Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവ് ആഘോഷമാക്കി...

അറിവ് ആഘോഷമാക്കി ജി.എസ്. പ്രദീപ്

text_fields
bookmark_border
അറിവ് ആഘോഷമാക്കി ജി.എസ്. പ്രദീപ്
cancel

ഷാര്‍ജ: ഒാരോ ചുവടിലും സർഗാത്​മക വ്യത്യസ്​തത പുലർത്തുന്ന മലയാളത്തി​​​​​െൻറ ഏറ്റവും ​പ്രിയപ്പെട്ട ക്വിസ്​ മാസ്​റ്റർ ജി.എസ്​. പ്രദീപ്​ കമോൺ കേരള വേദിയിലെത്തു​േമ്പാൾ തന്നെ സദസ്യർ ഉറപ്പിച്ചിരുന്നു^ ഇതും ഒരു ​വേറിട്ട അനുഭവമാകുമെന്ന്​. പ്രതീക്ഷകൾ തെറ്റിക്കാതെ ഗ്രാൻറ്​ മാസ്​റ്റർ അറിവി​​​​​െൻറ ചെപ്പു തുറന്നപ്പോൾ ലിറ്റിൽ ജീനിയസ്​ മത്സരം ഒരു പാഠശാലയായി മാറി. അറിവിനെ ആഘോഷമാക്കുന്നതിലൂടെ സംഗീതം പോലെ, നാടകം പോലെ പഠനം രസകരവും ആനന്ദവും നല്‍കുമെന്ന മുഖവുരയോടെടെയാണ് ജി.എസ്. പ്രദീപ് ജീനിയസ് ഹണ്ടിലേക്ക് പ്രവേശിച്ചത്. പതിവ് ക്വിസ് മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി കുട്ടികളെയും രക്ഷിതാക്കളെയും പങ്കാളികളാക്കിയാണ്​ അത്​ പുരോഗമിച്ചത്. പുസ്തകങ്ങളില്‍ വായിക്കാത്ത ചാര്‍ളി ചാപ്ലിനും സ്വാമി വിവേകാനന്ദനുമെല്ലാം കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ആസ്വാദ്യമായി. രാഷ്​ട്രപിതാവ് മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. കെ.ആര്‍. നാരായണന്‍ തുടങ്ങി ഒ.എന്‍.വി, എം.ടി, മമ്മൂട്ടി തുടങ്ങിയവരെല്ലാം ചർച്ചാവിഷയമായി. കെ.ആര്‍. നാരായണന്‍ ഉയര്‍ച്ചകളുടെ പടവുകള്‍ താണ്ടിയതിനെ ‘കുട്ട​​​​​െൻറ കഥ’യിലുടെ  പ്രദീപ്​ വിവരിക്കവെ സദസ്സ്​ സാകൂതം കേട്ടിരുന്നു. 

വിസ്മയ പ്രകടനവുമായി മുഹമ്മദ് നസീമും രേഷ്മയും
ഷാര്‍ജ: വിസ്മയം സൃഷ്​ടിച്ച പ്രകടനവുമായി ഫെല്‍ട്രോണ്‍ -ലിറ്റില്‍ ജീനിയസ് ഹണ്ട്​ വേദിയില്‍ മുഹമ്മദ് നസീമും രേഷ്മ സലാഹുദ്ദീനുമത്തെി. പ്രഥമ റൗണ്ട് മത്സരം കഴിഞ്ഞ് ഇടവേളയിലാണ് ഇരുവരെയും ജി.എസ്​. പ്രദീപ് വേദിയിലേക്ക് ക്ഷണിച്ചത്. 
വയലിലും ഗിത്താറിലും മുഹമ്മദ് നസീം താളമിട്ടപ്പോള്‍ സാന്‍ഡ് പെയ്ൻറിങ്ങിലൂടെയാണ് രേഷ്മ സലാഹുദ്ദീന്‍ സദസ്സി​​​​െൻറ കൈയടി നേടിയത്. പത്ത് മിനിറ്റ് നീണ്ട മുഹമ്മദ് നസീമി​​​​െൻറ പ്രകടനം പുരോഗമിക്കുമ്പോള്‍ രേഷ്മയുടെ കൈവിരലുകളില്‍ ഇതള്‍വിരിഞ്ഞത് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധിപനുമായ ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഛായാചിത്രം. കൈയില്‍ കരുതിയിരുന്ന ജി.എസ്. പ്രദീപി​​​​െൻറ മനോഹര ചിത്രവും ചടങ്ങില്‍ രേഷ്മ പ്രദീപിന് സമ്മാനിച്ചു.

ആറ് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പ്രഥമ റൗണ്ടില്‍ കൂടുതല്‍ പോയൻറ്​ നേടിയ ആറ് വിദ്യാര്‍ഥികളാണ് തുടര്‍ മത്സരത്തിലേക്ക് പ്രവേശിച്ചത്.അഞ്ച് റൗണ്ടുകളിലായി നടന്ന തുടര്‍ മത്സരത്തില്‍ അശ്വിന്‍ പ്രസാദ്, പ്രിഥ്വി ദിലീപ്, ദിയ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മല്‍സരത്തില്‍ ശരി ഉത്തരം നല്‍കിയവര്‍ക്കെല്ലാം ഫെല്‍ട്രോണി​​​​​െൻറ പ്രോത്സാഹന സമ്മാനം സദസ്സില്‍ വെച്ച് തന്നെ ജി.എസ്. പ്രദീപ് വിതരണം ചെയ്തു. ചടങ്ങില്‍ അധ്യാപികമാരായ സോണി പീറ്റര്‍, സുഗന്ധി, ഖോഷി, ബിജു നായര്‍ എന്നിവര്‍ ജി.എസി​​​​​െൻറ സഹായികളായി. ഫെല്‍ട്രോണ്‍-^ഗള്‍ഫ് മാധ്യമം ജീനിയസ് ഹണ്ടില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ച രാവിലെ  കമോണ്‍ കേരള വേദിയില്‍ നടക്കുന്ന ‘ഫെല്‍ട്രോണ്‍ കേരള ജീനിയസ്’ വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newsgs pradeepcomeonkerala
News Summary - comeonkerala-gs pradeep- gulf madhyamam-uae-gulf news
Next Story