പാട്ടിലലിഞ്ഞ് ‘സിങ് ആൻഡ് വിന്’
text_fieldsസിങ് ആൻഡ് വിൻ പാട്ടു മത്സരത്തിൽനിന്ന്
ഷാര്‍ജ: ഇമ്പമാര്‍ന്ന സ്വരമാധുരിയില്‍ സംഗീതസാന്ദ്രമായിരുന്നു കമോണ്‍ കേരള അവസാന ദിവസം അരങ്ങേറിയ ‘സിങ് ആൻഡ് വിന്’ പാട്ടുമത്സര വേദി. രജിസ്റ്റര്‍ ചെയ്ത ആയിരത്തോളം പേരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മിനി സ്റ്റേജിൽ പാടിത്തകർത്തത്.
പ്രവാസികളായ നിരവധി പേര്‍ക്കു മുന്നില്‍ പാടി തങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം മത്സരാർഥികൾ ഏറെ മനോഹരമായി വിനിയോഗിച്ചു. ഹിന്ദി, ഇംഗ്ലീഷ്, അറബി, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ ഹിറ്റുകളായ നിരവധി പാട്ടുകളാണ് കേള്‍വിക്കാര്‍ക്ക് ആസ്വദിക്കാനായത്.
എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് വിധികര്‍ത്താക്കള്‍ വ്യക്തമാക്കി. ഏറെ കഴിവുകള്‍ ഉണ്ടെങ്കിലും പലപ്പോഴും പ്രവാസി കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനോ ഉന്നത നിലയില്‍ എത്താനോ കഴിയുന്നതിന് സാഹചര്യങ്ങള്‍ കുറവാണെന്നത് പ്രതിസന്ധിയാണ്. ഇത്തരം പരിപാടികള്‍ അതിനുള്ള വേദികള്‍ കൂടിയാവട്ടെയെന്നും ഏവരും ആശംസിച്ചു.
മൂന്നു ദിവസങ്ങളിലും കുട്ടികള്‍ക്കു പങ്കെടുക്കാന്‍ കഴിയുന്ന നിരവധി പരിപാടികളാണ് അരങ്ങേറിയത്. ചിത്രരചന മത്സരമായ ലിറ്റില്‍ ആര്‍ട്ടിസ്റ്റ്, കൊച്ചുകൂട്ടുകാർ ഫാഷൻ റാമ്പിൽ തിളങ്ങാൻ അവസരമൊരുക്കുന്ന ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്നീ പരിപാടികൾ സന്ദർശകരുടെ കൈയടി നേടിയിരുന്നു.
എല്ലാ പരിപാടികളിലും വന്‍ പങ്കാളിത്തം പ്രകടമായിരുന്നു. പല പരിപാടികളിലും മത്സരാർഥികളുടെ ബാഹുല്യം മൂലം രജിസ്ട്രേഷന് നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാവുന്ന രീതിയില്‍ പരിപാടികള്‍ ക്രമീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

