ന വാക്കുകളായിരുന്നു.
ഒപ്പം ഷാർജയിൽ ജീവിക്കുന്ന ഷാർജയിൽ വ്യവസായം ചെയ്യുന്ന എനിക്ക് ഷാർജയിൽ എെൻറ പേരിൽ വീടുണ്ടാവാത്തതിെൻറ വിഷമവും മറച്ചുവെച്ചില്ല. 24 മണിക്കുറിനകം ശൈഖ് സുൽത്താൻറ നിയമ ഭേദഗതി വന്നു^മറ്റു നാടുകളിൽ നിന്നെത്തിയവർക്കും ഇവിടെ സ്വന്തം പേരിൽ വീടുണ്ടാക്കാമെന്ന്. വീട് എെൻറയും പത്നിയുടെയും പേരിലായി. അത്രമാത്രം ജനങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി, സാഹിത്യത്തിെൻറയും സംസ്കാരത്തിെൻറയും വളർച്ചയിലെന്ന പോലെ വ്യവസായ^ വാണിജ്യ പുരോഗതിക്കും ശൈഖ് സുൽത്താെൻറ ദർശനങ്ങളും ധിഷണാ ശക്തിയും ഷാർജയെ മുന്നോട്ടു നയിക്കുന്നു.
അേദ്ദഹത്തിെൻറ കേരള സന്ദർശനം ഇതിഹാസമായി മാറിയതിൽ അതിശയമില്ല. മലയാളികളുടെ മനസു സ്വന്തമാക്കിയാണ് അദ്ദേഹം മടങ്ങിയത്. ജയിൽ അന്തേവാസികളെ മോചിപ്പിക്കാനും കേരളത്തിൽ നിക്ഷേപം നടത്താനും ഷാർജയിൽ നിക്ഷേപം നടത്തുന്നതിന് സൗകര്യങ്ങളൊരുക്കാനുമെല്ലാം അദ്ദേഹം താൽപര്യമെടുത്തു. അതിനു തുടർച്ചയായാണ് ഗൾഫ് മാധ്യമം കമോൺ കേരള സംഘടിപ്പിക്കുന്നത്. 16 ലക്ഷം മലയാളികളുണ്ട് യു.എ.ഇയിൽ. അതിൽ പത്തു ലക്ഷത്തോളം പേർ ഷാർജയിലാണ്. എന്നാൽ ഇതുവരെ ആരും തന്നെ കേരളത്തെ യു.എ.ഇ സമൂഹത്തിനു മുന്നിൽ ഷോക്കേസ് ചെയ്തിട്ടില്ല. കമോൺ കേരള ഒരേ സമയം തന്നെ ഷാർജക്കും കേരളത്തിനും ഒട്ടനവധി സാധ്യതകൾ തുറന്നു െകാടുക്കുമെന്നതിൽ സംശയമില്ല.
ഇൗ ചരിത്ര ദൗത്യത്തിന് തുടർച്ച ഉറപ്പാക്കണം

ജമാൽ അബ്ദുന്നാസർ (സി.ഇ.ഒ, കോസ്മോ ട്രാവൽസ്)
കേരളത്തിനു മാത്രമല്ല ഇന്ത്യൻ സമൂഹത്തിന് ഒട്ടാകെ തന്നെ വലിയ പ്രതീക്ഷ പകരുന്ന ഉദ്യമമാണ് കമോൺ കേരള. ഇങ്ങിനെയൊരു ആശയം വളരെ കാലം മുൻപ് തന്നെ നടപ്പാക്കപ്പെടേണ്ടതായിരുന്നു. മലയാളികളുടെ കഴിവും സേവന മനസ്ഥിതിയും യു.എ.ഇ സമൂഹം സ്നേഹ സന്തോഷങ്ങളോടെ അനുഭവിച്ചറിഞ്ഞതാണ്. നമുക്ക് വളരാൻ എല്ലാ വിധ സാഹചര്യങ്ങളും ഇവിടെ ഒരുക്കപ്പെട്ടിട്ടുമുണ്ട്. അവയെ നൻമയും ബുദ്ധിയും കൈമുതലാക്കി ഉപയുക്യമാക്കുക എന്നതാണ് പ്രധാനം. കമോൺ കേരള കേരളത്തിെൻറ പുരോഗതിക്ക് വലിയ സംഭാവനകൾ അർപ്പിക്കുക തന്നെ ചെയ്യും. ഇൗ വർഷം നടത്തി അവസാനിപ്പിക്കുകയല്ല, ഇതൊരു തുടർ പ്രക്രിയയാവേണ്ടതുണ്ട്. ഇൗ ചരിത്ര ദൗത്യത്തിന് സന്നദ്ധത പ്രകടിപ്പിച്ച ഗൾഫ്മാധ്യമം അതിനു മുൻകൈയെടുക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
