Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാലത്തിനു മു​േമ്പ...

കാലത്തിനു മു​േമ്പ പറന്ന കാമ്പസ് സംരംഭകത്വ ആശയങ്ങൾ

text_fields
bookmark_border
come-on-kerala-campus-award.
cancel

ഷാ​ർ​ജ: ജ​ന​ജീ​വി​തം കൂ​ടു​ത​ൽ സു​ഗ​മ​വും സു​സ്ഥി​ര​വു​മാ​ക്കു​ന്ന ഉ​ഗ്ര​ൻ സം​രം​ഭ​ക​ത്വ ആ​ശ​യ​ങ്ങ​ളു​മാ ​യി യു.​എ.​ഇ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന ക​മോ​ൺ കേ ​ര​ള ‘പി​ച്ച് പെ​ർ​െ​ഫ്ക്ട്’ പ​രി​പാ​ടി​യി​ൽ ആ​ലി​യ അ​ഹ്​​മ​ദും മൈ​മൂ​ന ന​ൽ​ക​ണ്ടേ​യും അ​വ​ത​രി​പ്പി​ച്ച ‘ ഫി​ൻ​ലെ​ക്ട്’ പ​ദ്ധ​തി​ക്ക് ഒ​ന്നാം സ്ഥാ​നം. സ​മ്പാ​ദ്യ​ശീ​ല​ത്തി​െൻറ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ സാ​മ്പ​ത്തി​ക മാ​നേ​ജ്മ​െൻറി​ന് പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ന്ന ആ​ശ​യ​ത്തി​ന് പ​തി​നാ​യി​രം ദി​ർ​ഹ(​ര​ണ്ടു ല​ക്ഷം രൂ​പ)​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.ഒാ​രോ​രു​ത്ത​രു​ടെ​യും അ​ഭി​രു​ചി​ക്ക്​ അ​നു​സൃ​ത​മാ​യ ആ​ഹാ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം വാ​തി​ൽ​ക്ക​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന ആ​പ്പാ​യ ഡൈ​ൻ എ​ക്സ് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ബ്​​ദു​ൽ മ​ന്നാ​ൻ, വി​ക്രം സ​വ്ലാ​നി, ഫ​ത്മ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് ഇ​ത് അ​വ​ത​രി​പ്പി​ച്ച​ത്.വീ​ട്ടി​ലെ കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത സ​മ​യ​ങ്ങ​ളി​ൽ വാ​ട​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​േ​യാ​ഗ​പ്പെ​ടു​ത്താ​നും അ​തു​വ​ഴി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന റെ​െൻറ​ക് എ​ന്ന ആ​ശ​യ​ത്തി​ന് മൂ​ന്നാം സ്ഥാ​നം നേ​ടി.

ഹുൈ​സ​ഫി അ​ഹ്​​മ​ദ്, ത​ൽ​ഹാ ഖാ​ൻ എ​ന്നി​വ​രാ​ണ് ആ​ശ​യ​ത്തി​നു പി​ന്നി​ൽ.അ​സ്റാ അ​സ്വാ​ൻ, നി​ഹാ​ൽ അ​ഹ്​​മ​ദ്, ഫാ​രി​സ് റ​ഷീ​ദ്, മു​ഹ​മ്മ​ദ് ആ​ഷി​ഖ്, മു​ഹ​മ്മ​ദ് സു​ഹൈ​ൽ എ​ന്നി​വ​രു​ടെ സം​ഘം ഒ​രു​ക്കി​യ നാ​ലാം സ്ഥാ​നം കി​ട്ടി​യ കോ​സ്മെ​റ്റി​ക്സ് എ​ന്ന ആ​പ്പും കി​ടി​ല​നാ​ണ്. മൊൈ​ബ​ൽ ഫോ​ണി​ൽ മു​ഖം മ​േ​നാ​ഹ​ര​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളും മാ​ർ​ഗ​ങ്ങ​ളും നി​ർ​ദേ​ശി​ക്കു​മെ​ന്ന​താ​ണ് അ​തി​െൻറ മേ​ൻ​മ.
വെ​സ്​​റ്റ്​ ല​ണ്ട​ൻ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ. ​കെ.​പി. മു​ര​ളീ​ധ​ര​ൻ, അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി ഷാ​ർ​ജ​യി​ലെ ഇ​ന്ന​വേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി അ​ലി ഖാ​ജ, ഷാ​ർ​ജ ഇ​സ്​​ലാ​മി​ക് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് സം​ഗീ​ത് ഇ​ബ്രാ​ഹിം, ഉ​ർ​വി ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​ൻ യാ​സ​ർ എ​ന്നി​വ​രാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തി​യ​ത്.

യു.​എ.​ഇ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ സാം​സ്കാ​രി​ക-​സം​രം​ഭ​ക​ത്വ കൂ​ട്ടാ​യ്മ​യാ​യ കാ​മ്പ​സ് ക്രൂ ​രൂ​പം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ റോ​ച്ചെ​സ്​​റ്റ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് ടെ​ക്നോ​ള​ജി, ക്രോം​വെ​ൽ യു.​കെ. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ദു​ബൈ, മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്സി​റ്റി, അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി ഷാ​ർ​ജ, െഎ.​സി.​എ​ൽ.​ബി.​എ.​ടി അ​ജ്മാ​ൻ, അ​മി​റ്റി യൂ​നി​വേ​ഴ്സി​റ്റി ദു​ബൈ, വെ​സ്​​റ്റ്​​ഫോ​ർ​ഡ് യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ദു​ബൈ, യൂ​നി​വേ​ഴ്സി​റ്റി ഒ​ഫ് വെ​സ്​​റ്റ്​ ല​ണ്ട​ൻ റാ​സ​ൽ​ഖൈ​മ, മ​ർ​ഡോ​ക് യൂ​നി​വേ​ഴ്സി​റ്റി ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലെ​ത്തി​യ​ത്. ​കോഴിക്കോട്​ െഎ.​െ​എ.​എം ഡ​യ​റ​ക്​​ട​ർ പ്ര​ഫ. ദേ​ബാ​ശിഷ്​ ചാ​റ്റ​ർ​ജി, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. കാ​മ്പ​സ്ക്രൂ പ്ര​സി​ഡ​ൻ​റ് ഹ​സ​ൻ തു​റാ​ബ്, ത്വാ​ഹ, സാ​ഹി​ൽ മൊ​യ്തു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscome on kerala 2019Pitch perfect
News Summary - Come on kerala-Gulf news
Next Story