പ്രവാസ കേരളം മൂളും ഇനി കമോണ്‍ കേരളപ്പാട്ട്...
text_fieldsദുബൈ: ഒാരോ കാലത്തും നാട് ഏറ്റെടുത്ത ചില പാട്ടുകളും ഇൗരടികളുമുണ്ട്- ജയ് ഹോ പോലെ, ദൂം മച്ചാലേ പോലെ. ആ ഗണത്തിലേക്ക് ഒരു പാട്ടുകൂടി എത്തുന്നു. നവകേരളത്തിെൻറ വാണിജ്യ-സാംസ്കാരിക മുന്നേറ്റത്തിെൻറ പടപ്പാട്ടായി മാറാനൊരുങ്ങുന്ന കമോൺ കേരളയുടെ തീം സോങ്.
യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആശിർവാദത്തിൽ ഇൗ മാസം 25,26,27 തീയതികളിൽ ഷാർജ എക്സ്േപാ സെൻററിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘കമോൺ കേരള’ ക്കായി മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരും ജനപ്രിയരുമായ സംഗീത പ്രതിഭകൾ ഒത്തുചേർന്നാണ് പാെട്ടാരുക്കുന്നത്.

ഒാലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരുമോ പോലുള്ള ആർദ്രമായ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച പാെട്ടഴുത്തുകാരിലൊരാളെന്ന് പേരെടുത്ത ബി.കെ. ഹരിനാരായണെൻറതാണ് വരികൾ. ഇൗണമിടുന്നത് അതുല്യ പ്രതിഭകൊണ്ട്വിഖ്യാത ഗായകൻ സമി യൂസുഫിനെപ്പോലും അത്ഭുതപ്പെടുത്തിയ, ചലചിത്ര സംഗീത മേഖലയിൽ മുദ്ര ചാർത്തിയ ഹിഷാം അബ്ദുൽ വഹാബ്. ഹിഷാമും യുവഗായകരിൽ ഏറ്റവുമേറെ ഫീൽ ചെയ്യിച്ച് പാടാൻ കെൽപ്പുള്ള സിതാര, രൂപാ രേവതി, സിദ്ധാർഥ് മേനോൻ ഒപ്പം ശ്രേയക്കുട്ടിയും ചേർന്ന് ആലപിച്ച ഗാനം അടുത്ത ദിവസം പ്രകാശനം ചെയ്യും. പാട്ടിെൻറ ദൃശ്യഭാഷയും പുറത്തിറങ്ങും. തങ്ങളുടെ തലമുറ കേരളം എങ്ങിനെ മുന്നേറണമെന്ന് ആഗ്രഹിക്കുന്നുവോ അതിെൻറ സർഗാത്മകമായ പ്രതിഫലനമാണ് പ്രകടിപ്പിക്കുന്നതെന്ന് കൊച്ചി വുഡ്പെക്കർ സ്റ്റുഡിയോയിൽ റെക്കോർഡിങ് പൂർത്തിയാക്കിയ ശേഷം ഹിഷാം അബ്ദുൽ വഹാബ് പറഞ്ഞു.
കേരളത്തിെൻറ സസ്യഭംഗിയും സാംസ്കാരിക മികവും വരച്ചിടുന്ന, ഭാവി കേരളത്തെക്കുറിച്ച് ശുഭചിന്ത സൂക്ഷിക്കുന്ന ഒാരോ മനുഷ്യരുടെയും മനസ്സിലെ വികാരമാണ് കമോൺ കേരളപ്പാട്ടിലൂടെ പങ്കുവെക്കപ്പെടുക.
ഒരു മലയാളിയെങ്കിലുമുള്ള ഒാരോ നാട്ടിലും ഇൗ പാട്ട് മുഴങ്ങും. കുട്ടികൾ ഡെസ്കിൽ കൊട്ടി താളം പിടിക്കും, ലേബർ ക്യാമ്പിലെ ഇടവേളക്കിടയിൽ തൊഴിലാളികളും, വീട്ടമ്മമാരും ഇൗ പാട്ട് മൂളും. നാളെയുടെ കേരളത്തിെൻറ ഉണർവിെൻറയും ഉത്സാഹത്തിെൻറയും ഇൗരടിയായിതു മാറും. ലോകം നീട്ടിപ്പാടും...കമോൺ കമോൺ കേരള...
കമോണ്‍കേരളയില്‍ നിങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം https://goo.gl/PAf1X4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
