വരൂ..., ഡെസർട്ട് മാസ്റ്ററാവാം
text_fieldsദുബൈ: ആഗോള രുചിഭേദങ്ങളുടെ സംഗമഭൂമിയാണ് യു.എ.ഇ. ലോകത്തിെൻറ മുക്കിലും മൂലയിലുമുള്ള രുചികളെല്ലാം യു.എ.ഇയിൽ സുലഭമാണ്. നോർത്ത് ഇന്ത്യൻ ബേൽ പുരിയും ആഫ്രിക്കൻ ജൊല്ലോഫ് റൈസും അറേബ്യൻ ഫലാഫീലും എന്നു വേണ്ട കോഴിക്കോട്ടെ ചെറിയൊരു തട്ടുകടയിലെ വിഭവങ്ങൾ പോലും ഇവിടെ ഇമറാത്തി മണ്ണിൽ ആവോളം ആസ്വദിക്കാൻ കഴിയും. അതുകൊണ്ടാണ് ആഗോളരുചികളുടെ സമ്മേളനമായ 'ഗൾഫുഡ്' ഫെസ്റ്റിവൽ ഈ മഹാമാരിക്കാലത്തും യു.എ.ഇയിൽ അരങ്ങുതർക്കുന്നത്.
പാചക പരീക്ഷണങ്ങളുടെ സമയമായിരുന്നു ലോക്ഡൗൺ കാലം. ചക്കക്കുരു ജൂസ് മുതൽ പലരുടെയും പാചകകലകൾ പുറത്തുവന്നത് ഈ കാലത്താണ്. നിങ്ങളുടെ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ലോകത്തിന്ു മുന്നിൽ സമർപ്പിക്കാൻ 'ഗൾഫ് മാധ്യമം' അവസരമൊരുക്കുന്നു. അടുക്കളയിൽ ഒതുങ്ങിപ്പോകാതെ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന 'ഡെസർട്ട് മാസ്റ്റർ' കുക്കറി മത്സരം മാർച്ച് ആദ്യവാരം സംഘടിപ്പിക്കുകയാണ്.
യു.എ.ഇയിലെ പ്രവാസികൾക്ക് മാത്രമായി ഒരുക്കുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. രണ്ടാഴ്ചയോളം നീളുന്ന രീതിയിലായിരിക്കും മത്സരം. ആദ്യം ഓൺലൈനിലും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ടും മത്സരത്തിൽ പങ്കെടുക്കാൻ കഴിയും. കുക്കറി മേഖലയിലെ പ്രഗല്ഭരായ ജഡ്ജസ് വിധിനിർണയത്തിനെത്തും. യു.എ.ഇയുടെ ഡെസർട്ട് മാസ്റ്ററാവാൻ താൽപര്യമുേണ്ടാ ?. എങ്കിൽ കാത്തിരിക്കുക.. കൂടുതൽ വിവരങ്ങൾ പിന്നാലെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

