ഷാർജയുടെ ഹൃദയത്തിൽ തൊട്ട് കമോൺ കേരളക്ക് െകാടിയിറക്കം
text_fieldsഷാർജ: മൂന്നാം തവണയും പ്രവാസികളുടെ സ്നേഹം ഏറ്റുവാങ്ങി ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരള 2020 ന് കൊട ിയിറക്കം. ഇൻഡോ-അറബ് സൗഹൃ ദവും പ്രവാസി സമൂഹത്തിെൻറ മുന്നേറ്റമോഹവും ഉയർത്തിപ്പിട ിക്കുന്ന കമോൺ കേരള കൂടുതൽ വൈവിധ്യത്തോടെ ഇതേ വേദിയിൽ അടുത്ത വർഷവും അരങ്ങേറുമെന ്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തിൽ മുൻകഴിഞ്ഞ എഡീഷനുകൾ സ്ഥാപിച്ച റെക്കോർഡുകളെ മറികടന്ന ഇക്കുറി വിജയകരമായ വ്യാപാര ചർച്ചകളുടെ എണ്ണത്തിലും വർധനവുണ്ടായി.
പ്രമുഖ വാണിജ്യ-വ്യവസായ സംരംഭങ്ങളുടെ മേധാവികളും ഉന്നത എക്സിക്യൂട്ടീവുകളും ഒത്തുചേർന്ന ‘ബോസസ് ഡേ ഒൗട്ട്’ ശിൽപശാല ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു.
വനിതാ മുന്നേറ്റത്തിന് ആദരമർപ്പിക്കുന്ന ഇൗസ്റ്റേൺ ഭൂമിക ഇൻഡോ അറബ് വിമൺ എക്സലൻസ് അവാർഡ് നാഷനൽ അസോസിയേഷൻ ഒാഫ് ഫ്രൈറ്റ് ആൻറ് ലോജിസ്റ്റിക്സ് പ്രസിഡൻറ് നാദിയ അബ്ദുൽഅസീസ്, ഇമറാത്തി കവയിത്രിയും സംവിധായകയുമായ നുജൂം അൽ ഘാനം,സ്റ്റഡി വേൾഡ് എജ്യൂകേഷൻ ഹോൾഡിങ്സ് സി.ഇ.ഒ ഡോ. വിദ്യാ വിനോദ് എന്നിവർ ഏറ്റു വാങ്ങി. ശൈഖ ഷംസ ബിൻത് ഹാഷിർ ആൽ മക്തും, ജലീൽ ഹോൾഡിങ്സ് എം.ഡി ഷമീർ കെ.മുഹമ്മദ്, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, സി.ഇ.ഒ പി.എം.സ്വാലിഹ് എന്നിവർ സമർപ്പണം നിർവഹിച്ചു.
മൂന്നു ദിവസമായി നടന്ന മേളയിൽ സന്ദർശകരും വ്യാപാര പ്രതിനിധകളും ഉൾപ്പെടെ 2.65 ലക്ഷത്തോളം ആളുകളാണ് എത്തിച്ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
