കമോൺ കേരളയിൽ ഇന്ന് എന്തെല്ലാം
text_fieldsഷാർജ: പ്രവാസി സമൂഹം കാത്തു കാത്തിരുന്ന കമോൺ കേരള മഹോത്സവത്തിന് ഇന്നു കൊടിയേറും. ഒൗപചാരിക ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം അഞ്ചിനാണ് ആരംഭിക്കുകയെങ്കിലും മേള നഗ രി രാവിലെത്തന്നെ സജ്ജമാവും. തൊഴിലന്വേഷകർക്കായുള്ള കരിയർ എക്സ്പോ, ഗ്രാൻറ് ഷോ പ്പിങ് ഉത്സവം, ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേള എന്നിവ 11നും ബിസിനസ് കോൺക്ലേവ് ഉച്ചക്ക് രണ്ടിനും ആരംഭിക്കും. ഇന്ന് മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. അടുത്ത ദിവസങ്ങളിേല ക്കുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് വാങ്ങാവുന്നതാണ്. രണ്ടു ദിവസത്തേക്ക് കുടുംബങ്ങൾക്ക് 25 ദിർഹം, ഒരു ദിവസത്തേക്ക് 15 ദിർഹം, സിംഗിൾ എൻട്രി അഞ്ചു ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കരിയർ എക്സ്േപാ ഇന്നുണ്ടോ?
കരിയർ എക്്സപോയിൽ ഇന്ന് രാവിലെ 11 മണി മുതൽ അഞ്ച് വരെ ജോബ് ഫെയർ നടക്കും. മുൻകൂട്ടി സി.വി സമർപ്പിച്ചവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ഇവിടെ പരിഗണിക്കുക. മോക്ക് ഇൻറർവ്യൂ, സി.വി വർക്ഷോപ്പുകൾ എന്നിവ അടുത്ത ദിവസങ്ങളിലാണ്.
ബിസിനസ് കോൺക്ലേവിൽ എന്താണ് ഇന്നുള്ളത്?
ബിസിനസ് കോൺക്ലേവിൽ ഉച്ചക്ക് രണ്ടിന് യു.എ.ഇയിൽ നിന്ന് ആഗോള വിപണിയിലേക്ക് കുതിച്ചുയർന്ന മലയാളത്തിെൻറ മണമുള്ള ബ്രാൻറുകളുടെ അമരക്കാർ സംസാരിക്കും. തുടർന്ന് വിദേശ മാർക്കറ്റിലെ സാധ്യതകളെക്കുറിച്ച് പാനൽ ചർച്ച. ഉൽപാദകർക്കും വിതരണക്കാർക്കും ആഗോള മാർക്കറ്റിൽ ഇടം നേടുവാനുള്ള അറിവുകൾ പകർന്നു നൽകാൻ റീെട്ടയിലിങ് മേഖലയിലെ അതികായരായ ലുലു ഗ്രൂപ്പിെൻറ ഉന്നത എക്സിക്യുട്ടീവുകൾ ബിസിനസ് കോൺക്ലേവിൽ എത്തും. വിദേശ വിപണയിലെ അവസരങ്ങളും സാധ്യകതളും പറഞ്ഞു തരുവാൻ ഗൾഫ് മേഖലയിലെ മുൻനിരക്കാരായ ജലീൽ ട്രേഡിങ് എക്സിക്യുട്ടീവുകളും എത്തും. കോൺഫിഡൻറ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ.സി.ജെ റോയ് നടത്തുന്ന പ്രഭാഷണവും കോൺക്ലേവിലുണ്ടാവും.
ഉദ്ഘാടന ചടങ്ങിൽ ആരൊക്കെയാണ്?
ഒൗപചാരിക ഉദ്ഘാടന പരിപാടി വൈകീട്ട് അഞ്ചിന് ആരംഭിക്കും. കമോൺ കേരള മുഖ്യ രക്ഷാധികാരിയായ ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ദുബൈ കോൺസുൽ ജനറൽ വിപുൽ, ഷാർജ റൂളേഴ്സ് കോർട്ട് ഒാഫീസ് ചെയർമാൻ ശൈഖ് സാലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ലാ സുൽത്താൻ അൽ ഉവൈസ്, ഷാർജ എക്സ്പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസുഫലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
വ്യാഴാഴ്ച വൈകുന്നേരം ഗതാഗതതിരക്കിന് സാധ്യതയുള്ളതിനാൽ മറ്റ് എമിറേറ്റുകളിൽ നിന്നുള്ളവർ അതു കണക്കാക്കി നേരത്തേ പുറപ്പെടാൻ ശ്രദ്ധിക്കണം.
കലാപരിപാടികളുണ്ടോ?
ഗംഭീര പരിപാടിയുണ്ട്. മറക്കാനാവാത്ത പാട്ടുകളുടെ സന്ധ്യയാണിന്ന്. പഴമയുടെ പാട്ടുകൂട്ടവുമായി മുഹമ്മദ് അസ്ലവും സംഘവും എത്തും. വൈകീട്ട് ആറരക്കാണ് സുൻഹരി യാദേൻ എന്നു പേരിട്ട സംഗീത സന്ധ്യ ആരംഭിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
