നെഞ്ചാകെ മലയാളം
text_fieldsഷാർജ: സംരംഭകരുടെ ദർശനവും ലക്ഷ്യവും വിവരിച്ച് അഫ്രീൻ ഖാൻ, നേതാക്കൾക്ക് സമചിത്ത തയുടെ പുതുപാഠങ്ങൾ പകർന്ന് മനോജ് വാസുദേവൻ, തൊഴിലിടങ്ങളിലെ സന്തോഷത്തി െൻറ ആവശ്യകത വിശദീകരിച്ച് ഗിരീഷ് ഗോപാൽ, സംരംഭകർ വസ്ത്രധാരണത്തിൽ പുലർത്തേ ണ്ട സൂക്ഷ്മതകൾ ചൂണ്ടിക്കാണിച്ച് രേണുക സി. ശേഖർ, മനസ്സിെൻറ മാന്ത്രികപ്പൂട്ട് തുറക്കുന്ന രഹസ്യങ്ങളുമായി മെൻറലിസ്റ്റ് ആദി... സംരംഭക ലോകത്തെ നവീന ആശയങ്ങൾ പങ്കുവെച്ചും പ്രചോദനങ്ങളുടെ പെരുമഴ തീർത്തും ബിസിനസ് ഇവൻറുകളുടെ ചരിത്രത്തിലേക്ക് ബോസസ് ഡേ ഔട്ട് നടന്നുകയറി. കേൾവിക്കാരുടെ മനസ്സിനെ വിവിധ തലങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി പുത്തനുണർവ് നൽകിയ എണ്ണംപറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ സ്വയം പരിവർത്തനത്തിന് ആഹ്വാനം ചെയ്ത് ബോസുമാരും സംരംഭക നേതാക്കളും പിരിഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളുടെ എം.ഡിമാർ, സി.ഇ.ഒമാർ, സി.ഒ.ഒമാർ, ഗവേഷണ വിദഗ്ധർ, ബോർഡ് അംഗങ്ങൾ, സ്റ്റാർട്ട് അപ്പ് ടീം അംഗങ്ങളുമാണ് ഷാർജ എക്സ്പോ സെൻററിലെ വേദിയിൽ ഒത്തുചേർന്നത്.
സാങ്കേതിക വിദ്യ എത്ര വികസിച്ചാലും നമ്മൾ സ്വയം മനസ്സിലാക്കി വികസിച്ചാൽ മാത്രമേ ബിസിനസിൽ വിജയം നേടാൻ കഴിയൂ എന്നുണർത്തി ലുലു ഇൻറർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലിയാണ് ബോസസ് ഡേ ഔട്ടിന് തുടക്കമിട്ടത്. നാം ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും അവരെ ഇടപെടീക്കാനും ശ്രമം നടത്തണമെന്നും അദ്ദേഹം ഉണർത്തി. ഏത് സാഹചര്യവും സമചിത്തതയോടെ നേരിടാൻ നേതാക്കൾക്ക് കഴിയണമെന്നായിരുന്നു മുൻനിര പ്രഭാഷകൻ മനോജ് വാസുദേവെൻറ ഉപദേശം. എന്തു വന്നാലും പരിഭ്രാന്തരാകരുത്. യഥാർഥ നേതാക്കൾക്കുചുറ്റും നേതാക്കളുടെ വലിയ നിരതന്നെയുണ്ടാക്കും. അതേസമയം, മോശം നേതാക്കൾ തനിക്ക് ചുറ്റും വളർത്തുന്നത് കേവലം അനുയായികെള മാത്രമാണ്. ജനവിശ്വാസം നേടിയെടുക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനങ്ങളെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

നേതൃത്വം നൽകുന്നയാളും ജീവനക്കാരും തമ്മിലുള്ള കെമിസ്ട്രിയാണ് ബിസിനസിെൻറ വിജയമെന്ന് പ്രചോദനഗുരു അഫ്രീൻ ഖാൻ അഭിപ്രായപ്പെട്ടു. നേതാവിെൻറ ഉദ്ദേശ്യവും ലക്ഷ്യവും താഴേക്കിടയിലുള്ള ജീവനക്കാരൻപോലും മനസ്സിലാക്കണം. അല്ലാത്തപക്ഷം ഉദ്യമം ലക്ഷ്യത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സംരംഭകർ എങ്ങനെ വ്യത്യസ്തത പുലർത്താം എന്നതായിരുന്നു രേണുഖ സി. ശേഖറിെൻറ വിശദീകരണം. വസ്ത്രധാരണത്തിലും നടപ്പിലും സംസാരത്തിലും നോട്ടത്തിലും പുലർത്തേണ്ട ജാഗ്രതയെ കുറിച്ച് രേണുഖ വിശദമാക്കി. സ്ഥാപനത്തിലുണ്ടാകേണ്ട സന്തോഷകരമായ അന്തരീക്ഷത്തെ കുറിച്ച് ഹാപ്പിനസ് ഗുരു ഗിരീഷ് ഗോപാൽ വിവരിച്ചുനൽകിയത് സദസ്സിന് നവീനാനുഭവം പകർന്നു. ഉപഭോക്താവിെൻറ സന്തോഷമാണ് ബിസിനസിെൻറ വിജയം. ഉപഭോക്താവിന് സന്തോഷമുണ്ടാവണമെങ്കിൽ അതുൽപാദിപ്പിക്കുന്ന ജീവനക്കാർക്കും സന്തോഷമുണ്ടാവണം. അതിന് തൊഴിലിടങ്ങളിൽ സൗഹൃദാന്തരീക്ഷമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിെൻറ മനസ്സറിയാനുള്ള തന്ത്രങ്ങളായിരുന്നു മെൻറലിസ്റ്റ് ആദിയുടെ വിഷയം. മനുഷ്യമനസ്സിെൻറ അപാരമായ കഴിവ് ബിസിനസിൽ എങ്ങനെ ഉപയോഗിക്കാം എന്നും ആദി വിവരിച്ചു.
പാട്ടിെൻറ കല്ലുമാല കോർത്ത് പൂജിത ഗായകർ
ഷാർജ: പ്രവാസ കേരളത്തിൽ ഗൾഫ് മാധ്യമം തീർത്ത കലകളുടെ മഹാപ്രളയത്തിൽ സന്ദർശകർ തീർത്ത ഗാനാമൃതം ശ്രദ്ധേയമായി. മാന്ത്രിക അവതരണംകൊണ്ട് മലയാളത്തിെൻറ അഭിമാനമായി മാറിയ രാജ് കലേഷ് എന്ന കല്ലു നയിച്ച സിങ് ആൻഡ് വിൻ മത്സരത്തിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.

വാശിയേറിയ മത്സരത്തിൽ ദേവിക സൂര്യപ്രകാശ്, സായൂജ് കുനിയിൽ, സാറാ മേരി ബോബി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ചിലർ ആദ്യമായി വേദിയിൽ കയറിയ സന്തോഷത്തിൽ തിമർത്ത് പാടിയപ്പോൾ, കോളജ് കാലത്തിനുശേഷം ഒരു വേദി കിട്ടിയ സന്തോഷമാണ് മറ്റു ചിലർ പങ്കുവെച്ചത്. തിരക്കിട്ട വീട്ടുജോലികളും കുട്ടികളും സ്കൂൾ ബസും പകുത്തെടുത്ത് കഴിഞ്ഞാൽ നന്നായി ഒന്നുറങ്ങാൻ പോലും സമയം കിട്ടാത്ത സങ്കടങ്ങൾ പാടി തീർത്താണ് കുടുംബിനികൾ വേദി വിട്ടത്. കർണാടിക്, ഹിന്ദുസ്ഥാനി, അറബ്, പടിഞ്ഞാറൻ ഗാനങ്ങളാണ് വേദിയിൽ നിന്നിറങ്ങി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
