ഫെസ്റ്റിവൽ പ്ലാസയിൽ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: എക്സ്പോ 2020 വേദിയിൽനിന്ന് എളുപ്പത്തിൽ എത്താവുന്ന ദുബൈ ഫെസ്റ്റിവൽ പ്ലാസയി ൽ അത്യാധുനിക സജ്ജീകരണങ്ങളോടെ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. 186ാമ ത് ലുലു ഹൈപ്പർമാർക്കറ്റിെൻറ ഉദ്ഘാടനം ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജ ിരി നിർവഹിച്ചു.
86,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ലോക ത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളതും പ്രാദേശികവുമായ ഉൽപന്നങ്ങളുടെ വിപുല ശേഖരമാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ കാഷ്യറുടെ സേവനം തേടാതെ ഉപഭോക്താക്കൾക്ക് സ്വയം ചെക്ക്ഒൗട്ട് ചെയ്ത് പണമടച്ച് സാധനങ്ങളുമായി മടങ്ങാവുന്ന സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളുമുണ്ട്. കോഫി ഷോപ്പ്, സമുദ്രവിഭവങ്ങളുടെ തൽസമയ പാചകം, ജാപ്പനീസ് വിഭവമായ സുഷിയടക്കമുള്ളവക്ക് പ്രത്യേകം കൗണ്ടറുകൾ തുടങ്ങിയവയുമുണ്ട്.
യു.എ.ഇയിലെ ബിസിനസ് ഗ്രൂപ്പായ അൽ ഫുത്തൈമുമായുള്ള റീട്ടെയിൽ വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ആധുനിക കാലത്തിനനുസരിച്ച് ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. പുതിയ ഹൈപ്പർമാർക്കറ്റ് യു.എ.ഇയിലെ സ്ഥിരം ഉപഭോക്താക്കൾക്ക് മാത്രമല്ല, എക്സ്പോക്കെത്തുന്ന ആഗോള വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമാകും. അടുത്ത രണ്ടു വർഷത്തിനകം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ 20 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഈ വർഷാവസാനത്തോടെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഹൈപ്പർമാർക്കറ്റിന് ആതിഥ്യം വഹിക്കുന്നതിൽ ഫെസ്റ്റിവൽ പ്ലാസക്ക് ഏറെ സന്തോഷമുണ്ടെന്ന് അൽ ഫുത്തൈം മാൾസ് സി.ഇ.ഒ തിമോത്തി ഏണസ്റ്റ് പറഞ്ഞു.
ആഗോള ഹോം ഫർണിഷ് ബ്രാൻഡായ ഐകിയ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുള്ള ദുബൈയിലെ ഏറ്റവും പുതിയ മാളാണ് ഫെസ്റ്റിവൽ പ്ലാസ. യു.എ.ഇ.യിലെ ഏറ്റവും വലിയ ഐകിയ കൂടിയാണിത്. ലുലു സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ഗ്രൂപ് ഡയറക്ടർ സലീം എം.എ, ഐകിയ യു.എ.ഇ മാനേജിങ് ഡയറക്ടർ വിനോദ് ജയൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
