Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​പ​ണ​ന സാ​ധ്യ​ത​കൾ...

വി​പ​ണ​ന സാ​ധ്യ​ത​കൾ തുറന്ന്​ ബി​സി​ന​സ് കോ​ണ്‍ക്ലേ​വ്

text_fields
bookmark_border
വി​പ​ണ​ന സാ​ധ്യ​ത​കൾ തുറന്ന്​ ബി​സി​ന​സ് കോ​ണ്‍ക്ലേ​വ്
cancel

ഷാ​ര്‍ജ : പു​തി​യ കാ​ല​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക​നു​സ​രി​ച്ച് വി​പ​ണ​ന സാ​ധ്യ​ത​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക ​ഴി​ഞ്ഞാ​ലേ ആ​ധു​നി​ക കാ​ല ക​മ്പോ​ള​ത്തി​ല്‍ പി​ടി​ച്ച് നി​ല്‍ക്കാ​നാ​കൂ എ​ന്ന് ക​മോ​ണ്‍ കേ​ര​ള കോ​ണ്‍ക്ലേ ​വ്. ഷാ​ര്‍ജ എ​ക്സ്പോ സെ​ന്റ​റി​ല്‍ ക​മോ​ണ്‍ കേ​ര​ള സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ യി​ലെ പ്ര​മു​ഖ ബി​സി​ന​സ് സം​ര ം​ഭ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ബി​സി​ന​സ് കോ​ണ്‍ക്ലേ​വി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ള്‍ പ​ഴ​മ​യു​ടെ അ​ടി​ത്ത​റ​യി​ല്‍ പു​തി​യ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യ​ണ​മെ​ന്ന് ഓ​ര്‍മ്മി​പ്പി​ച്ചു. ൂകാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​ള്ള​വ​ര്‍ക്ക് ഏ​ത് ക​മ്പോ​ള​ങ്ങ​ളി​ലും വി​ജ​യി​ക്കാ​നാ​കു​മെ​ന്നും കോ​ണ്‍ ക്ലേ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍ക്ലേ​വി​ന്റെ ആ​ദ്യ സെ​ഷ​നി​ല്‍ ഹോ​ട്ട് പാ​ക്ക് ഗ്രൂ​പ്പ് എ​ക്സി​ക്യു​ട്ടീ​വ്‌ സൈ​നു​ദ്ധീ​ന്‍, ത​ലാ​ല്‍ ഗ്രൂ​പ്പ് ഡ​യ​ര​ക്ട​ര്‍ ഹ​സ്സ​ന്‍ തു​റാ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പു​തി​യ കാ​ല പ്ര​വ​ണ​ത​ക​ളെ ക​ണ്ടെ​ത്താ​നും സ്മാ​ര്‍ട്ട് സം​വി​ധാ​ന​ങ്ങ​ളെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ക​ഴി​യേ​ണ്ട​തു​ണ്ട് എ​ന്ന് ഹ​സ്സ​ന്‍ തു​റാ​ബി പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്ത് പോ​യാ​ലും അ​റ​ബി​ക​ള്‍ ത​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം കാ​ത്ത് സൂ​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് എ​ന്നും അ​ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു ന​ല്‍കു​ന്നു എ​ന്നി​ട​ത്താ​ണ് ത​ങ്ങ​ള്‍ക്ക് വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും ഗു​ണ നി​ല​വാ​ര​ത്തി​ല്‍ യാ​തൊ​രു വി​ട്ട് വീ​ഴ്ച​ക്കും ത​ങ്ങ​ള്‍ ത​യ്യാ​റാ​കാ​റി​ല്ലെ​ന്നും ഹോ​ട്ട് പാ​ക് ഡ​യ​ര​ക്ട​ര്‍ സൈ​നു​ദ്ധീ​ന്‍ പ​റ​ഞ്ഞു. തു​ട​ന്ന്‍ ന​ട​ന്ന ഗെ​റ്റ് യു​വ​ര്‍ പ്രൊ​ഡ​ക്റ്റ് ലി​സ്റ്റ​ഡ് എ​ന്ന സെ​ഷ​നി​ല്‍ ലു​ലു ടീം ​പു​തി​യ സം​രം​ഭ​ക​ര്‍ക്കു​ള്ള പു​തി​യ സാ​ധ്യ​ത​ക​ളെ വ​ര​ച്ചു​കാ​ട്ടി. പു​തി​യ സം​രം​ഭ​ക​ര്‍ക്ക് ലു​ലു ഗ്രൂ​പ്പ് ന​ല്‍കു​ന്ന അ​വ​സ​ര​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ലു​ലു ഗ്രൂ​പ്പ് ഡ​യ​ര​ക്ട​ര്‍മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ന്‍, ശാ​ബു അ​ബ്ദു​ല്‍ മ​ജീ​ദ്‌, ഷ​മീം സൈ​നു​ല്‍ ആ​ബി​ദീ​ന്‍, സു​ള്‍ഫി​ക്ക​ര്‍ ക​ട​വ​ത്ത് എ​ന്നി​വ​ര്‍ ന​യി​ച്ച ടീം ​സ​ദ​സ്സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കി. ഇ​ന്ത്യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക​ര്‍ഷ​ക​രെ ക​ണ്ടെ​ത്തി അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​താ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ വി​ജ​യ​മെ​ന്നും ടീം ​ലു​ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​രം​ഭ​ക​രു​ടെ വി​ദേ​ശ വി​പ​ണ​ന സാ​ധ്യ​ത​ക​ളെ​യും നേ​ട്ട​ങ്ങ​ളെ​യും കോ​ട്ട​ങ്ങ​ളെ​യും കു​റി​ച്ച് അ​ഹ​മ​ദ് അ​ജി​ന, മൈ​ക്ക് ചീ​തം, നെ​യി​ല്‍ റ​സ്സ​ല്‍ എ​ന്നി​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. മൊ​ത്ത​ക്ക​ച്ച​വ​ട രം​ഗ​ത്തെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും ജ​ലീ​ല്‍ ഗ്രൂ​പ്പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പു​രു​ഷോ​ത്ത​മ​ന്‍ വി​ശ​ദീ​ക​രി​ച്ചു.​ ജ​ലീ​ല്‍ ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളാ​യ ശി​ഹാ​ബ്, സ​ന്ജി​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​നി​ധി​ക​ള്‍ക്ക് മാ​ധ്യ​മം പ​ബ്ലി​ഷ​ര്‍ ടി.​കെ ഫാ​റൂ​ഖ് ഉ​പ​ഹാ​രം ന​ല്‍കി. സ​മീ​ര്‍ സി.​പി, സ​മീ​ര്‍ സൈ​ത​ല​വി എന്നിവർ മോ​ഡ​റേ​റ്റ​ര്‍മാ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscome on kerala 2019
News Summary - come on kerala-uae news
Next Story