വരൂ കമോൺ കേരളയിൽ, നിറയാം ആഘോഷങ്ങളിൽ
text_fieldsപ്രവാസികൾക്ക് പൂരങ്ങളുടെ പൂരമാണ് കമോൺ കേരള. രാവും പകലും ഒരുപോലെ ആഘോഷങ്ങളുടെ പൂരപ്പറമ്പാണ് ഓരോ കമോൺ കേരളയിലും ഒരുക്കുന്നത്. തുടർച്ചയായി ആറു വർഷം പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി മാറിയ മഹാമേള ഒരിക്കൽ കൂടി വിരുന്നെത്തുകയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിജ്ഞാന, വിനോദ മേളയായ കമോൺ കേരളയുടെ ഏഴാമത് സീസണിനാണ് ഷാർജ എക്സ്പോ സെന്‍ററിൽ വീണ്ടും വേദിയൊരുങ്ങുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും മുതൽ വൻകിട ബിസിനസ് സ്ഥാപനങ്ങൾക്ക് വരെ അനവധി സാധ്യതകൾ തുറന്നിട്ടാണ് കമോൺ കേരള വിരുന്നെത്തുന്നത്.
പ്രദർശനങ്ങളും മൽസരങ്ങളും കലാവിരുന്നുകളും ഭക്ഷ്യമേളയും വൻതാരനിര പങ്കെടുക്കുന്ന സംഗീത വിരുന്നുകളും എല്ലാം ഇത്തവണ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസമാണ് ആഘോഷങ്ങളുടെ പെരുമഴ. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. കഴിഞ്ഞ സീസണുകൾ നെഞ്ചോട് ചേർത്ത് വൻ വിജയമാക്കിയ പ്രവാസികൾക്ക് ഇത്തവണയും നിരാശരാകേണ്ടി വരില്ല. അറിവും വിജ്ഞാനവും പകരുന്നതിനൊപ്പം കുടുംബ സദസ്സുകൾക്ക് ആസ്വാദനത്തിനുള്ള എല്ലാ വേദികളും ഇത്തവണയും മേളയുടെ ഭാഗമായുണ്ട്. നാട്ടിലെ കൂടപ്പിറപ്പുകളുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്താനുള്ള നെട്ടോട്ടത്തിനിടയിൽ നഷ്ടമായ സൗഹൃദങ്ങളെ വീണ്ടും വിളക്കിച്ചേർക്കാനുള്ള സുന്ദര മുഹൂർത്തമായും മേളയെ ഉപയോഗപ്പെടുത്താം. കുട്ടികൾക്കും യൂത്തൻമാർക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദിക്കാനുള്ള അനേകം വിഭവങ്ങളുടെ കലവറകളാണ് കമോൺ കേരളയുടെ ഓരോ വേദിയും.
പ്രമുഖ ഗായകർ നയിക്കുന്ന സംഗീത നിശ രാത്രിയെ പുളകിതമാക്കുമെന്നുറപ്പാണ്. മലയാളികൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഇഷ്ട ഗായകരായ വലിയനിര തന്നെ അതിനായി ഷാർജയിലെത്തും. പലവിധത്തിലുള്ള ഇന്ത്യൻ രുചികളുടെ മാസ്മരികത അനുഭവിച്ചറിയാനുള്ള ഹൃദ്യമായ അവസരമായിരിക്കും കമോൺ കേരള. കുടുംബവുമൊത്ത് വൈവിധ്യമാർന്ന ഭക്ഷണങ്ങളെ പരിചയപ്പെടാനും ഒത്തുചേരാനുമുള്ള വേദികൂടിയാണ് ഓരോ കമോൺ കേരളയും. മേയ് 09, 10, 11 തിയ്യതികളിൽ ഷാർജ എക്സ്പോ സെൻററിൽ എത്തിച്ചേരുന്നവർ മനസ് നിറച്ചായിരിക്കും മടങ്ങുന്നതെന്ന് ഉറപ്പ്.
അതിരുകൾക്കപ്പുറം മോഹൻലാൽ
ഇത്തവണത്തെ ‘കമോൺ കേരള’യിലെ ഏറ്റവും ആകാംക്ഷാപൂർവം കാത്തിരിക്കുന്ന ചടങ്ങാണ് ‘ഇന്ത്യാസ് മോഹൻലാൽ സെലബ്രേറ്റിങ് ഗ്ലോബലി’ എന്ന തീമിൽ ഒരുക്കുന്ന ‘ബിയോണ്ട് ബോർഡേഴ്സ്’ എന്ന പരിപാടി. മേയ് 11ന് വൈകുന്നേരം ഒരുക്കുന്ന ഈ പരിപാടിയിലൂടെ ഷാർജ എക്സ്പോ സെന്റർ മോഹൻലാൽ എന്ന മഹാനടന്റെ ആഗോള സ്വീകാര്യതയുടെ അടയാളപ്പെടുത്തലിന് വേദിയാകും. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാരംഗത്ത് അഭിമാനകരമായ സാന്നിധ്യമായ ആരാധകരുടെ ലാലേട്ടനെ ലോകമെങ്ങനെ വീക്ഷിക്കുന്നുവെന്ന് വേദിയിൽ വെളിപ്പെടും. സ്വാഭാവിക അഭിനയശൈലിയിലൂടെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതൽ മോഹൻലാൽ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളുടെ ഓർമകളിൽ ആരാധകർക്ക് ചടങ്ങ് ആസ്വാദനത്തിന്റെ നവ്യാനുഭവം പകരും. അനവധി സിനിമകളിൽ നൂതനവും ഹൃദയസ്പർശിയുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച മോഹൻലാലിനും പുത്തൻ അനുഭവമായിരിക്കും അറബ് നാട്ടിൽ ‘കമോൺ കേരള’ വേദിയിലെ ചടങ്ങ്. അതിനുമപ്പുറം മോഹൻലാലിന്റെ നൈസർഗിക അഭിനയവും എക്സ്പ്രെഷനുകളും, ശരീരഭാഷയും, ശബ്ദം ഉപയോഗിക്കുന്ന രീതിയും എല്ലാമിഷ്ടപ്പെടുന്നവർക്ക് ഏതാനും നുറുങ്ങു നിമിഷങ്ങൾ നേരിൽ ആസ്വദിക്കാനുള്ള അവസരം കൂടിയാകും ചടങ്ങ്. തമാശ നിറഞ്ഞ കഥാപാത്രങ്ങളായും ഗൗരവവുമായ കുടുംബനായകനായും ആക്ഷൻ താരമായും വെള്ളിത്തിരയിൽ നിറഞ്ഞ പ്രിയതാരത്തെ കാണാൻ ആരാധകർ ഒഴുകിയെത്തുമെന്ന് ഉറപ്പ്.
ചടങ്ങ് ആഘോഷപൂർണമാക്കാൻ ലാൽ സിനിമകളുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശയൊരുക്കി വിധുപ്രതാപ്, ലിബിൻ, മൃദുല വാര്യർ, ശ്രേയ ജയദീപ്, ശ്രുതി ശിവദാസ്, മനോജ് ജോർജ്, അരവിന്ദ് തുടങ്ങിയവരും നൃത്തച്ചുവടുകളുമായി റംസാനും വേദിയിലെത്തും.
മാപ്പിളപ്പാട്ടിന്റെ മൊഞ്ചുമായി ‘ഇഷ്ഖ്’
മാപ്പിളപ്പാട്ടുകൾ മലയാളിയുടെ ഗൃഹാതുരതയുടെ നനവുള്ള ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്നതാണ്. മാപ്പിളപ്പാട്ടിന്റെ താളവും ലയവുമെല്ലാം മലയാളിക്ക് പരിചിതമായ സംഗീതഘടകങ്ങൾ ഉൾപ്പെടുന്നതും മത, ജാതി ഭിന്നതകൾക്കതീതമായി ആസ്വദിക്കപ്പെടുന്നതുമാണ്. വിവാഹവേദികളിലും കലാപരിപാടികളിലും മാത്രമല്ല, മലയാള സിനിമകളിലും മാപ്പിളപ്പാട്ടുകൾ സ്ഥിരം സാന്നിധ്യമാണ്. ഭാഷയുടെ അതിരുകളും കടന്ന് മാപ്പിളപ്പാട്ടിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വിശ്വാസത്തിനും സംസ്കാരത്തിനും അപ്പുറം സ്നേഹത്തിന്റേതായ ലോകമാണ് ഈ ഗാനലോകം തുറന്നിട്ടത്.
ഒരു ദേശത്തെ മുഴുവൻ താളത്തിൽ നൃത്തം ചെയ്യിക്കുന്ന ഗാനങ്ങളെ കോർത്തിണക്കിയ മഹാപ്രതിഭകൾക്ക് ആദരവ് നൽകുന്ന ചടങ്ങ് കൂടിയാകും ‘കമോൺ കേരള’യിലെ ‘ഇഷ്ഖ്’. മേയ് 10ന് ശനിയാഴ്ച വൈകുന്നേരമാണ് മലയാളിയെ ആസവാദനത്തിന്റെ പുതിയ ലോകത്തേക്ക് ആനയിക്കുന്ന ‘ഇഷ്ഖ്’ അരങ്ങേറുന്നത്. കണ്ണൂർ ശരീഫ്, അഫ്സൽ, ശ്രുതി ശിവദാസ്, മെറിൻ ഗ്രിഗറി, സജിലി സലീം, ശ്രേയ ജയദീപ് എന്നിങ്ങനെ ആസ്വദകലോകം കേൾക്കാൻ ആഗ്രഹിക്കുന്ന മധുര ശബ്ദങ്ങളെല്ലാം ഈ സായാഹ്നത്തിൽ ഒരുമിച്ചെത്തും. മാപ്പിളപ്പാട്ടിന്റെ മൊഞ്ചിൽ ലയിക്കാൻ ഒരു പ്രത്യേക പരിപാടി ‘കമോൺ കേരള’യിൽ ആദ്യമാണെന്ന സവിശേഷതയുമുണ്ട്.
സൽമാൻ അലി ലൈവ് ഇൻ യു.എ.ഇ
ഇന്ത്യൻ സംഗീതരംഗത്തെ ഏറ്റവും ശ്രദ്ധേയമായ യുവഗായകരിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് സൽമാൻ അലി. ഇന്ത്യൻ സംഗീത ലോകത്ത് തന്‍റെ മനോഹരമായ ശബ്ദശക്തിയിലൂടെ ഒരപൂർവമായ സ്ഥാനം അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്. സൽമാന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറിയത് 2018ലെ ഇന്ത്യൻ ഐഡോൾ സീസൺ 10 ആയിരുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ പ്രാവീണ്യം വെളിപ്പെട്ട ഈ മൽസരത്തിലൂടെ താരപദവിയിലേക്ക് അതിവേഗം വളരുകയായിരുന്നു ഈ ചെറുപ്പക്കാരൻ.
ഇന്ന് സാമൂഹിക മാധ്യമങ്ങളിലായാലും സ്റ്റേജുകളിലായാലും സൽമാൻ അലിയുടെ ശബ്ദത്തിന് കേൾവിക്കാരേറെയുണ്ട്. സൽമാൻ അലി എന്ന അതുല്യ പ്രതിഭ ഷാർജയിലെ ഒരു വേദിയിൽ ആദ്യമായെത്തുന്നു എന്നത് ഇത്തവണത്തെ കമോൺ കേരളയുടെ പ്രധാന സവിഷേശതയാണ്. മേയ് 09 വെള്ളിയാഴ്ചത്തെ സംഗീതസന്ധ്യയെ നയിക്കുന്നത് അദ്ദേഹമായിരിക്കും. മലയാളത്തിനുമപ്പുറം ഹിന്ദുസ്ഥാനി സംഗീതത്തെ സ്നേഹിക്കുന്ന വലിയ ആരാധക സമൂഹം ഷാർജ എക്സ്പോ സെൻററിൽ ആ മധുര സംഗീതം ആസ്വദിക്കാൻ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സലമാൻ അലിക്കൊപ്പം ഭൂമിക മാലികും കൂടി ചേരുമ്പോൾ ഗസലും ഖവാലിയും അടക്കമുള്ള ചേരുവകൾ ഒത്തുചേർന്ന വിസ്മയ സായാഹ്നത്തിന് തന്നെ ഷാർജ എക്സ്പോ സെൻറർ സാക്ഷ്യംവഹിക്കും.
പെൺകരുത്തിന് ആദരം
ജീവിതത്തിന്‍റെ വിവിധ തുറകളിൽ വിജയം നേടിയ പ്രഗത്ഭ വനിതകൾക്ക് ആദരമേകാൻ ഇത്തവണയും കമോൺ കേരള വേദിയൊരുക്കും. ഇൻഡോ അറബ് എക്സലൻസ് അവാർഡിന്‍റെ ഏഴാമത് എഡിഷനിലാണ് ഇത്തവണ ഇന്ത്യയിലും യു.എ.ഇയിലുമുള്ള പെൺകരുത്തിന് ആദരവ് അർപ്പിക്കുന്നത്.
ജീവിത വിജയം നേടിയവർക്കുള്ള ആദരം മാത്രമല്ല ഈ അവാർഡ്. മറ്റുള്ളവർക്ക് ജീവിതത്തിൽ വിജയം നേടാനുള്ള പ്രചോദനം കൂടിയാണിത്. സംസ്കാരം, സാഹിത്യം, കായികം, സാങ്കേതികവിദ്യ, ബിസിനസ് തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധേയരായ നിരവധി പേരാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ അവാർഡ് നേടിയത്. ഇത്തവണയും പ്രഗൽഭ വനിതകൾ വേദിയിലെത്തും.
പ്രോപർട്ടി ഷോ
സ്വന്തമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അപ്ഡേഷനുകൾ ലഭ്യമാവുന്ന ഇടമാണ് കമോൺ കേരളയിലെ ‘പ്രോപർട്ടി ഷോ’. വീട് എവിടെ വെക്കണം, എപ്പോൾ നിർമിക്കണം, എത്ര കുറഞ്ഞ് ചെലവിൽ ലഭിക്കും, മികച്ച ബാങ്കിങ് ഓപഷൻ എന്താണ്, ആരിൽ നിന്ന് വീട് വാങ്ങാം, എത്ര വർഷത്തേക്ക് ഇ.എം.ഐ ലഭ്യമാകും, അതിന് വേണ്ട രേഖകൾ എന്തെല്ലാമാണ് തുടങ്ങിയ സംശയങ്ങൾക്കെല്ലാം കൃത്യവും വ്യക്തവുമായ മറുപടി ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വേദിയാണ് പ്രോപാർട്ടീ ഷോ. മേളയുടെ മൂന്നു ദിവസവും രാവിലെ 10 മുതൽ രാത്രി വരെ പ്രോപർട്ടി ഷോ അരങ്ങേറും. വീട് നിർമാണവുമായി ബന്ധപ്പെട്ട ഏത് സംശയവും ഇവിടെ നിന്ന് ദൂരീകരിക്കാം. നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലേയും യു.എ.ഇയിലേയും ഏറ്റവും പ്രമുഖരായ നിർമാതാക്കളാണ് പ്രോപർട്ടീ ഷോയിൽ പങ്കെടുക്കുന്നത്. സ്വപ്നവീടുകളുടെ ഡിസൈനിങ്ങുമായി ബന്ധപ്പെട്ടും ഇന്‍റീരിയർ, എക്സ്റ്റീരിയർ മേഖലയിലും വിദഗ്ധർ നിങ്ങളോട് സംസാരിക്കും. മികച്ച ഓഫറുകളെ കുറിച്ച് അറിയാനും സ്വന്തമായി സ്വപ്നക്കൂടുകൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും പ്രോപർട്ടീ ഷോ സന്ദർശിക്കാം. https://cokuae.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് +971556139367
‘ഷെഫ് മാസ്റ്റർ’
മലയാളിക്ക് ലോകത്തെ അപൂർവ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ പ്രമുഖ പാചക വിദഗ്ധനായ ഷെഫ് പിള്ള നയിക്കുന്ന സെഷനാണ് ഷെഫ് മാസ്റ്റർ. കമോൺ കേരളയുടെ പിന്നിട്ട സീസണുകളിലെല്ലാം പ്രവാസികളുടെ കയ്യടി നേടിയ താരമാണ് ഷെഫ് പിള്ള. അദ്ദേഹം അവതരിപ്പിച്ച ഫിഷ് നിർവാണ ഇപ്പോഴും മലയാളിയുടെ തീൻമേശയിൽ സൂപ്പർ ഹിറ്റായി തുടരുകയാണ്. ഇത്തവണയും പുതിയ രുചികൾ പരിചയപ്പെടുത്താനും പാചക രഹസ്യങ്ങൾ പങ്കുവെക്കാനും ഷെഫ് പിള്ള കമോൺ കേരളയിലെത്തും. ഷാർജ എക്സ്പോ സെന്‍ററിൽ മേയ് 10ന് ഉച്ചക്ക് രണ്ട് മുതലാണ് ഷെഫ് പിള്ള നയിക്കുന്ന ഷെഫ് മാസ്റ്റർ വർക്ക് ഷോപ്പ് അരങ്ങേറുക. ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായി കമോൺ കേരളയിലെത്തുന്ന ഷെഫ് പിള്ള സദസിനെ കൈയിലെടുക്കും. പാചകവുമായി ബന്ധപ്പെട്ട എന്ത് ചോദ്യവും പിള്ളയോട് ചോദിക്കാം. രുചികരമായ ഭക്ഷണമുണ്ടാക്കുന്നതിന്‍റെ ടിപ്സുകളും അദ്ദേഹം പറഞ്ഞു തരും. ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ പ്രിയപ്പെട്ട ഷെഫിൽ നിന്ന് നേരിട്ട് കേട്ടറിയാം. സാമൂഹിക മാധ്യമങ്ങളിലെ താരം കൂടിയായ ഷെഫ് പിള്ളയുടെ വൈറൽ രുചികൾ ആസ്വദിച്ചറിയാനും അതേകുറിച്ച് പഠിക്കാനും പരീക്ഷണം നടത്താനുമുള്ള വഴികൾ കമോൺ കേരളയുടെ ഷെഫ് മാസ്റ്റർ പരിപാടിയിലുണ്ടാകും.
തത്സമയ പാചക പരീക്ഷണങ്ങളും നേരിൽ കണ്ടറിയാം. https://cokuae.com/chef-master എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം.
‘ദംദം ബിരിയാണി കോൺടസ്റ്റ്’
ഗൾഫ് മാധ്യമം കമോൺ കേരളയുടെ ഏഴാമത് എഡിഷനിൽ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാണ് ദംദം ബിരിയാണി മത്സരം. മേയ് ഒമ്പത്, 10 തീയതികളിലായി ഷാർജ എക്സ്പോ സെന്‍ററിലാണ് ബിരിയാണി ഉണ്ടാക്കുന്നവരുടെ രുചിയുള്ള മത്സരം അരങ്ങേറുക. രണ്ട് ദിവസവും വൈകിട്ട് 4.30 മുതൽ നടക്കുന്ന മത്സത്തിനായുള്ള രജിസ്ട്രേഷൻ തുടരുകയാണ്. മത്സരത്തിൽ പങ്കെടുക്കാൻ https://cokuae.com/dum-dum-biriyani എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ശേഷം നല്ല ഒന്നാന്തരം ബിരിയാണി ഉണ്ടാക്കി അതിന്‍റെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ +971556139367 എന്ന നമ്പറിൽ അയച്ചു നൽകണം. ബിരിയാണിയെക്കുറിച്ചുള്ള മൂന്നു മിനിറ്റിൽ കവിയാത്ത ചെറു വിവരണവും ബിരിയാണിയുടെ ഫോട്ടോയും അയക്കണം. അപേക്ഷകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കായിരിക്കും മത്സരിക്കാൻ അവസരം. ഒരു ദിവസം 50 പേർ തമ്മിലായിരിക്കും മത്സരം. സെമി ഫൈനൽ മത്സരമാണ് കമോൺ കേരള വേദിയിൽ നടക്കുക. 50 പേരിൽ ഉൾപ്പെടുന്ന മത്സരാർഥികൾ ഏറ്റവും രുചിയേറിയ ബിരിയാണി ഉണ്ടാക്കി മത്സര വേദിയിൽ കൊണ്ടുവരണം. സെലിബ്രിറ്റി ഷെഫുമാരുടെ നേതൃത്വത്തിൽ ഈ ബിരിയാണികൾ വിലയിരുത്തും. രണ്ട് ദിവസത്തേയും മത്സരാർഥികളിൽ നിന്ന് ഫൈനൽ മത്സരത്തിന് യോഗ്യത നേടുന്ന 30 പേരെ കമോൺ കേരളയുടെ മൂന്നാം ദിനമായ മേയ് 11ന് പ്രധാന വേദിയിൽ പ്രഖ്യാപിക്കും. ഫൈനലിൽ എത്തുന്നവർക്ക് ആകർഷകമായ സമ്മാനമായിരിക്കും ലഭിക്കുക. ഫൈനൽ മത്സരം കമോൺ കേരളക്കുശേഷം മറ്റൊരു വേദിയിൽ സംഘടിപ്പിക്കും. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 ദിർഹമും രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 8,000 ദിർഹവും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +971556139367
‘ക്യാമ്പസ് ബീറ്റ്സ്’
ഷാർജ: സ്കൂൾ ക്യാമ്പസിൽ നിന്നുള്ള സംഗീതത്തിന്‍റെ പുതു താളം ആസ്വദിക്കാൻ അവസരമൊരുക്കുന്ന മത്സരമാണ് കമോൺ കേരളയിലെ ‘ക്യാമ്പസ് ബീറ്റ്സ്’. മേയ് 10ന് വൈകിട്ട് മൂന്നു മുതലാണ് മത്സരം. യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വേറിട്ട മത്സരം സംഘടിപ്പിക്കുന്നത്. https://cokuae.com/campus-beats എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത ആറ് ടീമുകളാണ് കമോൺ കേരള വേദിയിൽ മാറ്റുരക്കുക. പ്രമുഖർ അടങ്ങുന്ന ജഡ്ജിങ് പാനൽ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക് 0556139367
ഡസർട്ട് മാസ്റ്റർ
പാചക കലയിൽ വൈഭവമുള്ളവർക്ക് തിളങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ‘ഡസർട്ട് മാസ്റ്റർ’ വേദി. കമോൺ കേരളയുടെ ആദ്യ ദിനമായ മേയ് ഒമ്പതിന് മൂന്നു മുതൽ ആറു വരെ മിനി സ്റ്റേജിലാണ് മത്സര വേദി. പാചക കലയിൽ താൽപര്യമുള്ള, യു.എ.ഇ നിവാസികളായ ആർക്കും രജിസ്ട്രേഷൻ വഴി മത്സരത്തിൽ പങ്കെടുക്കാം. പ്രാഥമിക റൗണ്ടിൽ വിജയിക്കുന്നവരെയാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ മത്സരിപ്പിക്കുക. മത്സരാർഥികൾ ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. പ്രാഥമിക റൗണ്ടിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ തുടരുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഏറ്റവും മികച്ച വിഭവം ഉണ്ടാക്കി അതിന്‍റെ ഫോട്ടോയും ചേരുവകളുടെ വിവരങ്ങളും +971556139367 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 20 പേരായിരിക്കും കമോൺ കേരള വേദിയിൽ മത്സരിക്കുക.
മത്സരത്തിന് ആവശ്യമായ ഇന്‍റക്ഷൻ കുക്കർ, അവൻ, മിക്സർ, വെള്ളം, ഫ്രിഡ്ജ്, ആപ്രോൺ, തൊപ്പി, ടേബ്ൾ, ഭക്ഷ്യ വസ്തുക്കൾ വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ മത്സരവേദിയിൽ സംഘാടകർ ഒരുക്കും. മത്സരത്തിന്‍റെ മറ്റ് നിബന്ധനകളും നിർദേശങ്ങളും വെബ്സൈറ്റിൽ നിന്ന് അറിയാം. രജിസ്ട്രേഷൻ സൗജന്യമാണ്. https://cokuae.com/dessert-master ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാം.
സ്വപ്ന യാത്ര, കുറഞ്ഞ ചെലവിൽ ഷോപ്പിങ്
ചെറിയ ചെലവിൽ വലിയ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശ നിർദേശങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന വേദിയാണ് കമോൺ കേരളയിലെ ‘ഡ്രീം ഡെസ്റ്റിനേഷൻ’. അവധിക്കാല യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും യാത്രയുടെ ഒരുക്കങ്ങളെ കുറിച്ച് അറിയാനുമുള്ള അവസരം ‘ഡ്രീം ഡെസ്റ്റിനേഷനി’ൽ ലഭ്യമാകും. യു.എ.ഇയിലേയും കേരളത്തിലേയും പ്രമുഖ ട്രാവൽ ഏജന്‍റുമാരാണ് ഡ്രീം ഡെസ്റ്റിനേഷനിന്‍റെ ഭാഗമാണ്. അവരുടെ പാക്കേജുകൾ സന്ദർശകർക്ക് നേരിൽ ചോദിച്ചറിയാം. മേള നഗരിയിലെത്തുന്നവർക്കായി പ്രത്യേക ഓഫറുകളുമുണ്ടാകും. യാത്രാ ടിക്കറ്റ്, ഹോട്ടൽ, റിസോർട്ട്, ഭക്ഷണം, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതുവഴി കൃത്യമായ പ്ലാനിങ്ങോടെ അടുത്ത അവധിക്കാലത്ത് യാത്രക്കൊരുങ്ങാം. പ്ലാനിങ്ങിലെ പിഴവ് മൂലമുണ്ടാകുന്ന പാഴ് ചെലവുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിൽ ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യാനും കഴിയും.
മേളനഗരിയിലെ മറ്റൊരു ആകർഷണമാണ് ‘കമോൺ കേരള ബസാർ’. ലോകോത്തര ബ്രാൻഡുകൾ ഉൾപെടെ പ്രത്യേക ഓഫറോടെ ഇവിടെ അണിനിരക്കും. വിലക്കിഴിവിൽ ഗുണനിലവാരമുള്ള ഫാഷൻ ഉൽപന്നങ്ങളുമായി മടങ്ങാം. മാർക്കറ്റിലിറങ്ങുന്ന ഏറ്റവും പുതിയ ട്രെൻഡിനൊപ്പമായിരിക്കും ഷോപ്പിങ് ബസാറിന്‍റെ യാത്ര. കുടുംബ സമേതം എക്സ്പോസെന്ററിലെത്തുന്നവർക്കും യുവജനങ്ങൾക്കും മികച്ച വിരുന്നായിരിക്കും ഷോപ്പിങ് ബസാർ ഒരുക്കുക. മേളയുടെ മൂന്ന് ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
‘സിങ് ആൻഡ് വിൻ’
പാടാൻ അറിയുന്നവർക്ക് സ്വന്തം കഴിവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഒപ്പം കൈ നിറയെ സമ്മാനം നേടാനുമുള്ള സുവർണാവസരമാണ് കമോൺ കേരളയിലെ ‘സിങ് ആൻഡ് വിൻ’ മത്സരം. ഷാർജ എക്സ്പോ സെന്‍ററിൽ മേയ് 11ന് വൈകിട്ട് മൂന്നു മുതൽ മിനി സ്റ്റേജിലാണ് പാട്ടിന്‍റെ പാലാഴി തീർക്കുന്ന മത്സരം നടക്കുക. 10 വയസ്സ് പൂർത്തിയാക്കിയ യു.എ.ഇയിൽ താമസിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യാം. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ നിന്ന് തെരഞ്ഞെടുത്ത 100 പേരാണ് കമോൺ കേരള വേദിയിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുക. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നവർ തിരിച്ചറിയൽ കാർഡ് കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക് +971556139367
ട്വിങ്കിൾ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ
കമോൺ കേരളയുടെ ഏഴാമത് എഡിഷനിൽ അവതരിപ്പിക്കുന്ന ഏറ്റവും ആകർഷകമായ പുതിയ വിഭവമാണ് ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ എന്ന പേരിട്ടിരിക്കുന്ന ഫാഷൻ ഷോ മത്സരം. ഫാഷൻ രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന കൊച്ചു കൂട്ടുകാർക്ക് ഫാഷൻ റാംപിൽ തിളങ്ങാനും ഒപ്പം കൈനിറയെ സമ്മാനം നേടാനുമുള്ള അവസരമാണ് ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ’ ഒരുക്കുന്നത്. ഫാഷൻ രംഗത്തെ പുതിയ പ്രവണതകൾക്കനുസരിച്ച് അണിഞ്ഞൊരുങ്ങാൻ താൽപര്യമുള്ള, ആറു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. തികച്ചും കുടുംബ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് മത്സരം ഒരുക്കുക. കമോൺ കേരളയുടെ ആദ്യ ദിനമായ മേയ് ഒമ്പതിന് വൈകിട്ട് മൂന്നു മുതൽ അഞ്ചുമണിവരെയാണ് മത്സരം. സ്വന്തം കുട്ടികളെ ഭംഗിയായി അണിയിച്ചൊരുക്കാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് https://cokuae.com/twinkle-twinkle-little-star എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ശേഷം കുട്ടികളെ ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിപ്പിച്ച് ഫോട്ടോ എടുത്ത് +971556139367 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യണം.
ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന 50 കുട്ടികൾക്കായിരിക്കും കമോൺ കേരളയിൽ ഒരുക്കുന്ന ഫാഷൻ റാംപിൽ മത്സരിക്കാൻ അവസരം ലഭിക്കുക. ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നവർക്കുള്ള തീമുകൾ സംഘാടകർ നിർദേശിക്കും. ഫാഷൻ രംഗത്തെ പ്രമുഖരായിരിക്കും വിധികർത്താക്കൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സരവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും +971556139367 നമ്പറിൽ ബന്ധപ്പെടാം.
‘ലൈറ്റ്സ് ക്യാമറ ആക്ഷൻ’
ഷാർജ: ഗൾഫ് മാധ്യമം കമോൺ കേരളയിൽ പ്രേക്ഷകരുമായി സംവദിക്കാൻ എത്തുന്നത് മലയാള സിനിമയിലെ പ്രമുഖർ. മേയ് ഒമ്പത്, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്‍റിലാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ മേള അരങ്ങേറുന്നത്. ഇതിൽ മേയ് 10ന് ഉച്ചക്ക് 2.30 മുതൽ മിനി സ്റ്റേജിൽ നടക്കുന്ന ‘ലൈറ്റ്സ് ക്യാമറ ആക്ഷൻ’ എന്ന പരിപാടിയിലാണ് മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ചിദംബരം, ദേശീയ അവാർഡ് ജേതാവായ അഭിനേത്രി സുരഭി ലക്ഷ്മി എന്നിവർ പങ്കെടുക്കുക. ഒരു മറവത്തൂർ കനവിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ലാൽ ജോസ് അറബിക്കഥ, മ്യാവു തുടങ്ങിയ സിനിമകളിലൂടെ പ്രവാസ ലോകത്തെ അനുഭവ കഥകൾ മനോഹരമായി ആവിഷ്കരിച്ച സംവിധായകനാണ്. തന്‍റെ പുതിയ സിനിമ വിശേഷങ്ങളെ കുറിച്ചും സിനിമയുടെ കാണാപ്പുറങ്ങളെ കുറിച്ചും ലാൽജോസ് വേദിയിൽ സംസാരിക്കും. അടുത്തിടെ മലയാള സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ സംവിധായകനായ ചിദംബരവും ഇദ്ദേഹത്തോടൊപ്പമുണ്ടാകും. കുഞ്ഞുവേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സുരഭി ലക്ഷ്മി വേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയാണ്. 2016ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. തന്‍റെ സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരത്തിലൂടെ സുരഭിയും പ്രേക്ഷകരുമായി വേദിയിൽ സംവദിക്കും. ഹിറ്റ് എഫ്.എം ആർ.ജെ ജോൺ ആണ് മോഡറേറ്റർ. സിനിമയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനുള്ള അവസരം സന്ദർശകർക്കുണ്ടായിരിക്കും. https://cokuae.com/lights-camera-action എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം.
അലുമ്നി ഇംപാക്ട് അവാർഡ്
സാമൂഹിക ബന്ധങ്ങൾക്ക് കരുത്തുപകരുന്ന യു.എ.ഇയിലെ ഏറ്റവും മികച്ച കോളജ് അലുമ്നി കൂട്ടായ്മകൾക്ക് ആദരമൊരുക്കുന്ന പുതു സംരംഭമാണ് ‘അലുമ്നി ഇംപാക്ട് അവാർഡ്’.
യു.എ.ഇയിലെ ഏറ്റവും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മികച്ച അലുമ്നികളെ കണ്ടെത്തി ആദരിക്കുകയാണ് അവാർഡിന്‍റെ ലക്ഷ്യം. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭം നടപ്പിലാക്കുന്നത്. അപേക്ഷ സമർപ്പിച്ച അലുമ്നികളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 അലുമ്നികളെ ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന ‘കമോൺ കേരള’ വേദിയിൽ വെച്ച് ആദരിക്കും. പത്ത് എൻട്രികളിൽ നിന്ന് ഏറ്റവും മികച്ച ഒരു അലുമ്നി കൂട്ടായ്മയെ കമോൺ കേരളയുടെ വേദിയിൽ പ്രഖ്യാപിക്കും.
ലിറ്റിൽ ആർട്ടിസ്റ്റ്
ചിത്രകലയുടെ ലോകത്ത് പിച്ചവെക്കുന്ന കുട്ടിക്കലാകാരൻമാർക്ക് വലിയ കാൻവാസിൽ തങ്ങളുടെ കഴിവുകൾ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുന്നതാണ് കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ് മത്സരം. മേയ് ഒമ്പത്, 10, 11 തീയതികളിലായി ഷാർജ എക്സ്പോ സെന്‍ററിലാണ് മത്സരം അരങ്ങേറുക. ജൂനിയർ, സിനിയർ വിഭാഗങ്ങളിലായാണ് മത്സരം. കെ.ജി ക്ലാസ് മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും ഗ്രേഡ് മൂന്നു മുതൽ അഞ്ചുവരെയുള്ള കുട്ടികൾ സീനിയർ വഭാഗത്തിലുമാണ് ഉൾപ്പെടുക. ജൂനിയർ വിഭാഗത്തിന് കളറിങ് മത്സരവും സീനിയർ വിഭാഗം കുട്ടികൾക്ക് ചിത്രരചന മത്സരവുമാണ് സംഘടിപ്പിക്കുന്നത്. കമോൺ കേരള വേദിയിൽ മൂന്നു ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. തങ്ങളുടെ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക്ലി https://cokuae.com/little-artist ങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +971556139367. ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 2,500, 1500, 1000 ദിർഹം സമ്മാനമായി ലഭിക്കും. സീനിയർ വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3,000, 2,000, 1000 ദിർഹം സമ്മാനമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

