സ്വപ്നക്കൂടൊരുക്കാൻ അറിയേണ്ടതെല്ലാം; കമോൺ കേരള പ്രോപ്പർട്ടീ ഷോ
text_fieldsഷാർജ: ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസലോകത്ത് ചെലവഴിച്ചിട്ടും സ്വന്തമായി ഒരു വീട് സ്വപ്നം കാണാൻപോലും കഴിയാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും.
ചെറിയ ശമ്പളക്കാരായതിനാൽ സ്വന്തമായ ഒരു വീട് എങ്ങനെ സ്വന്തമാക്കാനാവും എന്നതാവും പലരുടെയും ആലോചന. എന്നാൽ, സമ്പന്നർക്ക് മാത്രമല്ല, കുറഞ്ഞ വരുമാനക്കാർക്കും ഇന്ത്യയിലും യു.എ.ഇയിലും വീട് സ്വന്തമാക്കാനുള്ള നിരവധി അവസരമുണ്ടെന്നതാണ് സത്യം. അത് കൃത്യമായ മനസ്സിലാക്കാത്തതുകൊണ്ടാണ് സ്വന്തം വീട് എന്നത് അപ്രാപ്യമാണെന്ന് തോന്നുന്നത്. സത്യത്തിൽ യു.എ.ഇയിൽ ബെഡ് സ്പേസിന് നൽകുന്ന വാടകക്ക് വീട് സ്വന്തമാക്കാനാവും.
വീട് എന്നത് താമസത്തിന് മാത്രമല്ല, അതൊരു വരുമാന സ്രോതസ്സായും ഉപയോഗിക്കാവുന്ന ഒന്നാണ്. ചെറിയ തവണകളായി പണമടച്ച് വീട് കൈമാറുന്ന വാഗ്ദാനവുമായി നിരവധി നിർമാണ സ്ഥാപനങ്ങൾ ഇന്ത്യയിലും യു.എ.ഇയിലും പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, അതിൽ ഒളിഞ്ഞിരിക്കുന്ന ഹിഡൻ ചാർജുകളും മറ്റ് ചതിക്കുഴികളും മനസ്സിലാക്കാഞ്ഞാൽ അബദ്ധത്തിൽ ചാടും.
വീട് എവിടെ വെക്കണം, എപ്പോൾ നിർമിക്കണം, എത്ര കുറഞ്ഞ് ചെലവിൽ ലഭിക്കും, മികച്ച ബാങ്കിങ് ഓപ്ഷൻ എന്താണ്, ആരിൽനിന്ന് വീട് വാങ്ങാം, എത്ര വർഷത്തേക്ക് ഇ.എം.ഐ ലഭ്യമാകും, അതിന് വേണ്ട രേഖകൾ എന്തെല്ലാമാണ് തുടങ്ങിയ സംശയങ്ങൾക്കെല്ലാം കൃത്യവും വ്യക്തവുമായ മറുപടി ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വേദിയാണ് ഗൾഫ് മാധ്യമം കമോൺ കേരളയിലെ പ്രോപ്പർട്ടീ ഷോ.
മേയ് ഒമ്പത്, 10, 11 തീയതികളിലായി ഷാർജ എക്സ്പോ സെന്ററിലാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരള അരങ്ങേറുന്നത്.
ഇതിൽ മൂന്നു ദിവസവും പ്രോപ്പർട്ടി ഷോ പവലിയൻ പ്രവർത്തിക്കും. വീട് നിർമാണവുമായി ബന്ധപ്പെട്ട ഏത് സംശയവും ഇവിടെനിന്ന് ദൂരീകരിക്കാം. നിർമാണരംഗത്തെ ഏറ്റവും പ്രമുഖരായ നിർമാതാക്കളാണ് പ്രോപ്പർട്ടി ഷോയിൽ പങ്കെടുക്കുന്നത്. കേരളത്തിലെയും യു.എ.ഇയിലെയും മുൻനിര ബിൽഡേഴ്സാണ് മേളയിൽ ഒരുമിച്ചുകൂടുന്നത്. നിർമാണരംഗത്തെ സംശയ ദൂരീകരണത്തിനായി രാവിലെ 10 മുതൽ രാത്രി 10 വരെ പ്രോപ്പർട്ടി ഷോ സജീവമായിരിക്കും. സ്വപ്നവീടുകളുടെ ഡിസൈനിങ്ങുമായി ബന്ധപ്പെട്ടും ഇന്റീരിയർ, എക്സ്റ്റീരിയർ മേഖലയിലും വിദഗ്ധർ നിങ്ങളോട് സംസാരിക്കും. മികച്ച ഓഫറുകളെക്കുറിച്ച് അറിയാനും സ്വന്തമായി സ്വപ്നക്കൂടുകൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പ്രോപ്പർട്ടി ഷോ സന്ദർശിക്കാം. രജിസ്ട്രേഷനായി https://cokuae.com സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് +971 528569878 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

