Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വന്തമാക്കാം സ്വപ്നവീട്​, അറിഞ്ഞിരിക്കാം നേർവഴികൾ...

text_fields
bookmark_border
‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ക​മോ​ൺ കേ​ര​ള പ്രോ​പ​ർ​ട്ടി ഷോ​യി​ൽ പ്ര​മു​ഖ ബി​ൽ​ഡ​ർ​മാ​രും
സ്വന്തമാക്കാം സ്വപ്നവീട്​, അറിഞ്ഞിരിക്കാം നേർവഴികൾ...
cancel

ദു​ബൈ: കാ​റും കോ​ളും മാ​റി വി​ള​വെ​ടു​പ്പി​ന്​ പാ​ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്​ കേ​ര​ള​ത്തി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വി​പ​ണി. മൂ​ന്ന്​ വ​ർ​ഷ​മാ​യി പ്ര​തി​സ​ന്ധി​യു​ടെ ചു​ഴി​യി​ല​ക​പ്പെ​ട്ട റി​യ​ൽ എ​സ്​​റ്റേ​റ്റ്​ വി​പ​ണി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ പു​ത്ത​നു​ണ​ർ​വ്​ പ്ര​ക​ട​മാ​യി​രു​ന്നു. ഈ ​മേ​ഖ​ല​യു​ടെ സ​മ്പൂ​ർ​ണ തി​രി​ച്ചു​വ​ര​വി​ന്​ സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന വ​ർ​ഷ​മാ​യി​രി​ക്കും 2023 എ​ന്നാ​ണ്​ വി​ദ​ഗ്ധാ​ഭി​പ്രാ​യം.

അ​തു​കൊ​ണ്ടു​ത​ന്നെ, റി​യ​ൽ എ​സ്​​റ്റേ​റ്റി​ൽ നി​ക്ഷേ​പി​ക്കാ​നും വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്​​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​വ​രെ ഇ​രു​കൈ​യും നീ​ട്ടി ആ​ന​യി​ക്കു​ക​യാ​ണ്​ 2023. ഇ​വ​ർ​ക്ക്​ നേ​ർ​വ​ഴി കാ​ണി​ക്കാ​നും സു​ര​ക്ഷി​ത നി​ക്ഷേ​പ​ത്തി​ന്‍റെ മാ​ർ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാ​നും ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ക​മോ​ൺ കേ​ര​ള​യി​ൽ പ്രോ​പ​ർ​ട്ടി ഷോ ​ഒ​രു​ക്കു​ന്നു. മേ​യ്​ 19, 20, 21 തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മ​ഹാ​മേ​ള​യു​ടെ മൂ​ന്ന്​ ദി​ന​ങ്ങ​ളി​ലും റി​യ​ൽ എ​സ്​​റ്റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കെ​ല്ലാം മ​റു​പ​ടി ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ മാ​ത്ര​മ​ല്ല, ഗ​ൾ​ഫി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടി വി​ശ​ദ​മാ​ക്കു​ന്ന​താ​യി​രി​ക്കും പ്രോ​പ​ർ​ട്ടി ഷോ​യി​ലെ ഓ​രോ പ്ര​ദ​ർ​ശ​ന​ങ്ങ​ളും. പ്ര​ശ​സ്ത​രാ​യ ബി​ൽ​ഡ​ർ​മാ​ർ അ​ണി​നി​ര​ക്കും. നാ​ട്ടി​ലൊ​രു ചെ​റി​യ കൂ​ട്​ എ​ന്ന​ത്​ ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​രോ പ്ര​വാ​സി​യു​ടെ​യും സ്വ​പ്ന​മാ​ണ്. ഊ​ണി​ലും ഉ​റ​ക്കി​ലും വീ​ട്​ സ്വ​പ്നം കാ​ണു​ന്ന പ്ര​വാ​സി​ക്ക്​ പ​ക്ഷേ, സ്ഥ​ലം വാ​ങ്ങ​ലി​ലും വീ​ടു​പ​ണി​യി​ലും പ​ല​പ്പോ​ഴും അ​ടി​തെ​റ്റാ​റു​ണ്ട്. പ്ര​വാ​സ​ത്തി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ സ്ഥ​ലം വാ​ങ്ങി​യും വീ​ടു നി​ർ​മാ​ണം ഏ​ൽ​പി​ച്ചും പ​ണം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. റി​യ​ൽ എ​സ്​​റ്റേ​റ്റി​ൽ വ​ൻ നി​​ക്ഷേ​പം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന ബി​സി​ന​സു​കാ​ർ പോ​ലും ക​ള​മ​റി​യാ​തെ പ​ണ​മെ​റി​ഞ്ഞ്​ ന​ഷ്ട​ത്തി​ൽ വീ​ഴാ​റു​ണ്ട്.

കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ല്ലാ​ത്ത​താ​ണ്​ പ​ല​പ്പോ​ഴും ഇ​ത്ത​രം കു​രു​ക്കു​ക​ളി​ൽ വീ​ഴാ​ൻ കാ​ര​ണം. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ​ക്കെ​ല്ലാം പ​രി​ഹാ​ര​മാ​ണ്​ ​ക​മോ​ൺ കേ​ര​ള​യി​ലെ പ്രോ​പ​ർ​ട്ടി ഷോ. ​കേ​ര​ള​ത്തി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡും എ​വി​ടെ​യെ​ല്ലാം നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന അ​റി​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​താ​യി​രി​ക്കും പ്രോ​പ​ർ​ട്ടി ഷോ. ​കേ​ര​ള​ത്തി​ൽ വ​ലു​തും ചെ​റു​തു​മാ​യ വീ​ടു​ക​ൾ നി​ർ​മി​ക്കാ​നും ഫ്ലാ​റ്റു​ക​ൾ വാ​ങ്ങി​ക്കാ​നും എ​ന്തൊ​ക്കെ​യാ​ണ്​ നേ​ർ​വ​ഴി എ​ന്ന്​ നേ​രി​ട്ട​റി​യാം. പ്ര​മു​ഖ​രാ​യ ബി​ൽ​ഡ​ർ​മാ​ർ അ​ണി​നി​ര​ക്കു​ന്ന പ്രോ​പ​ർ​ട്ടി ഷോ​യി​ലൂ​ടെ സം​ശ​യ​ങ്ങ​ൾ നേ​രി​ട്ട്​ ചോ​ദി​ക്കാ​നും അ​വ​സ​ര​ങ്ങ​ളു​ണ്ടാ​കും. ഭ​വ​ന വാ​യ്പ​ക​ളെ കു​റി​ച്ചും അ​തി​ലേ​ക്കു​ള്ള വ​ഴി​യെ കു​റി​ച്ചും അ​റി​യാം. ​വ​സ്തു വാ​ങ്ങാ​ൻ മാ​ത്ര​മ​ല്ല, വി​ൽ​ക്കാ​നു​ള്ള വ​ഴി​ക​ളും ഇ​വി​ടെ നി​ന്ന​റി​യാം.

വി​പ​ണി​യി​ലെ രാ​ജാ​ക്ക​ൻ​മാ​രാ​യ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഉ​ചി​ത​മാ​യ ഓ​ഫ​റു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നും വ​സ്തു​ക്ക​ൾ സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള അ​വ​സ​ര​വും ഇ​വി​ടെ​യു​ണ്ടാ​വും. ​സു​ര​ക്ഷി​ത നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ൽ ഭൂ​മി​യി​ൽ പ​ണ​മി​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും. ഗ​ൾ​ഫി​ലെ ഏ​തൊ​രു ച​ല​ന​വും കേ​ര​ള​ത്തി​ലെ റി​യ​ൽ എ​സ്​​റ്റേ​റ്റി​നെ ബാ​ധി​ക്കു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ഗ​ൾ​ഫി​ലു​ള്ള ഓ​രോ ബി​സി​ന​സു​കാ​ര​നും പ്ര​വാ​സി​യും നി​ക്ഷേ​പ​ക​രും നി​ക്ഷേ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ​സ​ന്ദ​ർ​ശി​ക്കേ​ണ്ട വേ​ദി​യാ​ണ്​ പ്രോ​പ​ർ​ട്ടി ഷോ. https://cokuae.com ​എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ​​ങ്കെ​ടു​ക്കാം.

‘കമോൺ കേരള’ അജ്‌മാൻ മേഖല ടിക്കറ്റ് വിതരണോദ്ഘാടനം യൂനിയൻ റോസ്‌റ്ററി എം.ഡി മൻസൂറിന് നൽകി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിക്കുന്നു. അൽ സിറാജ് എജുക്കേഷൻ പ്രിൻസിപ്പൽ ഡോ. പ്രദീപ് കുമാർ, ഫുഡ് ബുക്ക് മാനേജർ കുഞ്ഞുമുഹമ്മദ്, സലീംനൂർ, ഹമീദ് ചങ്ങരംകുളം, അഹമ്മദ് സഹീർ, ശരീഫ് കൊടുമുടി തുടങ്ങിയവർ സമീപം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Come on Kerala Property Show
Next Story