Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഒപ്പമുണ്ടെന്നുറപ്പിച്ച്​ യു.എ.ഇ; കമോൺ കേരളക്ക്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
ഒപ്പമുണ്ടെന്നുറപ്പിച്ച്​ യു.എ.ഇ; കമോൺ കേരളക്ക്​ ഉജ്ജ്വല തുടക്കം
cancel

ഷാർജ: കാലം പിന്നിടുന്തോറും കരുത്തും തിളക്കവും വർധിക്കുന്നതാണ്​ സംസ്​കാരങ്ങൾ തമ്മിലെ ബന്ധമെന്ന്​ വീണ്ടും ത െളിയിച്ച്​ അറബ്​ലോകത്തെ സാംസ്​കാരിക തലസ്​ഥാനത്ത്​ കേരളവും യു.എ.ഇയും പരസ്​പരവിശ്വാസത്തി​​​​​െൻറ പെരുന്നാൾ തീർത്തു. ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്​കാരിക മേളയായ ഗൾഫ്​ മാധ്യമം കമോൺ കേരളയുടെ രണ്ടാംപത ിപ്പിന്​ ഷാർജയിൽ പ്രൗഢഗംഭീര തുടക്കം. കേരള മുഖ്യമന്ത്രി പിണറായി വിജയ​​​​​െൻറ സാന്നിധ്യത്തിൽ ഷാർജ സീപോർട്ട്​ ആൻഡ്​​ കസ്​റ്റംസ്​ ഡിപ്പാർട്മ​​​​െൻറ്​ ചെയർമാൻ ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി കമോൺ കേരള ഉദ്​ഘാടനം നിർവഹിച്ചു.

ഇന്ത്യൻ വൈവിധ്യങ്ങളും പ്രകൃതിഭംഗിയും ​​​​​​പ്രമേയമാക്കി ഒരുക്കിയ ആകർഷകമായ മേള ആസ്വദിച്ച ശേഷമാണ്​ രാജകുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ മുഖ്യാതിഥികൾ ഉദ്​ഘാടന വേദിയിലെത്തിയത്​. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ അതിഥികളെ സ്വാഗതംചെയ്​തു.
യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ മുഴങ്ങിയ വേദിയിൽ ഇരു രാഷ്​ട്രങ്ങളും ഒരുമിച്ചുചേർന്ന്​ നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ മുന്നേറുമെന്നതി​​​​​െൻറ ഉദ്​ഘോഷണം മുഴങ്ങിയതോടെ മൂന്നു ദിവസത്തെ മഹാമേളക്ക്​ ഒൗദ്യോഗിക തുടക്കമായി.

കേരളത്തി​​​​​െൻറ സാമ്പത്തിക നവോത്ഥാനം ​പ്രമേയമാക്കി ഒരുക്കിയ ബിസിനസ്​ കോൺ​ക്ലേവ്​ ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുടർന്ന്​ നല്ല കേരളം കെട്ടിപ്പടുക്കാൻ ഒന്നിക്കുമെന്ന്​ വേദിയും സദസ്സും ഒത്തുചേർന്ന്​ ​പുനരർപ്പണം ചെയ്​തു. സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ സാംസ്​കാരിക പരിപാടികൾ ഉദ്​ഘാടനം ചെയ്​തു.
കോൺസുൽ ജനറൽ വിപുൽ, മുൻ വ്യവസായമന്ത്രിയും ലോക്​സഭാംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ലുലു ഗ്രൂപ്പ്​ ഇൻറർനാഷനൽ മേധാവി എം.എ.യൂസുഫലി എന്നിവർക്കു ശേഷം മാധ്യമം ചീഫ്​ എഡിറ്റർ ഒ.അബ്​ദുറഹ്​മാൻ സദസ്സിനെ അഭിവാദ്യം ചെയ്​ത്​ സംസാരിച്ചു. കമോൺ കേരളയുടെ മുഖ്യപങ്കാളികളായ ഹോട്ട്​പാക്ക്​ ഗ്രൂപ്പ്​ എം.ഡി പി.ബി. അബ്​ദുൽ ജബ്ബാർ, ജോയ്​ ആലുക്കാസ്​​ ​ഗ്രൂപ്പ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ ജോൺ പോൾ ആലുക്കാസ്​, കോൺഫിഡൻറ്​ ഗ്രൂപ്പ്​ ചെയർമാൻ ഡോ.സി.​െജ.റോയ്​, അൽ മദീന ഗ്രൂപ്പ്​ ചെയർമാൻ അബ്​ദുല്ല പൊയിൽ, മിനാർ ഗ്രൂപ്പ്​ ഡയറക്​ടർ കെ.കെ. ഹുസൈൻ, ​േപാപ്പീസ്​ ബേബി കെയർ ഡയറക്​ടർ ഷാജു തോമസ്​, ടൈം ഹൗസ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ അലി സായിദ്​ എന്നിവർക്ക്​ മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്​, ജനറൽ മാനേജർ കെ. മുഹമ്മദ്​ റഫീഖ്​, റസിഡൻറ്​ എഡിറ്റർ പി.​െഎ. നൗഷാദ്​ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscome on kerala 2019Madhyamam event
News Summary - Come on kerala inagruation-Gulf news
Next Story