Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കേരള:...

കമോൺ കേരള: വിജയത്തിലേക്ക്​ വാതിൽ തുറക്കാൻ ബോസസ്​ ഡേ ഔട്ട്

text_fields
bookmark_border
കമോൺ കേരള: വിജയത്തിലേക്ക്​ വാതിൽ തുറക്കാൻ ബോസസ്​ ഡേ ഔട്ട്
cancel
camera_alt

​‘കമോൺ കേരള’ ബിസിനസ്​ കോൺ​ക്ലേവിന്‍റെ ഭാഗമായി നടക്കുന്ന ബോസസ്​ ഡേ ഔട്ടിന്‍റെ ലോഞ്ചിങ്​ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്​ ഡയറക്ടർ എം.എ. അഷ്​റഫ്​ അലി നിർവഹിക്കുന്നു. ലുലു ഗ്രൂപ്പ്​ ഗ്ലോബൽ മാർക്കറ്റിങ്​-കമ്യൂണിക്കേഷൻ ഡയറക്ടർ

വി. നന്ദകുമാർ, ‘ഗൾഫ്​ മാധ്യമം’ മാർക്കറ്റിങ്​ മാനേജർ ഹാഷിം ജെ.ആർ, സി.ഒ.ഒ സക്കരിയ മുഹമ്മദ്​ എന്നിവർ സമീപം

Listen to this Article

ദുബൈ: അവസരങ്ങളുടെ അക്ഷയഖനിയായ മിഡ്​ൽ ഈസ്റ്റിലെ പ്രധാന സ്ഥാപനങ്ങളിലെ ബോസുമാർ ഒത്തുചേരുന്ന 'ഗൾഫ്​ മാധ്യമം' കമോൺ കേരള 'ബോസസ്​ ഡേ ഔട്ടിന്‍റെ' ലോഞ്ചിങ്​ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്​ ഡയറക്ടർ എം.എ. അഷ്​റഫ്​ അലി നിർവഹിച്ചു. പുതിയ സംരംഭക ആശയങ്ങൾ പിറവിയെടുക്കുന്ന 'ബിസിനസ്​ കോൺക്ലേവി'നോടനുബന്ധിച്ച്​ നടക്കുന്ന 'ബോസസ്​ ഡേ ഔട്ടി'ൽ വ്യവസായ സംരംഭകർ, എം.ഡിമാർ, ബോർഡ്​ അംഗങ്ങൾ, സി.ഇ.ഒമാർ, സി.എഫ്​.ഒമാർ, സി.ഒ.ഒമാർ, ഇ​ന്നവേഷൻ വിദഗ്ദർ തുടങ്ങിയവർ പ​ങ്കെടുക്കും. ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കുന്ന മിഡ്​ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരളയുടെ നാലാം എഡിഷനിലാണ്​ ബിസിനസ്​ കോൺക്ലേവും ബോസസ്​ ഡേ ഔട്ടും അരങ്ങേറുക. ലോകപ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്​മെന്‍റ്​ പരിശീലന വിദഗ്ധരും എത്തുന്ന പരിപാടി പുതുതലമുറ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ബിസിനസ്​ വിദ്യാർഥികൾക്കുമെല്ലാം ഏറെ ഉപകാരപ്രദമാവും​.

ലോഞ്ചിങ്​ ചടങ്ങിൽ ലുലു ഗ്രൂപ്പ്​ ഗ്ലോബൽ മാർക്കറ്റിങ്​, കമ്യൂനിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, 'ഗൾഫ്​ മാധ്യമം' മാർക്കറ്റിങ്​ മാനേജർ ഹാഷിം ജെ.ആർ, സി.ഒ.ഒ സക്കരിയ മുഹമ്മദ്​ എന്നിവർ പ​ങ്കെടുത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യ ബന്ധം ശക്​തമാകുന്ന ഈ കാലത്ത്​ 'ഗൾഫ്​ മാധ്യമം' കമോൺ കേരളയിലെ ബിസിനസ്​ കോൺക്ലേവ്​ ഏറെ പ്രസ്കതമാണെന്ന്​ എം.എ. അഷ്​റഫ്​ അലി പറഞ്ഞു.

കഴിഞ്ഞ കമോൺ കേരളയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സെഷനുകളിൽ ഒന്നാണ്​ ബോസസ്​ ഡേ ഔട്ട്​. പരിണിത പ്രജ്ഞരായ സംരംഭകരും നാളെയുടെ വ്യവസായ നായകരും ഒത്തുചേർന്ന പരിപാടിയിൽ പുതു തലമുറ ബിസിനസുകാർ, സ്റ്റാർട്ടപ്പുകൾ, ബിസിനസ്​ വിദ്യാർഥികൾ, തൊഴിൽ അന്വേഷകർ തുടങ്ങിയവർ സദസിനെ സമ്പന്നമാക്കി. ബിസിനസ്​ മേഖലയിലേക്ക്​ പുതുതായി കാലെടുത്ത്​ വെക്കുന്നവർക്കും ബിസിനസ്​ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സ്വയം മുന്നേറാൻ താൽപര്യമുള്ളവർക്കും ഉപകാരപ്പെടുന്ന സെഷനുകളാണ്​ ബിസിനസ്​ കോൺക്ലേവിൽ നടക്കുന്നത്​.

വ്യവസായ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ധനകാര്യ വിദഗ്​ധരും ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ്​ കോൺക്ലേവിലെ ഏറ്റവും പ്രധാന സെഷനാണ്​ ബോസസ്​ ഡേ ഔട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come on Kerala
News Summary - come on kerala: Bosses Day Out to open the door to success
Next Story