Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​മോ​ണ്‍ കേ​ര​ള​യി​ല്‍...

ക​മോ​ണ്‍ കേ​ര​ള​യി​ല്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രു​ടെ നീ​ണ്ട നി​ര

text_fields
bookmark_border
ക​മോ​ണ്‍ കേ​ര​ള​യി​ല്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രു​ടെ നീ​ണ്ട നി​ര
cancel

ഷാ​ര്‍ജ: ക​മോ​ണ്‍ കേ​ര​ള​യി​ല്‍ ഒ​രു​ക്കി​യ തൊ​ഴി​ല്‍ മേ​ള വേ​റി​ട്ട​താ​യി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ഷാ​ര്‍ജ എ​ക്സ്പോ സെ​ൻ​റ​റി​ല്‍ ഒ​രു​ക്കി​യ പ്ര​ത്യേ​ക ഹാ​ളി​ൽ തൊ​ഴി​ല്‍ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ വ​ൻ തി​ര ​ക്കാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ മു​ന്‍ നി​ര തൊ​ഴി​ല്‍ സം​രം​ഭ​ക​രാ​യ സ്കൈ ​ഡെ​സ്​​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രി​യ​ര്‍ മേ​ള ന​ട​ത്തി​യ​ത്. ഒ​രാ​ഴ്​​ച മു​മ്പ് മു​ത​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി മു​ന്‍കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. അ​താ​ത് തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സി.​വി ഓ​ണ്‍ലൈ​നി​ല്‍ നി​ക്ഷേ​പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തു വ​രെ പ​തി​നാ​യി​ര​ത്തി​ല്‍ പ​രം പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​താ​യി സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ഇ​തി​ല്‍ നി​ന്നും ഷോ​ര്‍ട്ട് ലി​സ്​​റ്റ്​ ചെ​യ്ത​വ​രെ​യാ​ണ് ക​രി​യ​ര്‍ മേ​ള​യി​ലേ​ക്ക് ഇ​ൻ​റ​ര്‍വ്യൂ​വി​ന്​ ക്ഷ​ണി​ച്ച​ത്.

24 ക​മ്പ​നി​ക​ളി​ലേ​ക്കാ​യി മു​ന്നൂ​റോ​ളം പേ​രു​ടെ ഇ​ൻ​റ​ർ​വ്യൂ ഇ​ന്ന​ലെ ന​ട​ത്തി. സെ​യി​ല്‍സ്, അ​ക്കൗ​ണ്ട്സ്, നി​ര്‍മാ​ണ മേ​ഖ​ല, ലോ​ജി​സ്​​റ്റി​ക്, ഡ്രൈ​വ​ര്‍, അ​ധ്യാ​പ​ക​ര്‍, കാ​ഷ്യ​ര്‍ , ആ​രോ​ഗ്യ മേ​ഖ​ല തു​ട​ങ്ങി​യ നൂ​റോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് സെ​ല​ക്ഷ​ന്‍ ന​ട​ക്കു​ന്ന​ത്. ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ് വ​ര്‍ക്ക്ഷോ​പ്പ്‌, മോ​ക്ക് ഇ​ൻ​റ​ര്‍വ്യു, ക​രി​യ​ര്‍ എ​ക്സി​ബി​ഷ​ന്‍, സ്കി​ല്‍ ഡെ​വ​ല​പ്മെ​ൻ​റ്​ പ്രോ​ഗ്രാം, സി.​വി ക്ലി​നി​ക്, ഫ്യു​ച്ച​ര്‍ ടെ​ക്നോ​ള​ജി ആ​ൻ​റ്​ ജോ​ബ്സ് എ​ന്നീ സെ​ഷ​നു​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ഉ​ണ്ടാ​കും. മീ​ഡി​യ വ​ണ്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി. ​മു​ജീ​ബ് റ​ഹ്​​മാ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ്യ​മം പ​ബ്ലി​ഷ​ര്‍ ടി​.കെ. ഫാ​റൂ​ഖ്, സാ​ഹി​ല്‍, താ​ഹ ഹൈ​ദ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. യു.​എ.​ഇ യി​ല്‍ 16 വ​ര്‍ഷ​മാ​യി തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ന​ട​ത്തി വ​രു​ന്ന ഓ​ണ്‍ലൈ​ന്‍ പോ​ര്‍ട്ട​ലാ​ണ് സ്കൈ ​ഡെ​സ്റ്റ്. വി​വി​ധ എ​മി​രേ​റ്റു​ക​ളി​ലാ​യി ഇ​തി​ന​കം 650 ല്‍ ​പ​രം തൊ​ഴി​ല്‍ വ​ര്‍ക്ക്ഷോ​ഷോ​പ്പു​ക​ളും 7500 പേ​ര്‍ക്ക് ജോ​ലി നേ​ടി​ക്കൊ​ടു​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സ്കൈ ​ഡെ​സ്റ്റ് സി.​ഇ.​ഒ മു​ഹ​മ്മ​ദ്‌ ഫ​ര്‍ഹാ​ന്‍ പ​റ​ഞ്ഞു. അ​മീ​ര്‍ സ​വാ​ദ്, യാ​സി​ര്‍, ജു​നൈ​ദ്, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscome on kerala 2019
News Summary - come on kerala-uae news
Next Story